വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി അധ്യാപിക! ഒടുവില്‍ അറസ്റ്റില്‍!
ചെന്നൈ: വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകര്‍ത്തിയ അധ്യാപിക അറസ്റ്റില്‍. ചെന്നൈയില്‍ അര്‍ണയിലുള്ള സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയായ യു നിത്യ (30)ആണ് അറസ്റ്റിലായത്. അധ്യാപിക പകര്‍ത്തിയ വീഡിയോകള്‍ ഭര്‍ത്താവ് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പോലീസ് പറയുന്നത് ഇങ്ങനെ, ഇംഗ്ലീഷ് അധ്യാപികയായ നിത്യ സ്കൂളിലെ വിദ്യാര്‍ത്ഥിക്ക് വീട്ടിലെത്തി ട്യൂഷന്‍ ക്ലാസ് എടുക്കുന്നുണ്ട്. ഇവിടെ വെച്ചാണ് കുട്ടിയെ നിര്‍ബന്ധിച്ച് നിത്യ ലൈംഗികമായി ഉപയോഗിച്ചത്. ഇതിന്‍റെ വീഡിയോയും അവര്‍ പകര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ഇവരുടെ അധ്യാപകനായ ഭര്‍ത്താവ് മൊബൈലില്‍ വീഡിയോ കണ്ടതോടെ നിത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായി. ഭര്‍ത്താവിന്‍റെ മുന്നറിയിപ്പ് വകവെയ്ക്കാതെ നിത്യ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുകൊണ്ടേയിരുന്നു. ഇതോടെ ജില്ലാ കളക്ടര്‍ക്ക് ഭര്‍ത്താവ് പരാതി നല്‍കി. ഇതിന്‍റെ അടിസ്ഖാനത്തില്‍ നടന്ന അന്വേഷണത്തിലാണ് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications