കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ സാഹസിക ടൂറിസം... തുറന്നടിച്ച് മമത, എന്തുകൊണ്ട് ബംഗാള്‍, സന്ദര്‍ശനത്തിന് ഗുജറാത്തില്ലേ?

Google Oneindia Malayalam News

കൊല്‍ക്കത്ത: മോദി സര്‍ക്കാരിനെതിരെ രാഷ്ട്രീയ പോര്‍മുഖം തുറന്ന് മമതാ ബാനര്‍ജിയ കേന്ദ്ര മന്ത്രിതല സംഘം ബംഗാളിലെ സാഹചര്യം നിരീക്ഷിക്കാനെത്തിയതാണ് മമതയെ ചൊടിപ്പിച്ചത്. ബിജെപിയുടെ സാഹസിക ടൂറിസം എന്നാണ് മമത ഇതിനെ വിശേഷിപ്പിച്ചത്. കൊറോണവൈറസ് വ്യാപനം ബംഗാളിലെ ചില ജില്ലകളില്‍ എങ്ങനെ വ്യാപിച്ചു എന്നതിനെ കുറിച്ചാണ് ഇവര്‍ അന്വേഷിക്കാനെത്തിയത്. എന്നാല്‍ സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ പോരായ്മകളെ കാണിച്ച് സംസ്ഥാനത്തെ അപമാനിക്കാനാണ് വരവെന്നാണ് മമത ആരോപിക്കുന്നു. എന്തുകൊണ്ട് ബംഗാളിലേക്കാള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങളും ഹോട്ട്‌സ്‌പോട്ടുകളും സന്ദര്‍ശിക്കുന്നില്ലെന്ന് മമത ചോദിച്ചു.

1

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മമതയും തമ്മില്‍ കോവിഡ് പ്രവര്‍ത്തനത്തെ ചൊല്ലി വലിയ വാക് പോരിലാണ്. ഗവര്‍ണറും ഇതേ വിഷയത്തില്‍ രംഗത്തുണ്ട്. മമത പല കാര്യങ്ങളും മൂടിവെക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ എന്തുകൊണ്ടാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തിലൊന്നും കേന്ദ്ര സംഘത്തെ അയക്കാതിരിക്കുന്നത് എന്ന് തൃണമൂല്‍ കോണ്‍ഗ്രസും ചോദിക്കുന്നു. കേന്ദ്ര സംഘം ബംഗാളില്‍ വന്ന് മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് മമത ഇക്കാര്യം അറിഞ്ഞതെന്ന് തൃണമൂല്‍ എംപിരായ ഡെറിക് ഒബ്രയന്‍, സുദീപ് ബന്ദോപധ്യായ എന്നിവര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ മമതയെ ഒന്നും അറിയിക്കാതെ കാര്യങ്ങള്‍ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണെന്ന് സൂചനയുണ്ട്.

ഗുജറാത്ത്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കൊറോണകേസുകള്‍ വളരെ ഉയര്‍ന്ന തോതിലാണ് ഉള്ളത്. ഇവിടെയൊക്കെ ഹോട്ട്‌സ്‌പോട്ടുകളുമുണ്ട്. എന്തുകൊണ്ടാണ് കേന്ദ്രം സംഘം ഇവിടേക്ക് പോകാതിരുന്നതെന്ന് ഒബ്രയന്‍ ചോദിച്ചു. ബംഗാള്‍ കൂടുതല്‍ കേസുകളുള്ള ആദ്യ പത്ത് സംസ്ഥാനങ്ങളുടെ പട്ടികയില്‍ പോലുമില്ല. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ വിശദീകരണം നല്‍കണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ എല്ലാം വൈകി അറിയിച്ചത്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ മുഖ്യമന്ത്രിയാണ് ഇത്തരമൊരു സന്ദര്‍ശനം അറിയേണ്ടത്. ഇതിനുള്ള പിന്നിലെ കാരണം ആദ്യം വെളിപ്പെടുത്തണമെന്നും ഒബ്രയന്‍ ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാന ബിജെപി ഘടകത്തിന്റെ സമ്മര്‍ദം ഇതിനായിട്ടുണ്ടെന്നാണ് സൂചന.

മമത കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമര്‍ശിച്ചിരുന്നു. എന്തിനാണ് ബംഗാളിലേക്ക് ഇവര്‍ കേന്ദ്ര സംഘത്തെ അയച്ചതെന്നും മമത ചോദിച്ചിരുന്നു. ഏഴ് ജില്ലകളിലാണ് കേന്ദ്ര സംഘം പരിശോധന നടത്തി. ഇതില്‍ കൊല്‍ക്കത്തയും ഉള്‍പ്പെടും. ഇവിടെ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന് കേന്ദ്രം ആരോപിക്കുന്നുണ്ട്. ഇതില്‍ ദേഷ്യപ്പെട്ടാണ് മമത മോദിക്കും അമിത് ഷായ്ക്കും കത്തയച്ചത്. ആഭ്യന്തര മന്ത്രി കേന്ദ്ര സംഘം വരുമെന്ന് പറയുന്നതിന് മണിക്കൂറുകള്‍ മുമ്പേ അവര്‍ ബംഗാളില്‍ എത്തിയിരുന്നുവെന്ന് മമത അറിയിച്ചിരുന്നു. ഇത്തരം നീക്കങ്ങളോട് തന്റെ സംസ്ഥാനത്തിന് സഹകരിക്കാനാവില്ലെന്ന മുന്നറിയിപ്പും മമത നല്‍കിയിരുന്നു.

English summary
tmc slams centre's tema visit in bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X