കാമുകിയെ വിവാഹം കഴിക്കാൻ കാമുകൻ ചെയ്തത് അറ്റകൈ പ്രയോഗം !!! ഞെട്ടിക്കുന്ന വിവരം പുറത്ത്!!

  • Posted By:
Subscribe to Oneindia Malayalam

ജലന്ദർ: വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയെ മറ്റാരും വിവാഹം കഴിക്കാതിരിക്കാൻ യുവാവ് സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു. സംഭവത്തില്‍ ഹര്‍പീത് സിങ് ഹാപ്പി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.ജലന്ധര്‍ പോലീസാണ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. മറ്റൊരാൾ യുവതിയെ വിവാഹം ചെയ്യാതിരിക്കാനാണ് യുവാവ് സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചത്.

വർഗീയ കലാപങ്ങൾ കുട്ടികൾ പഠിക്കണ്ട !!! പാഠപുസ്തകങ്ങളിൽ നിന്ന് കലാപങ്ങൾ നീക്കണമെന്ന് ആർഎസ്എസ്!!!

ചൈനക്കെതിരെ ഒരുമുഴം മുന്‍പേ എറിഞ്ഞ് ഇന്ത്യ!!! അതിര്‍ത്തിയിൽ ഇന്ത്യൻ ടണല്‍ !!!

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ:കോളേജ് സഹപാഠിയായ ഹര്‍പീതുമായി പെൺകുട്ടി ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ മതാപിതാക്കൾക്ക് പരിചയപ്പെടുത്താൻ ജൂലൈ20 ന് തന്നോടെപ്പം വരാൻ ഹര്‍പീത് പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു.രാത്രി 10.30 ന് ഇയാളോടെപ്പം ബൈക്കിൽ  മതാപിതാക്കളെ കാണാൻ പുറപ്പെട്ടു. എന്നാൽ മാതാപിതാക്കളെ വിളിച്ചു കൊണ്ട് വരാമെന്ന് പറഞ്ഞ് ഹര്‍പീത് കുട്ടിയെ ഒരുസ്ഥലത്ത് ഇറക്കി വിട്ടിട്ട് ഇയാൾ കടന്നു കളയുകയായിരുന്നു.

marraige

ഹര്‍പീതിന്റെ നിർദേശം പ്രകാരം സുഹൃത്തുകൾ സ്ഥലത്തെത്തുകയും പെൺകുട്ടിയെ തെറ്റിധരിപ്പിച്ച് മറ്റൊരിടത്തേക്ക് കെണ്ടു പോയി ഉപദ്രവിക്കുകയായിരുന്നു.കൂട്ട ബലാത്സംഗം, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വൈദ്യപരിശോധനയില്‍ യുവതി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഹാപ്പിയുടെ സുഹൃത്തുക്കളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

English summary
The case came to light when the victim, aged 19 and a classmate of alleged conspirator Harpreet Singh Happy, approached the police. Happy was arrested and a case under sections 376D (gangrape), 120B (criminal conspiracy) and 417 (cheating) of the Indian Penal Code (IPC) registered against him and the two alleged rapists, identified as Bindu and Ravi, both aged 20. All three are from Talwan village in the district.
Please Wait while comments are loading...