കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയ്ക്ക് വേണ്ടി തമിഴ്‌നാട് സര്‍ക്കാര്‍; ഈ ആഗ്രഹം നടക്കുമോ

ഒ പനീര്‍ശെല്‍വത്തിന്റെ കീഴിലുള്ള ക്യാബിനറ്റാണ് ജയലളിതയ്ക്ക് ഭാരതരത്‌ന സമ്മാനിയ്ക്കണമെന്നും പാര്‍ലമെന്റില്‍ പ്രതിമ സ്ഥാപിയ്ക്കണമെന്നും ആവശ്യപ്പെട്ടത്

  • By Sandra
Google Oneindia Malayalam News

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വേര്‍പാടോടെ ജയലളിതയ്ക്ക് പരമോന്നത ബഹുമതി നല്‍കണമെന്ന ആവശ്യവുമായി തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ കീഴിലുള്ള ക്യാബിനറ്റാണ് ജയലളിതയ്ക്ക് ഭാരതരത്‌ന സമ്മാനിയ്ക്കണമെന്നും പാര്‍ലമെന്റില്‍ ജയലളിതയുടെ വെങ്കലത്തില്‍ നിര്‍മ്മിച്ച പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കണമെന്നുമുള്ള പ്രമേയം പാസാക്കിയത്.

മൂന്ന് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ജയലളിതയ്ക്ക് ഏറ്റവും ഉചിതായ സ്മാരകം തീര്‍ക്കാനുള്ള ശ്രമത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍.

എഐഎഡിഎംകെ സ്ഥിരീകരണം

ജയലളിതയ്ക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന സമ്മാനിക്കണമെന്നും പാര്‍ലെമന്റില്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയതായുള്ള വാര്‍ത്ത ട്വിറ്റില്‍ എഐഎഡിഎംകെ സ്ഥിരീകരിച്ചു.

15 കോടിയുടെ പ്രതിമ

15 കോടിയുടെ പ്രതിമ

ജയലളിതയുടെ വേര്‍പാടിന് ശേഷം മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് പാര്‍ലമെന്റ് കോംപ്ലക്‌സില്‍ 15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കണമെന്നാണ് ആവശ്യമുയര്‍ന്നിട്ടുള്ളത്.

 തമിഴ്‌നാട്ടില്‍ പ്രതിമ

തമിഴ്‌നാട്ടില്‍ പ്രതിമ

തമിഴ്‌നാട് അസംബ്ലിയില്‍ ജയലളിതയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ ക്യാബിനറ്റ് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിസംബര്‍ 5

ഡിസംബര്‍ 5

സെപ്തംബര്‍ അഞ്ചിന് കടുത്ത പനിയും നിര്‍ജ്ജലീകരണവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത 75 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസംബര്‍ അഞ്ചിന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ച് മരണമടയുകയായിരുന്നു. ഡിസംബര്‍ നാലിന് വൈകിട്ടുണ്ടായ ഹൃദയാഘാതത്തെയാണ് ജയലളിതയുടെ നില മോശമായത്.

ഡിസംബര്‍ 5

ഡിസംബര്‍ 5

സെപ്തംബര്‍ അഞ്ചിന് കടുത്ത പനിയും നിര്‍ജ്ജലീകരണവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത 75 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസംബര്‍ അഞ്ചിന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ച് മരണമടയുകയായിരുന്നു. ഡിസംബര്‍ നാലിന് വൈകിട്ടുണ്ടായ ഹൃദയാഘാതത്തെയാണ് ജയലളിതയുടെ നില മോശമായത്.

എംജിആറിനരികെ

എംജിആറിനരികെ

മറീന ബീച്ചില്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും രാഷ്ട്രീയത്തിലെ വഴികാട്ടിയുമായിരുന്ന എംജിആര്‍ അന്ത്യവിശ്രമം കൊള്ളുന്നതിന് സമീപത്താണ് ജയലളിതയെയും അടക്കം ചെയ്തിട്ടുള്ളത്.

English summary
TN govt to recommend Bharat Ratna for Jayalalithaa, life-size bronze statue at Parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X