'അടുത്ത പ്രധാനമന്ത്രിയാവേണ്ടത് മമതാ ബാനർജി': ബിജെപിക്കെതിരായ പോരാട്ടം നയിക്കണമെന്ന് അഖിൽ ഗോഗോയ്
ഗുവാഹത്തി: രാജ്യത്ത് മമതാ ബാനർജിയുടെ നേതൃത്വത്തിൽ ബിജെപിയിതര മുന്നണി കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനിടെ മമതാ ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ച് അസം രാഷ്ട്രീയ നേതാവും കർഷക നേതാവുമായ അഖിൽ ഗോഗോയ്. അസമിലെ പ്രാദേശിക പാർട്ടി നേതാക്കളും പ്രത്യേകിച്ച് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തദ്ദേശീയരായ ആളുകൾ ആഗ്രഹിക്കുന്നത് മമതാ ബാനർജിയെ ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായി കാണാനാണെന്നാണ് ഗോഗോയിയുടെ പ്രതികരണം. ദി പ്രിന്റിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിട്ടുള്ളത്. അതേ സമയം അസമിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ അണിനിരക്കാൻ പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ഗോഗോയിയും ചർച്ചകൾ നടത്തിവരുന്നുണ്ട്.

പ്രാദേശിക പാർട്ടി നേതാക്കൾ, പ്രത്യേകിച്ച് കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തദ്ദേശീയ വംശീയ വിഭാഗങ്ങളിൽ നിന്നുള്ളവർ, മമതാ ബാനർജിയെ ഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന് അസമിലെ റൈജോർ ദൾ മേധാവി അഖിൽ ഗൊഗോയ് പറഞ്ഞു. അസമിൽ റെയ്ജർ ദൾ തൃണമൂൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കണമെന്ന ആവശ്യവുമായി നേരത്തെ മമതാ ബാനർജി അഖിൽ ഗോഗോയിയെ സമീപിച്ചിരുന്നുവെങ്കിലും ഗോഗോയ് ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല. ലയനത്തിന് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയ ഗോഗോയ് തിരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കാമെന്ന നിർദേശമാണ് പകരമായി മുന്നോട്ടുവെച്ചത്.

പൌരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചതിന്റെ പേരിൽ അറസ്റ്റിലായ അഖിൽ ഗൊഗോയ് 2019 ഡിസംബറിനും 2021 ജൂണിനും ഇടയിൽ രണ്ട് വർഷത്തിലധികം തടവിൽ കഴിയുകയും പിന്നീട് ജാമ്യം നേടി പുറത്തുവരികയുമായിരുന്നു. മാവോയിസ്റ്റ് ബന്ധം അടക്കം ആരോപിക്കപ്പെട്ട് യുഎപിഎ ചുമത്തിയതോടെ ഗോഗോയിയുടെ കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ 2020ലാണ് അദ്ദേഹം റെയ്ജർ ദൾ എന്ന രാഷ്ട്രീയ പാർട്ടിയ്ക്ക് രൂപം നൽകിയത്. ഇതിനിടെ ജയിലിൽ നിന്ന് 2021 അസം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഗൊഗോയ് അദ്ദേഹത്തിന്റെ പാർട്ടിയുടെ ഏക എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ യുഎപിഎ പ്രകാരമുള്ള എല്ലാ കുറ്റങ്ങളും റദ്ദാക്കി പ്രത്യേക എൻഐഎ കോടതി വിട്ടയച്ചതിനെ തുടർന്ന് ഈ വർഷം ജൂലൈയിൽ ജയിൽമോചിതനായിരുന്നു.

കഴിഞ്ഞ ഒന്നര മാസത്തിനിടെ ബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയുമായി അഖിൽ ഗോഗോയ് മൂന്ന് തവണയെങ്കിലും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനന്തരവനും തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയും പാർട്ടിയുടെ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും നിർണായക യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ തൃണമൂലിൽ ലയിക്കാനുള്ള മമതയുടെ നിർദേശം ഗോഗോയ് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഭാവിയിൽ അസമിൽ തൃണമൂൽ കോൺഗ്രസുമായി ഏതു തരത്തിലുള്ള ബന്ധമുണ്ടാകുമെന്നതിനെക്കുറിച്ച് ഞങ്ങൾ ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ലെങ്കിലും . ഞാൻ കരുതുന്നു, ഞങ്ങൾ ഒരു രാഷ്ട്രീയ ധാരണയിൽ യോജിച്ചാൽ അത് നന്നായി പ്രവർത്തിക്കുമെന്നാണ് ഗോഗോയ് ചൂണ്ടിക്കാണിക്കുന്നത്. മോദി-ഷായുടെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രാദേശിക ശക്തികൾ കൈകോർക്കണം. മമത ദീദി പോരാട്ടത്തിന് നേതൃത്വം നൽകണമെന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നുവെന്നും ഗൊഗോയ് പറഞ്ഞു.

2021ലെ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി അധികാരം നിലനിർത്തിയതിന് പിന്നാലെയാണ് ബിജെപിക്കെതിരെ മറ്റൊരു പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിന് വേണ്ടി മമത ബാനർജി മുന്നിട്ടിറങ്ങുന്നത്.
കഴിഞ്ഞ മാസം ദില്ലി സന്ദർശന വേളയിൽ ബംഗാൾ മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കളായ സോണിയ, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും ഇതിന്റെ മുന്നോടിയായിട്ടായിരുന്നു.
ത്രിപുരയിലെ പ്രദ്യോത് കിഷോർ ദേബ്ബർമ പോലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മറ്റ് നേതാക്കളുമായി സഖ്യമുണ്ടാക്കാൻ ബാനർജി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. തൃണമൂലിനെ ദേശീയ പാർട്ടിയായി വളർത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മമതാ ബാനർജി.

മമതാ ബാനർജിയ്ക്കും അഖിൽ ഗോഗോയിക്കും അഭിപ്രായവ്യത്യാസമുള്ളത് എൻആർസി നടപ്പിലാക്കുന്ന കാര്യത്തിൽ മാത്രമാണ്. അസമിൽ എൻആർസി ആവശ്യമാണന്നാണ് ഗോഗോയ് ചൂണ്ടിക്കാണിക്കുന്നത്. അസമിൽ എൻആർസി നടപ്പിലാക്കാനുള്ള ശ്രമത്തെ തുടക്കം മുതൽ പല്ലും നഖവും ഉപയോഗിച്ച് എതിർത്തയാളാണ് മമതാ ബാനർജി. വിഭജന രാഷ്ട്രീയമെന്ന് വിശേഷിപ്പിച്ചായിരുന്നു നടപടി. എന്നാൽ അസമിന് എൻആർസി ആവശ്യമാണെന്നും സംസ്ഥാനത്തെ കുടിയേറ്റ പ്രശ്നങ്ങൾ അവസാനിക്കാൻ ഇത് അനിവാര്യമാണെന്നുമാണ് ഗോഗോയിയും അദ്ദേഹത്തിന്റെ പാർട്ടിയും കരുതുന്നത്. ദേശീയ തലത്തിൽ എൻആർസി നടപ്പിലാക്കുന്നതിനെ മമത എതിർക്കുന്നു. എന്നാൽ ഞങ്ങൾക്ക് അസമിൽ എൻആർസി വേണം. ഞങ്ങളുടെ സംഘടനയുടെ ചരിത്രം എൻആർസി വേണമെന്നതാണ് ഗോഗോയ് പറയുന്നു.

ദീദി എൻആർസിയെ എതിർക്കുന്നതിന്റെ കാരണങ്ങളെനിക്ക് മനസ്സിലാകും. എന്നാൽ അസമിന്റെ സ്ഥിതി തീർച്ചയായും പരിഗണിക്കണം. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ് എന്നാൽ അസമിൽ നേരെ തിരിച്ചാണ് എൻആർസി വേണം. അത് നിർബന്ധമാണ്. സംസ്ഥാനത്തെ ഓരോ രാഷ്ട്രീയ പാർട്ടിയും സാമുദായിക സംഘടനകളും എൻആർസിയെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1971ന് ശേഷം ബംഗ്ലാദേശിൽ നിന്നെത്തി അനധികൃതമായി ഇന്ത്യയിൽ കഴിയുന്ന കുടിയേറ്റക്കാരെ നാടുകടത്തുന്നിന് ലക്ഷ്യമിട്ടുള്ളതാണ് എൻആർസി. അസമിൽ ഏറെക്കാലമായി ഉയർന്നുവരുന്ന ആവശ്യമാണിത്. സംസ്ഥാനത്തിന്റെ ആനുകൂല്യങ്ങളും വിഭവങ്ങളും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ ചൂഷണം ചെയ്യുന്നുവെന്നാണ് ഈ വിഷയത്തിലെ പരാതി.

2013 ഡിസംബർ 31ന് മുമ്പ് പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിൻ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൌരത്വം നൽകാനുള്ള ഇന്ത്യൻ പൌരത്വനിയമത്തെ അഖിൽ ഗോഗോയിയും മമതാ ബാനർജിയും ഒരുപോലെ എതിർക്കുന്നുണ്ട്.

"അസമിൽ 135 വംശീയ ഗ്രൂപ്പുകളുണ്ട്, എല്ലാ ഗ്രൂപ്പുകൾക്കും അവരുടേതായ അസോസിയേഷനോ രാഷ്ട്രീയ പാർട്ടികളോ ഉണ്ട്. ഒരു അയൽ സംസ്ഥാനത്ത് നിന്നുള്ള ഒരു ബംഗാളി പാർട്ടിയിൽ ലയിക്കുന്നത് ആളുകൾക്ക് തെറ്റായ സന്ദേശം നൽകിയേക്കാം. അതിനാൽ, അസോസിയേഷന്റെ ഘടനയെക്കുറിച്ച് ഞങ്ങൾ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. എന്നാൽ ഞങ്ങൾ ഒരു സഖ്യം നിർദ്ദേശിച്ചിട്ടുണ്ട്. ഇത് രണ്ട് കക്ഷികളെയും സഹായിക്കും. എന്നാണ് തൃണമൂൽ കോൺഗ്രസുമായി ലയിക്കാത്തതിനുള്ള കാരണമായി അദ്ദേഹം കൂട്ടിച്ചേർത്തത്. അതേ സമയം മമതയുമായുള്ള കൂടിക്കാഴ്ചകൾക്കും കൂടുതൽ ചർച്ചകൾക്കുമായി അദ്ദേഹത്തെ വീണ്ടും കൊൽക്കത്തയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും ഗൊഗോയ് പറഞ്ഞു.

"എന്നെ എപ്പോഴും വളരെ ഊഷ്മളമായി സ്വീകരിക്കുകയും ദീദി ക്ഷമയോടെ കേൾക്കുകയും ചെയ്തു. അവൾ ശരിക്കും ശക്തയായ ഒരു രാഷ്ട്രീയക്കാരിയാണ്, മറ്റുള്ളവരെ ശ്രദ്ധിക്കാൻ അവൾക്ക് ചെവികളുണ്ട്. അവളെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി കാണുന്നതിൽ ഞാൻ സന്തുഷ്ടനാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അവഗണിക്കപ്പെട്ട ആളുകളെക്കുറിച്ച് അവൾ തീർച്ചയായും ചിന്തിക്കും. കൂടിക്കാഴ്ചകൾക്കായി വീണ്ടും വിളിച്ചിട്ടുണ്ട്. ഉടൻ അതുണ്ടാകും, എന്റെ മണ്ഡലത്തിൽ ഞാൻ ചില ജോലികളിലാണ്. "അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications