കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഠപുസ്തകത്തിലെ പ്രമുഖരുടെ പേരിനൊപ്പമുള്ള ജാതിവാൽ വെട്ടി തമിഴ്നാട് സർക്കാർ; ഇനി ഇനീഷ്യൽ മാത്രം

ജാതിവാൽ നീക്കി പകരം ഇനീഷ്യൽ മാത്രമായിട്ടാകും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് വിദ്യാർഥികളിലേക്ക് എത്തിക്കുക

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ ദ്രാവിഡ മുന്നേറ്റത്തിന്റെ മറ്റൊരു അധ്യായത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സ്കൂൾ പാഠപുസ്തകങ്ങളിൽ പ്രതിബാധിക്കുന്ന പ്രമുഖരുടെ പേരിനൊപ്പമുള്ള ജാതിവാൽ വെട്ടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കു​ട്ടി​ക​ളി​ൽ ജാ​തി​പ​ര​മാ​യ വേ​ർ​തി​രി​വും ചി​ന്ത​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. ജാതിവാൽ നീക്കി പകരം ഇനീഷ്യൽ മാത്രമായിട്ടാകും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് വിദ്യാർഥികളിലേക്ക് എത്തിക്കുക.

MK Stalin

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

മൂ​ന്ന്​ വ​ർ​ഷ​ത്തി​നി​ടെ അ​ച്ച​ടി പൂ​ർ​ത്തി​യാ​ക്കി വി​ത​ര​ണം ചെ​യ്യാ​നി​രു​ന്ന 12ൽ അധികം പാ​ഠ​പു​സ്​​ത​ക​ങ്ങ​ളി​ലാ​ണ്​ പ്രധാനമായും ഇത്തരത്തിൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യ​ത്. തീരുമാനം നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം പ്രസിദ്ധീകരണ വകുപ്പിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നല്‍കി. പേ​രി​നൊ​പ്പ​മു​ള്ള നാ​ടാ​ർ, പി​ള്ളൈ, ശെ​ട്ട്യാ​ർ, അ​യ്യ​ങ്കാ​ർ, നാ​യി​ഡു, അ​യ്യ​ർ തു​ട​ങ്ങി​യ ജാ​തി വാ​ലു​ക​ളാ​ണ്​ ഒ​ഴി​വാ​ക്കി​യ​ത്.

Recommended Video

cmsvideo
Tamil Nadu CM MK Stalin signed on Hyundai's 10 millionth car | Oneindia Malayalam

നേരത്തെ മുൻ മുഖ്യമന്ത്രിമാരായിരുന്ന കരുണാനിധിയും എംജിആറും സമാന തീരുമാനങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. തെരുവുകള്‍ക്ക് പേര് നല്‍കുമ്പോള്‍ ജാതിപ്പേര് ഒഴിവാക്കണമെന്ന് എം.ജി.ആറും ജില്ലകള്‍ക്ക് പേര് നല്‍കുമ്പോള്‍ ജാതിപ്പേര് ഒഴിവാക്കാന്‍ 1997ല്‍ കരുണാനിധിയും ഉത്തരവിട്ടിരുന്നു. ഇ​തേ​പാ​ത പി​ന്തു​ട​ർ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി എം.​കെ സ്​​റ്റാ​ലി​നും ഒ​ന്നു മു​ത​ൽ പ്ല​സ്​​ടു വ​രെ​യു​ള്ള പാ​ഠ​പു​സ്​​ത​ക​ങ്ങ​ളി​ലെ ജാ​തി​പ്പേ​രു​ക​ൾ നീ​ക്കാ​ൻ നിർദേശം നൽകിയിരിക്കുന്നത്.

ജാതി വ്യവസ്ഥയ്ക്കെതിരായ മുന്നേറ്റങ്ങളിലൂടെയാണ് തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടി രൂപീകരിക്കുന്നത്. പെരിയാറും അണ്ണദുരൈയുമെല്ലാം തുടങ്ങിവെച്ച ആശയങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ദ്രാവിഡ പാർട്ടികൾ പിന്നീട് പ്രബലരായ കോൺഗ്രസിനെ തന്നെ ചരിത്രമാക്കികൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

English summary
TN government decided to cut caste tails in prominent leaders name included in school textbooks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X