കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി വിഷയം: തമിഴ്നാട് സുപ്രീം കോടതിയിലേക്ക്, കേന്ദ്രത്തെ പഴിചാരി അണ്ണാ ഡിഎംകെയും ഡിഎംകെയും

Google Oneindia Malayalam News

ചെന്നൈ: കാവേരി ബോര്‍ഡ് വിഷയത്തില്‍ തമിഴ്നാട് സുപ്രീം കോടതിയിലേയ്ക്ക്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് കാവേരി ബോര്‍‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ ആരോപിക്കുന്നത്. തമിഴ്നാടിനും കര്‍ണാടകയ്ക്കും വെള്ളം പങ്കുവയ്ക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിന് സുപ്രീം കോടതിയാണ് കാവേരി മാനേജ്മെന്റിന് രൂപം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. കാവേരി വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധിയിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. ശനിയാഴ്ച സുപ്രീംകോടതിയെ സമീപിച്ച് പരാതി നല്‍ക്കാനാണ് കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭയില്‍ സ്വീകരിച്ച നിലപാട്. പരാതി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സൂചന.

<strong>രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ്: പണികൊടുത്തത് നരേന്ദ്രമോദിയെ നീരവ് മോദിയോട് ഉപമിച്ചത്! ബിജെപി പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെട്ടെന്ന്!</strong>രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ്: പണികൊടുത്തത് നരേന്ദ്രമോദിയെ നീരവ് മോദിയോട് ഉപമിച്ചത്! ബിജെപി പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെട്ടെന്ന്!

തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമിയും മുതിര്‍ന്ന നിയംസഭാംഗങ്ങളും നടത്തിയ യോഗത്തിലാണ് കാവേരി മാനേജ്മെന്റ് ബോര്‍ഡ് വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്ന തീരുമാനത്തിലെത്തുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് നിരാഹാരമിരിക്കാനും അണ്ണാഡിഎംകെ ധാരണയിലെത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് നിരാഹാരം സംബന്ധിച്ച പ്രഖ്യാപനം അണ്ണാഡിഎംകെ നടത്തുന്നത്. അണ്ണാ ഡിഎംകെ കോര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വമാണ് വെള്ളിയാഴ്ച ഒരു വിവാഹ ചടങ്ങളില്‍ പങ്കെടുക്കുന്നതിനിടെ ഈ പ്രഖ്യാപനം നടത്തുന്നത്. വിഷയത്തില്‍ അണ്ണാഡിഎംകെ നാടകം കളിക്കുയയാണെന്ന വാദമാണ് പ്രതിപക്ഷമായ ഡിഎംകെ ഉയര്‍ത്തുന്നത്. കാവേരി മാനേജ്മെന്റ് രൂപീകരിക്കാന്‍ സുപ്രീം കോടതി അനുവദിച്ച ആറ് ആഴ്ചത്തെ സമയം വ്യാഴാഴ്ച അവസാനിച്ചതോടെയാണ് സര്‍ക്കാരും പ്രതിപക്ഷവും കേന്ദ്രത്തിനെതിരെ രംഗത്തെത്തുന്നത്. തമിഴ്നാട്ടിലെ ജനങ്ങള്‍ കാവേരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉത്തരം പ്രതീക്ഷിക്കുന്നുവെന്നും ഒ പനീര്‍ശെല്‍വം ചൂണ്ടിക്കാണിച്ചിരുന്നു.

supreme-court-

കാവേരി വിഷയത്തില്‍ ‍ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും പാര്‍ട്ടി ആസ്ഥാനത്ത് എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ത്തിരുന്നു. അടുത്ത ഘട്ടമായി സര്‍വ്വകക്ഷിയോഗവും വിളിച്ചുചേര്‍ക്കുന്നുണ്ട്. കാവേരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമായും സുപ്രീം കോടതി ഉത്തരവ് പാലിച്ച്കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും ഒപിഎസ് പറയുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത് തുടരുമെന്നും ഒപിഎസ് പറയുന്നു.

കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന വാദമാണ് തമിഴ്നാട് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കാവേരി മാനേജ്മെന്റ് ബോര്‍ഡ‍് രൂപീകരിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്നും ‍ഡിഎംകെ ആരോപിക്കുന്നു. തമിഴ്നാടും കര്‍ണാടകയും തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച വിഷയത്തില്‍ ഫെബ്രുവരി 16നാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഈ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കാവേരി മാനേജ്മെന്റ് ബോര്‍ഡും, സെന്‍ട്രല്‍ വാട്ടര്‍ റെഗുലേറ്ററി കമ്മറ്റിയും രൂപീകരിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നത്. സംസ്ഥാനത്തിന് അനുവദിച്ച വെള്ളത്തിന്റെ വിഹിതം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.

English summary
The Tamil Nadu government has decided to move the apex court on the Cauvery water sharing dispute, a day after protests were held in different parts of the state demanding constitution of the Cauvery Management Board (CMB), media reports said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X