തമിഴ്‌നാട്ടില്‍ പദ്ധതികളുടെ പരമ്പരകള്‍ക്ക് ജയലളിത തുടക്കമിടുന്നു
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 1200 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്റെയും ജലവിതരണ വകുപ്പിന്റെയും കീഴിലാണ് 1200 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

പല വകുപ്പുകള്‍ക്ക് കീഴിലുള്ള 735.79 കോടി രുപയുടെ പദ്ധതികള്‍ ജയലളിത ഇതിനോടകം തന്നെ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. പാര്‍ക്കുകള്‍, ഔദ്യോഗിക കെട്ടിടങ്ങള്‍, അംഗണവാടി സെന്ററുകള്‍, പാലങ്ങള്‍, സംസ്ഥാനത്തെ വിവധ ഡ്രൈനേജുകള്‍ എന്നിവ ജയലളിത ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍പെടും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 119.22 കോടിയുടെ തറക്കല്ലിടല്‍ കര്‍മ്മവും ജയലളിത നിര്‍വ്വഹിച്ചു കഴിഞ്ഞു. ചേരികളിലെ 2000 കുടുംബങ്ങള്‍ക്കുള്ള സോളാര്‍ വൈദ്യുതീകരിച്ച വീടുകളും പണിതു കഴിഞ്ഞു.












Click it and Unblock the Notifications