Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശികല ജയലളിതയുടെ സഹോദരിയെ പോലെയെന്ന് പനീര്‍ശെല്‍വം

ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി ശശികല എഐഎഡിഎംകെയുടെ നേതൃസ്ഥാനത്തേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ശശികലയ്ക്ക് മുഖ്യമന്ത്രി പനീര്‍ശെല്‍വം എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചതായി ജയ പ്ലസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ശശികല ജയലളിതയുടെ സഹോദരിയെ പോലെയാണെന്നും ശശികലയെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നും പനീര്‍സെല്‍വം പറഞ്ഞു.

അമ്മയുടെ മരണം വരെ നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന ആളാണ് ശശികല. മൂന്ന് പതിറ്റാണ്ടിനിടെ ജയലളിതയുടെ പ്രവര്‍ത്തന ശൈലിയും ചിന്തകളുമൊക്കെ ശശികല നന്നായി മനസിലാക്കിയിട്ടുണ്ട്. അമ്മയെപ്പോലെ ചിന്നമ്മയ്ക്കും പാര്‍ട്ടി പ്രവര്‍ത്തകരെ അറിയാം. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ ശശികലയ്ക്ക് സാധിക്കും.

panneerselvam

പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ കൊണ്ടു പോകേണ്ടതുണ്ട്. അതിനാല്‍ ശശികല നേതൃസ്ഥാനത്തേക്ക് എത്തണമെന്നും പനീര്‍സെല്‍വം കൂട്ടിച്ചേര്‍ത്തു. ജയലളിതയുടെ ബന്ധുക്കള്‍ അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പനീര്‍ശെല്‍വം ശശികലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്ന് അവകാശപ്പെട്ട് ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ ആണ് രംഗത്ത് വന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+