ഭര്‍ത്താവിന്‍റെ കാമുകിയെ വീടുകയറി ആക്രമിച്ചു, പൊലീസുകാരിയ്ക്കെതിരെ കേസ്
രാമേശ്വരം: ഭര്‍ത്താവിന്റെ കാമുകിയെ വീടുകയറി ആക്രമിച്ച വനിത പൊലീസിനെതിരെ കേസ്. രാമേശ്വരത്തെ വെള്ളക്കല്‍ ആണ് സംഭവം. ഭര്‍ത്താവിന് അവിഹിത ബന്ധം ഉണ്ടെന്ന് മനസിലാക്കിയ സുമതി എന്ന വനിത കോണ്‍സ്റ്റബിളാണ് കാമുകിയെ വീട് കയറി ആക്രമിച്ചത്. സഹപ്രവര്‍ത്തകരായ പൊലീസുകാരെയും കൂട്ടിയാണ് സുമതി ഭര്‍ത്താവിന്റെ കാമുകിയുടെ വീട്ടിലേയ്ക്ക് പോയത്.
യുവതിയെ വീട് കയറി മര്‍ദ്ദിച്ചതിന് സുമതിയ്ക്കും അഞ്ച് പൊലീസുകാര്‍ക്കുമെതിരെ കേസെടുത്തു. മധുരയിലെ സായുധ സേന വിഭാഗത്തിലെ കോണ്‍സ്റ്റബിളാണ് സുമതി. ഭര്‍ത്താവിനോട് അവിഹിത ബന്ധം അവസാനിപ്പിയ്ക്കണമെന്ന് പൊലീസുകാരി പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുമതിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല.

തുടര്‍ന്നാണ് ബന്ധം അവസാനിപ്പിയ്ക്കാന്‍ സുമതി സഹപ്രവര്‍ത്തകരേയും കൂട്ടി വെള്ളയ്ക്കല്‍ സ്വദേശിയായ കാമുകിയെ വീട് കയറി ആക്രമിച്ചത് . മര്‍ദ്ദനത്തില്‍ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു . ഇവരുടെ പരാതിയിന്മേലാണ് സുമതിയ്ക്കും മറ്റുള്ളവര്‍ക്കും എതിരെ പൊലീസ് കേസെടുത്തത് . രാത്രിയാണ് അക്രമം നടന്നത്. കേസെടുത്തെങ്കിലും പ്രതികളെ ഇതുവരേയും കണ്ടെത്താനായിട്ടില്ല . സുമതിയ്ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി .












Click it and Unblock the Notifications