കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ രാജാജി തന്നെ?: തോല്‍വി പ്രതീക്ഷിക്കണമെന്ന് ടി എന്‍ പ്രതാപന്‍, തിരിച്ചടിയായത് സുരേഷ് ഗോപി

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി യോഗത്തില്‍ തൃശൂരിലെ വിജയത്തില്‍ സംശയം പ്രകടിപ്പിച്ച് ടിഎന്‍ പ്രതാപന്‍. കെപിസിസി യോഗത്തിന്‍റെ ആദ്യഘട്ടത്തില്‍ ഡിസിസി അധ്യക്ഷന്‍മാരായിരുന്നു ഒരോ ജില്ലകളിലേയും സാധ്യതകളെക്കുറിച്ച് കെപിസിസി യോഗത്തില്‍ വ്യക്തമാക്കിയത്. അപ്പോഴാണ്, ത‍ൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വന്നത് യുഡിഎഫിന്‍റെ വിജയ പ്രതീക്ഷയെ ബാധിച്ചിട്ടുണ്ടെന്ന് ടിഎന്‍ പ്രതാപന്‍ വ്യക്തമാക്കിയത്.

<strong>ശബരിമല: വഞ്ചിച്ചാല്‍ ആര്‍എസ്എസിനെതിരെയും സ്ത്രീകള്‍ തെരുവിലിറങ്ങി നാമജപ സമരം നടത്തുമെന്ന് പത്മപിള്ള</strong>ശബരിമല: വഞ്ചിച്ചാല്‍ ആര്‍എസ്എസിനെതിരെയും സ്ത്രീകള്‍ തെരുവിലിറങ്ങി നാമജപ സമരം നടത്തുമെന്ന് പത്മപിള്ള

ബിഡിജെഎസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത ബിജെപി സുരേഷ് ഗോപിയെ രംഗത്ത് ഇറക്കിയതോടെ ഭൂരിപക്ഷ സമുദായങ്ങളുടേതടക്കമുള്ള വലിയൊരു വിഭാഗം ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്നും ഇത് യുഡിഎഫിന് തിരിച്ചടിയാവുമെന്നാണ് പ്രതാപന്‍ പറ‍ഞ്ഞത്. വിശദാംശങ്ങള്‍ ഇങ്ങനെ.

അടിയൊഴുക്ക്

അടിയൊഴുക്ക്

വിചാരിക്കാത്ത അടിയൊഴുക്കുകളാണ് പലമേഖലയിലും സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ഉണ്ടായത്. ഹിന്ദു വോട്ടുകള്‍ പ്രത്യേകിച്ച് നായര്‍ വോട്ടുകള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ടാവും, അങ്ങനെയങ്കില്‍ അത് യുഡിഎഫിന് തിരിച്ചടിയാണ്. തൃശൂരില്‍ നിന്ന് നെഗറ്റീവ് ഫലവും പ്രതീക്ഷിക്കണമെന്നും പ്രതാപന്‍ യോഗത്തെ അറിയിച്ചു.

ശക്തമായ പ്രവര്‍ത്തനം

ശക്തമായ പ്രവര്‍ത്തനം

സുരേഷ് ഗോപിക്കായി ശക്തമായ പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ നടന്നത്. വലിയതോതില്‍ ഹിന്ദുവോട്ടുകളുടെ ഏകീകരണം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. പരമ്പരാഗതമായി യുഡിഎഫിന് ലഭിക്കുന്ന വോട്ടുകളെയാണ് ഇത് ചോര്‍ത്തിയത്.

കെപിസിസി യോഗത്തില്‍

കെപിസിസി യോഗത്തില്‍

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് , വടകര എന്നിവിടങ്ങളില്‍ പ്രചരണ രംഗത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പലരും സജീവമല്ലെന്ന പരാതി തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്നിരുന്നു. ഈ വിഷയവും കെപിസിസി യോഗത്തില്‍ ചര്‍ച്ചചെയ്തു.

വിജയസാധ്യത

വിജയസാധ്യത

ഫലത്തില്‍ തൃശൂരില്‍ രാജാജി മാത്യു തോമസിന് വിജയസാധ്യതയുണ്ടെന്നതിലേക്കാണ് ടിഎന്‍ പ്രതാപന്‍ കെപിസിസി യോഗത്തില്‍ പങ്കുവെച്ച അഭിപ്രായങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. പ്രതാപന്‍റേതിന് സമാനമായ വിലയിരുത്തലായിരുന്നു തൃശൂര്‍ സീറ്റിന്‍റെ കാര്യത്തില്‍ രണ്ടു ദിവസം മുമ്പ് ചേര്‍ന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും വിലയിരുത്തിയത്.

സിപിഐയുടെ വിലയിരുത്തല്‍

സിപിഐയുടെ വിലയിരുത്തല്‍

തിരുവനന്തപുരം, മാവേലിക്കര, ത‍ൃശൂര്‍ സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടെന്നായിരുന്നു സിപിഐയുടെ വിലയിരുത്തല്‍. തൃശൂരില്‍ സുരേഷ് ഗോപിയുടെ സ്ഥനാര്‍ത്ഥിത്വം കോണ്‍ഗ്രസിനാണാ കൂടുതല്‍ ആഘതം ഏല്‍പ്പിക്കുകയെന്നും സിപിഐ നേതൃത്വം കണക്ക്കൂട്ടുന്നു.

വലിയ വിള്ളലുണ്ടാക്കും

വലിയ വിള്ളലുണ്ടാക്കും

നായര്‍ സമുദായത്തില്‍ നിന്നടക്കം കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളില്‍ ഇത്തവണ സുരേഷ് ഗോപി വലിയ വിള്ളലുണ്ടാക്കും. ഹിന്ദു വോട്ടുകള്‍ മുന്ന് മുന്നണികള്‍ക്കിടയിലും വീതിക്കപ്പെടുമ്പോള്‍ ന്യൂനപക്ഷ വോട്ടുകളിലാണ് സിപിഐ പ്രതീക്ഷ.

ക്രിസ്ത്യന്‍ വോട്ടുകള്‍

ക്രിസ്ത്യന്‍ വോട്ടുകള്‍

ഓര്‍ത്തഡോക്സ്, റോമന്‍ കത്തോലിക്ക സമുദായ വോട്ടുകള്‍ ഉള്‍പ്പടെ രാജാജിക്ക് അനുകൂലമാവുമെന്നും സിപിഐ കണക്ക് കൂട്ടുന്നു. തൃശ്ശൂരില്‍ സുരേഷ് ഗോപി രണ്ടു ലക്ഷത്തിലേറെ വോട്ടുകള്‍ പിടിച്ചാല്‍ രാജാജി മാത്യു തോമസ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് സിപിഐ പ്രതീക്ഷ.

മുല്ലപ്പള്ളി രാമചന്ദ്രന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍

അതേസമയം, ടിഎന്‍ പ്രതാപന്‍റെ അഭിപ്രായങ്ങളെ തള്ളി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് വന്നിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും യു‍ഡിഎഫ് വിജയിക്കുമെന്നാണ് കെപിസിസി പ്രസിഡന്‍റിന്‍റെ അവകാശവാദം.

യുഡിഎഫിലേക്ക്

യുഡിഎഫിലേക്ക്

ന്യൂനപക്ഷവോട്ടുകള്‍ വലിയ തോതില്‍ യുഡിഎഫിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ആസാധാരണമായ ഐക്യമാണ് തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ജനങ്ങള്‍ക്കിടയില്‍ അഭൂതപൂര്‍വമായ ആവേശമാണ് തെരഞ്ഞെടുപ്പില്‍ ഉടനീളം കണ്ടത്.

അഭ്യര്‍ത്ഥന പോലും ഇല്ലാതെ

അഭ്യര്‍ത്ഥന പോലും ഇല്ലാതെ

യുഡിഎഫിന് പരമ്പരാഗതമായി ലഭിച്ചു കൊണ്ടിരിക്കുന്ന വോട്ടുകള്‍ക്കപ്പുറത്ത് പല കാരണങ്ങള്‍ കൊണ്ടും പല തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വോട്ടുചെയ്യാതിരുന്നവര്‍, ഒരു അഭ്യര്‍ത്ഥന പോലും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവാതെ യുഡിഎഫ് സ്ഥനാര്‍ത്ഥികള്‍ക്കായി വോട്ട് ചെയ്തിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അനുകൂലമായ ചലനം

അനുകൂലമായ ചലനം

എല്ലാ മേഖലകളിലും അനുകൂലമായ ചലനം ഉണ്ടായിട്ടുണ്ട്. മോദി സര്‍ക്കാരിനെയും പിണറായി സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കുണ്ടായ വികാരം തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നതാണ്. അത് നിഷേധിക്കാന്‍ സാധ്യമല്ല. രണ്ട് ഗവര്‍മെന്റുകളും തങ്ങളെ പരാജയപ്പെടുത്തിയെന്ന ബോധം ജനങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെന്നും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

English summary
tn prathapan express his distrust over thrissur seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X