ഭര്‍ത്താവിനെ കൊന്നത് റിയാലിറ്റിഷോയില്‍ ഏറ്റുപറഞ്ഞു

ഡി സുമതി(38) എന്ന സ്ത്രീയാണ് കാമുകന്‍ ടി രാജന്‍ (49)നുമായി ചേര്‍ന്ന് ഭര്‍ത്താവ് എസ് ധനശേഖര്‍ (46) ന് വിഷം കൊടുത്ത് കൊന്നത്. എന്നാല്‍ പിന്നീട് ഈ മരണം ആത്മഹത്യയാണെന്ന് ചിത്രീകരിയ്ക്കപ്പെടുകയായിരുന്നു. സുമതിയും ഒരു എയ്ഡഡ് സ്‌കൂളിലെ അധ്യാപികയാണ്. തിരുവരൂര്‍ ജില്ലയില്‍ തന്നെയാണ് ഇവരും ജോലി നോക്കുന്നത്. മെയ് 14 നാണ് രാജനും സുമതിയും ചേര്‍ന്ന് ധനശേഖറിനെ കൊലപ്പെടുത്തിയത്.
റിയാലിറ്റി ഷോയിലെ വെളിപ്പെടുത്തലിന് മുന്‍പ് തന്നെ താന്‍ ഭര്‍ത്താവിനെ കൊന്ന കാര്യം സുമതി ബന്ധുക്കളോട് വെളിപ്പെടുത്തിയിരുന്നു. ഇവര്‍ കോടതിയില്‍ കീഴടങ്ങി. സ്ത്രീ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ്. സുമതി കീഴടങ്ങി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം രാജനും കോടതിയില്‍ കീഴടങ്ങി.












Click it and Unblock the Notifications