• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹിന്ദി മറ്റു ഭാഷകളെ പോലെ ഒരു ഭാഷ മാത്രം, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പ്രതാപന്റെ കത്ത്

ദില്ലി: ഹിന്ദിയെ ദേശീയ ഭാഷയാക്കണമെന്നുളള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന വൻ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ഒരു രാജ്യം ഒരു ഭാഷ പോലുളള വാദങ്ങൾ നാനാത്വത്തിൽ ഏകത്വമെന്ന തത്വം പിന്തുടരുന്ന ഇന്ത്യയ്ക്ക് അപകടകരമാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരളവും തമിഴ്നാടും അടക്കമുളള സംസ്ഥാനങ്ങൾ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുളള ശ്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടാണ്. മറ്റ് വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുളള ശ്രമമാണ് ഹിന്ദി ഭാഷാ വിവാദം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതേക്കുറിച്ച് പ്രതികരിച്ചത്. അതിനിടെ ഹിന്ദി അടിച്ചേൽപ്പിക്കാനുളള ശ്രമങ്ങൾക്കെതിരെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തെഴുതിയിരിക്കുകയാണ് കോൺഗ്രസ് എംപി ടിഎൻ പ്രതാപൻ. കത്തിന്റെ പൂർണരൂപം വായിക്കാം:

'ബഹുമാനപ്പെട്ട പ്രധാനമന്ത്രി,

രാജ്യത്ത് ഏകശിലാത്മകമായ ഒരു ദേശീയത വളർന്നുവരുന്നു എന്ന വസ്തുത അങ്ങേയറ്റം ആശങ്കാജനകമാണ്. ഏറ്റവും അസ്വസ്ഥതയുണ്ടാകുന്ന കാര്യമാകട്ടെ അങ്ങനെയൊരു തീവ്ര ചിന്തയുടെ പ്രബോധകർ താങ്കളുടെ സർക്കാർ ആണെന്നതാണ്. ഹിന്ദി ദിനാചരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞ ഏക ഭാഷയെന്ന ആശയം നാനാത്വം കൊണ്ടുമാത്രം ഏകീകരിക്കപ്പെട്ട നമ്മുടെ രാജ്യത്തെ ദുർബലപ്പെടുത്തുകയാണ് താങ്കളുടെ സർക്കാർ ചെയ്യുന്നതെന്ന ഞങ്ങളുടെ അനുമാനത്തെ ശക്തിപ്പെടുത്തുന്നതും രാജ്യത്തിന്റെ ഭരണഘടനക്ക് വിരുദ്ധവുമാണ്.

ഒരേ ഭാഷയും, വേഷവും, മതവും, ആചാരങ്ങളും, സംസ്കാരങ്ങളും, സമാനമായ ഭൂപ്രകൃതിയുമുള്ള ഒരു ഭൂപ്രദേശമല്ല ഇന്ത്യ. എല്ലാം വ്യത്യസ്തമാണ്. മനോഹരമായി വൈജ്യാത്യങ്ങളാൽ വിതാനിക്കപ്പെട്ടതാണ് ഈ രാജ്യം. ബഹുസ്വരതയാണ് ഇതിന്റെ ഭംഗി. ഇന്ത്യ എന്ന ഉപഭൂഖണ്ഡത്തിൽ എല്ലാത്തിനെയും ഒരുമിപ്പിച്ചു നിർത്തുന്നത് അതിന്റെ ഭരണഘടനയോടുള്ള ബഹുമാനം മാത്രമാണ്.

cmsvideo
  Amit Shah Hindi : അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികള്‍ മാത്രം | Oneindia Malayalam

  ഈ വ്യത്യസ്തതകളെയും ഇവിടുത്തെ മുഴുവൻ ജനങ്ങളെയും ബഹുമാനിക്കാതെ ഈ രാജ്യം ഭരിക്കാമെന്ന് ആരും വ്യാമോഹിക്കരുത്. ഹിന്ദി ഭാഷ ഇന്ത്യയിലെ മറ്റു 1652 ഭാഷകളെ പോലെ ഒരു ഭാഷ മാത്രമാണ്. അതിന് കൂടുതലായി ഒരു പ്രത്യേകതയുമില്ല. ഏതെങ്കിലും തരത്തിലുള്ള സാംസ്കാരിക അധീശത്വത്തിന് വേണ്ടി ഹിന്ദി ഭാഷയെ ഉപയോഗിച്ചുകൂടാ. ഹിന്ദി സംസാരിക്കാത്തവരുടെ മേൽ അത് അടിച്ചേൽപ്പിക്കരുത്. അങ്ങനെ ചെയ്യുന്നതിലൂടെ ഇന്ത്യ എന്ന ആശയത്തെ വീണ്ടും വിഭജിക്കാനൊരുങ്ങുകയാണ് താങ്കൾ എന്ന് പറയട്ടെ' എന്നാണ് കത്ത്.

  English summary
  TN Prathapan MP writes letter to PM and President of India, against the imposition of Hindi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X