കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ്പാ തട്ടിപ്പ്;മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാനുറച്ച് കേന്ദ്രം,സിബിഐ വെസ്റ്റ് ഇൻഡീസിലേക്ക്...

  • By Desk
Google Oneindia Malayalam News

ദില്ലി: വയ്പ്പാ തട്ടിപ്പ് കേസിൽ രാജ്യെ വിട്ട മെഹുൽ ചോക്സിയെ ഇന്ത്യയിലെത്തിക്കാനുള്ള തന്ത്രം മെനഞ്ഞ് കേന്ദ്ര സർക്കാർ. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 13500 കോടി രൂപ വായ്പാ തട്ടിപ്പ് കേസിലാണ് മെഹുൽ ചോക്സി രാജ്യം വിട്ടത്. ഇതിനായി സിബിഐയുടെയും ആദായനികുതി വകുപ്പിന്റെയും പ്രത്യേക സംഘത്തെ വെന്‍സ്റ്റിന്‍ഡീസിലേക്ക് അയക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അമൃതാനന്ദമയിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി; ആർഎസ്എസ് തെറ്റായ വഴിയിലേക്ക് തള്ളിവിട്ടു!

ഉദ്യോഗസ്ഥർക്കായി എയര്‍ ഇന്ത്യയുടെ പ്രത്യേക ബോയിങ് വിമാനം സജ്ജമാക്കും. വിജയ് മല്യയ്ക്കും നീരവ് മോഡിക്കും മെഹുല്‍ ചോക്‌സിക്കും രാജ്യം വിടാനുള്ള സൗകര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയെന്ന വിമര്‍ശനം തെരഞ്ഞെടുപ്പ ഘട്ടത്തില്‍ പ്രതിപക്ഷം സജീവമായി ഉയര്‍ത്തും. ഇതിനെ തടയിടുന്നതിന് ചോക്‌സിയെ എങ്ങനെയെങ്കിലും തിരികെയെത്തിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സാധ്യമായാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നേട്ടമായി ഉപയോഗിക്കാനാകും എന്ന കണക്കു കൂട്ടലിലാണ് കേന്ദ്രസർക്കാരും ബിജെപിയും നീങ്ങുന്നത്.

mehul-choksi

വിദേശത്തുള്ള കള്ളപ്പണം തിരികെയെത്തിക്കുന്നതിനുള്ള കള്ളപ്പണം തിരികെയെത്തിച്ച് ഓരോ ഇന്ത്യക്കാരനും 15 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ മോദിയുടെ പ്രധാന പ്രഖ്യാപനം. ഇതിന്റെ പേരിൽ പ്രതിപക്ഷം ബിജെപിയെയും സർക്കാരിനെയും പലപ്പോഴും മുൾമുനയിൽ നിർത്തിയിട്ടുമണ്ട്. ഇതിനിടയില്‍ വന്‍കിട തട്ടിപ്പ് നടത്തിയവര്‍ പോറലേല്‍ക്കാതെ രാജ്യം വിട്ടത് കേന്ദ്രസര്‍ക്കാരിന് വീണ്ടും തലവേദന സൃഷ്ടിക്കുകയായിരുന്നു.

മാസങ്ങള്‍ക്ക് മുമ്പേ ഇന്ത്യ വിട്ട ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് ആന്റ്വിഗ പൗരത്വം സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആന്റ്വിഗയിലെ ഇന്ത്യന്‍ എംബസിയില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. 132 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാനുള്ള ഇളവ് നല്‍കുന്നതാണ് ആന്റിഗ പൗരത്വം. വന്‍കിട നിക്ഷേപങ്ങള്‍ നടത്തി പൗരത്വം സ്വീകരിക്കുന്നതാണ് ഇതിന്റെ രീതി.

ചോക്സി കരീബിയൻ ദ്വീപുകളിൽ ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കു കൂട്ടലുകൾ. കരീബിയന്‍ ദ്വീപുകളില്‍നിന്ന് തിരികെ വരുമ്പോള്‍ ചോക്‌സിയെ കൂടി കണ്ടെത്താനാണ് ശ്രമിക്കുകയെന്ന് സിബിഐ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ഇവര്‍ കരീബിയന്‍ ദ്വീപുകളില്‍ എവിടെയാണെന്ന് കൃത്യമായി പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടുമില്ല.

English summary
India is moving ahead with its plan to bring back economic offenders from the West Indies, top government officials said. A long-range Air India Boeing plane has been commissioned to handle this mission. Officers of the Central Bureau of Investigation (CBI) and the Enforcement Directorate (ED) will fly to the West Indies to bring them, the sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X