അസമിൽ ബിജെപിയെ വീഴ്ത്താൻ തൃണമൂൽ: പ്രാദേശിക പാർട്ടികളുമായി സഖ്യത്തിന് നീക്കം, യുവനേതാക്കൾക്ക് ക്ഷണം
ഗുവാഹത്തി: തിരഞ്ഞെടുപ്പിൽ അസമിൽ ബിജെപി അധികാരത്തിലെത്തുന്നതിനെ പ്രതിരോധിക്കാൻ ബിജെപി ഇതര പാർട്ടികൾക്ക് കഴിഞ്ഞിരുന്നില്ല. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാജോത് സഖ്യം ഇതിൽ സമ്പൂർണ്ണ പരാജയമായിരുന്നുവെന്ന് തന്നെ പറയേണ്ടതുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിടേണ്ടിവന്ന പരാജയവും സംസ്ഥാനത്ത് ചെറിയ പ്രാദേശിക പാർട്ടികളുടെ പങ്ക് എടുത്ത് പറയുന്നതാണ്. ഈ സാഹചര്യത്തിലാണ് അസമയിൽ പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നീങ്ങാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിക്കുന്നത്.
അസമിന് പുറമേ ത്രിപുരയിലും തൃണമൂൽ കോൺഗ്രസ് സഖ്യം രൂപീകരിക്കാനുള്ള ശ്രമം നടന്നിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, തൃണമൂൽ നോതാവ് അഭിഷേക് ബാനർജിയടക്കമുള്ളവരും കഴിഞ്ഞ ദിവസങ്ങളിൽ ത്രിപുരയിലെത്തിയിരുന്നു. തൃണമൂലിന്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് കരുത്ത് പകരുന്നതിന് വേണ്ടിയാണ് ഈ സംഘം ത്രിപുരയിലേക്ക് എത്തിയത്. അയൽ സംസ്ഥാനങ്ങളായ ത്രിപുരയിലും അസമിലും വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് തൃണമൂൽ കോൺഗ്രസ്. ഇതിനിന്റെ ഭാഗമായാണ് ത്രിപുരയിലും അസമിലും തൃണമൂൽ നേതാക്കൾ അടുത്ത കുറച്ച് മാസങ്ങൾക്കിടെ സന്ദർശനം നടത്തിയത്.
അമ്പോ ഇതെന്തൊരു മേക്കോവർ... സനുഷ വേറെ ലെവലാണ്, നടിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പ്രാദേശിക പാർട്ടികളുമായി തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഇതിനകം കൊൽക്കത്തയിൽ വെച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. രണ്ട് തവണ സ്വതന്ത്ര എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട നബ കുമാർ സരണിയ, മുൻ ഉൾഫ നേതാവ് എന്നിവരുമായി എഐടിസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈയിൽ കൊൽക്കത്തയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. റൈജർ ദൾ പ്രസിഡന്റ് അഖിൽ ഗോഗോയിയും കൊൽക്കത്തയിൽ വെച്ച് ബാനർജിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

സരണിയയുടെ ഗാനാ സുരക്ഷാ പാർട്ടി ബോഡോ ലാൻഡ് ടെറിറ്റോറിയൽ കൌൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യകക്ഷിയായിരുന്നു. എന്നാൽ ഇപ്പോൾ ഇരു പാർട്ടികളും തമ്മിൽ സഖ്യം നിലവിലില്ലെന്നാണ് അദ്ദേഹം വ്യാഴാഴ്ച പ്രതികരിച്ചത്. അഖിൽ ഗോഗോയിയെ മഹാജോത് സഖ്യത്തിന്റെ തലപ്പത്തേക്ക് കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. നിലവിൽ അഖിൽ സഖ്യത്തിൽ അംഗമല്ലെങ്കിലും അജ്മലിന്റെ എഐയുഡിഎഫ് മഹാജോത് സഖ്യത്തിലെ സഖ്യകക്ഷിയാണ്. എന്നാൽ തങ്ങൾക്ക് തൃണമൂൽ കോൺഗ്രസുമായി പ്രശ്നങ്ങളില്ലെന്ന് ഇരു പാർട്ടികളും തുറന്ന് സമ്മതിച്ചിട്ടുണ്ട്. യുപിഎയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്ന നേതാവാണ് മമത.

അസമിലെ ബിടിസിക്ക് കീഴിലുള്ള ബോഡോ ഇതര വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സരണിയ ബിജെപിയുമായി കൈകോർത്തത്. പിന്നീട് ഇന്ധനവില, അന്തർ സംസ്ഥാന അതിർത്തി തർക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങളുടെ പേരിലാണ് ബിജെപിയുമായി സരണിയ ഇടയുന്നത്. ബിജെപിയെ പ്രതിരോധിക്കുന്നതിൽ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം പരാജയപ്പെടുകയും ചെയ്തിരുന്നു. പെട്രോൾ- ഡീസൽ വിലയ്ക്ക് പുറമേ ഗ്രാമപ്രദേശങ്ങളിലും പഞ്ചായത്തിന്റെ പരിധിയിലും നിർമിക്കുന്ന വീടുകൾക്ക് ലെവി ഈടാക്കാൻ അസം സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും സരണിയ ചൂണ്ടിക്കാണിക്കുന്നു.

ചരിത്രപരമായി ബംഗാളുമായി ബന്ധമുള്ള സംസ്ഥാനമാണ് അസം. ഗുജറാത്തിൽ നിന്നുള്ളവരെക്കാൾ അസമിന്റെ പ്രശ്നങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ മമതാ ബാനർജിക്ക് സാധിക്കുമെന്നാണ് സരണിയ സാക്ഷ്യപ്പെടുത്തുന്നത്. തൃണമൂൽ സഖ്യത്തെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് ജുലൈയിൽ തൃണമൂലിന്റെ അഭിഷേക് സരണിയുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസാണ് നിശ്ചിത എണ്ണം സീറ്റുകൾ അഖിൽ ഗോഗോയിയുടെ രജൈർ ദളിനും അസം ജാതീയ പരിഷത്തിനും നൽകിയത്. തുടർന്ന് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് ഇപ്പോൾ വല്യേട്ടൻ മനോഭാവം ഉപേക്ഷിക്ഷണമെന്നാണ് സരണിയ ആവശ്യപ്പെട്ടുന്നത്.

ടിഎംസി അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ ക്ഷണം സ്വീകരിച്ച് രണ്ട് തവണ ബംഗാളിലെത്തിയതായി അഖിൽ ഗോഗോയ് അവകാശപ്പെട്ടിരുന്നു. രജൈർ ദളിന്റെ വർക്കിംഗ് പ്രസിഡന്റ് ഭാസ്കോ ഡി സെയ്കിയയും യോഗത്തിൽ പങ്കെടുത്തിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചതായി തൃണമൂൽ നേതാവ് മൊലോയ് ഘട്ടക് വ്യക്തമാക്കി. ബിജെപിയിതര പാർട്ടികളെ ബിജെപിക്കെതിരെ അണിനിരത്തിക്കൊണ്ട് പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താനാണ് നീക്കം. നിരവധി ചർച്ചകൾക്ക് ശേഷമാണ് ഇതിന് അന്തിമരൂപമാകുക.

ബിജെപി- ആർഎസ്എസ് സഖ്യത്തിനെതിരെ പ്രവർത്തിക്കാൻ മമതാ ബാനർജി തന്നെ ക്ഷണിച്ചതായി അസം എംഎൽഎ അഖിൽ തന്നെയാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊല്‍ക്കത്തയിലെത്തി രണ്ട് തവണ മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയിരുന്നു. അസമില്‍ തൃണമൂല്‍ കോൺഗ്രസിന്റെ സാരഥ്യം ഏറ്റെടുക്കാമോ എന്ന് എന്ന് തന്നോട് ചോദിച്ചിരുന്നുവെന്നും അഖിൽ വെളിപ്പെടുത്തി.

തൃണമൂലിന്റെ സാരഥ്യം ഏറ്റെടക്കുന്ന കാര്യത്തില്‍ ഇതുവരെയും ഒരു തീരുമാനം എടുത്തിട്ടില്ലെന്നും അഖിൽ കൂട്ടിച്ചേർത്തു. ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന് പിന്തുണ നൽകുകയാണ് എന്റെ രാഷ്ട്രീയ പാർട്ടിയായ രൈജർ ദൾ. രാജ്യം ഇപ്പോള്‍ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ അടിയന്തരാവസ്ഥ സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നപോലെ പ്രവര്‍ത്തിക്കേണ്ട സമയമായെന്നും അഖില്‍ ഗൊഗോയി പറഞ്ഞു.

2019 ഡിസംബറിൽ പൌരത്വ നിയമപ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റിലായ അഖിൽ ഗോഗോയ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് അസം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തുടർന്ന് ശിവസാഗർ നിയമസഭാ മണ്ഡലച്ചിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് മാത്രമാണ് അദ്ദേഹം ജയിൽ മോചിതനാകുന്നത്.

2021 ഏപ്രില്‍-മെയ് മാസത്തില്‍ നടന്ന അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് അഖില്‍ ഗൊഗോയി വിജയിച്ചത്. അസമിലെ ശിവ് സാഗര്‍ മണ്ഡലത്തില്‍ നിന്ന് രെയ്ജർ ദൾ ടിക്കറ്റിലാണ് അഖില്‍ ഗൊഗോയി മത്സരിച്ച് വിജയിച്ചത്. ജയിലില്‍ കിടന്നുകൊണ്ടാണ് അദ്ദേഹം സിബ്സാഗറില്‍ നിന്നും മത്സരിച്ചത്. സിബ്സാഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരഭി രജ്കോന്‍വാരിയെ പരാജയപ്പെടുത്തിക്കൊണ്ട് എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. 12000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് അഖില്‍ ഗൊഗോയി സ്വന്തമാക്കിയത്.












Click it and Unblock the Notifications