'ഭബാനിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി പണം പാഴാക്കേണ്ടതില്ല' ബിജെപിയ്ക്ക് ഉപദേശവുമായി തൃണമൂൽ നേതാവ്
കൊൽക്കത്ത: സെപ്തംബർ 30ന് നിയമസഭാ ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ മമതാ ബാനർജിക്ക് വേണ്ടി തൃണമൂൽ കോൺഗ്രസ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സ്വന്തം മണ്ഡലമായ ഭബാനിപ്പൂരിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മമതയ്ക്ക് വേണ്ടി പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. റെക്കോർഡ് ഭൂരിപക്ഷത്തോടെ മമതാ ബാനർജിയുടെ വിജയം ഉറപ്പാക്കുക എന്നതാണ് പാർട്ടിയെ സംബന്ധിച്ച് പ്രധാന വെല്ലുവിളി.

പശ്ചിമബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് താക്കീതുമായി തൃണമൂൽ കോൺഗ്രസ് നേതാവ്. ഭബാനിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് പണം പാഴാക്കരുതെന്നാണ് തൃണമൂൽ നേതാവ് മദൻ മിത്ര ബിജെപിക്ക് നൽകിയിട്ടുള്ള ഉപദേശം. "ഭബാനിപൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നിങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തി നിങ്ങളുടെ (ബിജെപിയുടെ) പണം പാഴാക്കരുത്. ഈ തിരഞ്ഞെടുപ്പ് തികച്ചും ഏകപക്ഷീയമായിരിക്കും," ടിഎംസി നേതാവിനെ ഉദ്ധരിച്ച് എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഭബാനിപൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ശനിയാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് മമതാ ബാനർജിയുടെ പഴയ കോട്ടയായി അറിയപ്പെടുന്ന ഭബാനിപ്പൂരിൽ നിന്ന് മത്സരിച്ച് വിജയിച്ച് മുഖ്യമന്ത്രി തുടരാനുള്ള ശ്രമത്തിലാണ് മമതാ ബാനർജി. പശ്ചിമ ബംഗാളിലെ സംസർഗഞ്ച്, ജംഗിപ്പൂർ, ഒഡീഷയിലെ പിപ്ലി എന്നിവിടങ്ങളിലും ഇതേ തിയ്യതിയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചിരുന്നു. ഒക്ടോബർ മൂന്നിനായിരിക്കും വോട്ടെണ്ണൽ നടക്കുക.

2021ലെ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളിൽ വിജയിച്ചെങ്കിലും. ഒരു മുഖ്യമന്ത്രിക്ക് താൻ മത്സരിച്ച മണ്ഡലത്തിൽ സീറ്റ് നഷ്ടപ്പെട്ടത് ആദ്യമായിട്ടായിരിക്കാം. പതിവിന് വിപരീതനായി തൃണമൂൽ വിട്ട് ബിജെപിയ്ക്കൊപ്പം ചേർന്ന സുവേന്ദു അധികാരിക്കെതിരെ മത്സരിച്ചെങ്കിലും സുവേന്ദുവിനോട് പരാജയം സമ്മതിക്കേണ്ടിവന്നു. ഇതോടെയാണ് ഭവാനിപ്പൂരിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

2021ലെ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 292 സീറ്റുകളിൽ 213 സീറ്റുകൾ നേടി ബംഗാളിൽ ബിജെപിയുടെ മോദി-ഷാ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താൻ തൃണമൂൽ കോൺഗ്രസിന് കഴിഞ്ഞു. ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് നിയമസഭാംഗമാകാതെ ആർക്കും മുഖ്യമന്ത്രിയോ മന്ത്രിയോ പ്രധാനമന്ത്രിയോ ആകാം. എന്നാൽ അത്തരമൊരു വ്യക്തി മന്ത്രിയായിക്കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ തിരഞ്ഞെടുക്കപ്പെടണമെന്നാണ് ചട്ടം. നവംബർ അഞ്ചിനുള്ളിൽ ബംഗാൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. നേരത്തെ 2011 ലും സമാനമായ രീതിയില്‍ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം മമത ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു.

സെപ്റ്റംബർ 30 -ന് നടക്കുന്ന പശ്ചിമബംഗാൾ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഭബാനിപൂർ മണ്ഡലത്തിൽ നിന്ന് മുഖ്യമന്ത്രി മമതാ ബാനർജി തൃണമൂലിന്റെ സ്ഥാനാർത്ഥിയാകുമെന്ന് പാർട്ടി ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതേ ദിവസം വോട്ടെടുപ്പ് നടക്കുന്ന മറ്റ് രണ്ട് മണ്ഡലങ്ങളിലേക്കും പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ജംഗിപൂരിൽ ജാക്കിർ ഹൊസൈൻ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാകും, അമിറുൽ ഇസ്ലാം തൃണമൂൽ ടിക്കറ്റിൽ സംസർഗഞ്ചിൽ മത്സരിക്കും. ടിഎംസിയുടെ ശോഭന്ദേബ് ചതോപാധ്യായ ഭബാനിപൂരിൽ നിന്ന് വിജയിച്ചെങ്കിലും മമത ബാനർജിക്ക് അവിടെ നിന്ന് മത്സരിക്കുന്നതിന് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി അദ്ദേഹം ഈ സീറ്റ് ഒഴിഞ്ഞു നൽകുകയായിരുന്നു.

"തീയതികൾ പ്രഖ്യാപിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. മമതാ ബാനർജി ഭബാനിപൂരിൽ നിന്ന് മത്സരിക്കുമെന്ന് ഞങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അവർ റെക്കോർഡ് വോട്ടുകളുമായി വിജയിക്കുമെന്ന് ഞങ്ങൾ ഉറപ്പുവരുത്തും," മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ കാബിനറ്റ് മന്ത്രിയുമായ പാർത്ഥ ചാറ്റർജി പറഞ്ഞു. എന്നാൽ ബിജെപി ഇതുവരെയും സ്ഥാനാർത്ഥി പ്രഖ്യാപിച്ചിട്ടില്ല.

ഭബാനിപ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയേക്കില്ലെന്ന റിപ്പോർട്ടുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. മമത ബാനർജിക്കെതിരെ ഭബാനിപ്പൂർ സീറ്റിൽ സ്ഥാനാർത്ഥിയെ നിർത്തുന്നത് സംബന്ധിച്ച കുറിച്ചുള്ള അന്തിമ തീരുമാനം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് പശ്ചിമ ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി പ്രസ്താവനയിൽ വ്യക്തമാക്കിയത്. മമതയ്ക്കെതിരെ സ്ഥാനാർത്ഥി നിർത്തണമെന്നാണ് കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം ഉന്നയിക്കുന്ന ആവശ്യം. എന്നാൽ ദേശീയ നേതൃത്വം ഇതിൽ എതിർപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

2021ലെ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനൊപ്പം ചേർന്ന് സഖ്യം രൂപീകരിച്ചായിരുന്നു കോൺഗ്രസ് മത്സരിച്ചത്. എന്നാൽ സഖ്യത്തിന് ഒറ്റ സീറ്റ് പോലും നേടാൻ കഴിയാതെ വന്നതോടെ ഇത് പിരിയുകയായിരുന്നു. ഭനവാനിപ്പൂരിൽ ബിജെപിയും സിപിഎമ്മും മമതയ്ക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ഉറപ്പാണ്. ബിജെപിയെ വെല്ലുവിളിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട മമതയ്ക്കെതിരെ ശക്തരായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications