കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത സീറ്റ് നിഷേധിച്ചു, തൃണമൂല്‍ എംഎല്‍എ അര്‍ജുന്‍ സിംഗ് പാര്‍ട്ടി വിട്ടു!!

Google Oneindia Malayalam News

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായി അര്‍ജുന്‍ സിംഗ് പാര്‍ട്ടി വിട്ടു. മമത ബാനര്‍ജി ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. ബംഗാളിലെ ഭത്പരയില്‍ നിന്നുള്ള എംഎഎല്‍എയാണ് അര്‍ജുന്‍ സിംഗ്. ഇയാള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. തൃണമൂലിന്റെ മുന്‍ നേതാവ് മുകുള്‍ റോയിയൂമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇയാള്‍ പാര്‍ട്ടി വിട്ടത്.

1

40 വര്‍ഷം മമതാ ബാനര്‍ജിക്ക് വേണ്ടിയാണ് ഞാന്‍ ജോലി ചെയ്തത്. എന്നാല്‍ ബാലക്കോട്ടിലെ വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വിശ്വാസ്യതയെ അവര്‍ ചോദ്യം ചെയ്തിരിക്കുകയാണ്. അത് എന്നെ നിരാശപ്പെടുത്തുന്നതാണ്. പാകിസ്താനെതിരെ രാജ്യം മുഴുവന്‍ ഒരേ സ്വരത്തില്‍ സംസാരിക്കുമ്പോള്‍, അവര്‍ പ്രധാനമന്ത്രിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയാണ്. ദൗര്‍ഭാഗ്യകരമാണ് ഇതെന്നും അര്‍ജുന്‍ സിംഗ് പറഞ്ഞു.

ബാരക്ക്പൂരില്‍ മത്സരിക്കാന്‍ എനി്ക്ക് ആഗ്രഹമുണ്ടായിരുന്നു. അവിടെയുള്ള സിറ്റിങ് എംപിക്കെതിരെ ജനവികാരമുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ എംപിക്ക് സാധിച്ചിട്ടില്ല. അവിടെ താന്‍ മത്സരിക്കുന്നതായിരുന്നു നല്ലത്. ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും അര്‍ജുന്‍ സിംഗ് പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും പ്രശസ്തനായ എംഎല്‍എയാണ് അദ്ദേഹം. ബത്പരയിലെ ഏഴ് നിയമസഭാ മണ്ഡലത്തിലും അദ്ദേഹം സജീവമാണ്.

ദിനേഷ് ത്രിവേദിക്കാണ് മമതാ ബാനര്‍ജി ടിക്കറ്റ് നല്‍കിയത്. ഈ മണ്ഡലത്തില്‍ ഹിന്ദി സംസാരിക്കുന്നവരാണ് കൂടുതല്‍. ഇവരെ തൃണമൂലുമായി അടുപ്പിച്ചത് അര്‍ജുന്‍ സിംഗായിരുന്നു. പഞ്ചായത്ത്, മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും, തൃണമൂല്‍ സീറ്റുകല്‍ തൂത്തുവാരിയിരുന്നു. നേരത്തെ ദിനേഷ് ത്രിവേദിക്കായി മികച്ച പ്രചാരണം അദ്ദേഹം നടത്തിയിരുന്നു. അതേസമയം അര്‍ജുന്‍ സിംഗ് പാര്‍ട്ടി വിട്ടത് ബിജെപിക്ക് വന്‍ നേട്ടമായിരുന്നു. ഈ സീറ്റില്‍ തൃണമൂലിന് വന്‍ തിരിച്ചടി ഉണ്ടാവുമെന്ന് ഉറപ്പാണ്.

ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസില്‍ ഞെട്ടല്‍, പുല്‍വാമ നല്‍കിയ തിരിച്ചടിടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസില്‍ ഞെട്ടല്‍, പുല്‍വാമ നല്‍കിയ തിരിച്ചടി

English summary
tmc strongman arjun singh joins bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X