• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലിയിലെ പ്രവചനം അച്ചട്ടായി, ഇന്ത്യ ടുഡെ ചാനലിൽ ഡാൻസ് കളിച്ച് രാജ്ദീപ് സർദേശായി, വീഡിയോ വൈറൽ!

ദില്ലി: രാജ്യം അതീവ ആകാംഷയോടെ കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലമായിരുന്നു ദില്ലിയിലേത്. സാമ്പത്തിക മാന്ദ്യവും പൗരത്വ പ്രക്ഷോഭങ്ങളും അടക്കമുളള വിഷയങ്ങളില്‍ പ്രതിരോധത്തിലായ ബിജെപിക്ക് ദില്ലി കൈക്കലാക്കാന്‍ സാധിക്കുമോ എന്നതായിരുന്നു ആകാംഷയ്ക്കുളള പ്രധാന കാരണം.

രാജ്യത്തെ വാര്‍ത്താ മാധ്യമങ്ങള്‍ ദില്ലിയിലെ വോട്ടെണ്ണല്‍ ദിനം കാര്യമായി തന്നെ ആഘോഷിച്ചു. ലീഡ് നില ആപ്പിനും ബിജെപിക്കുമിടയില്‍ ആദ്യഘട്ടത്തില്‍ മാറി മറിഞ്ഞത് മാധ്യമങ്ങളെ, പ്രത്യേകിച്ച് വാര്‍ത്താ ചാനലുകളെ ആവേശത്തിലാക്കി. ദില്ലിയില്‍ കൃത്യമായ എക്‌സിറ്റ് പോള്‍ പ്രവചനം നടത്തിയ ഇന്ത്യ ടുഡെ ചാനലില്‍ അവതാരകന്‍ രാജ്ദീപ് സര്‍ദേശായി സ്റ്റുഡിയോയില്‍ ഡാന്‍സ് കളിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അച്ചട്ടായി പ്രവചനം

അച്ചട്ടായി പ്രവചനം

ദില്ലിയില്‍ ഇക്കുറി ഏറ്റവും കൃത്യമായി ഫലം പ്രവചിച്ചത് ഇന്ത്യ ടുഡെ ഗ്രൂപ്പ്- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ആണെന്ന് പറയാം. ആം ആദ്മി പാര്‍ട്ടിക്ക് 59 മുതല്‍ 68 വരെയുളള സീറ്റ് നിലയാണ് ഇന്ത്യ ടുഡെ പ്രവചിച്ചത്. ബിജെപിക്ക് 2നും 11നും ഇടയില്‍ സീറ്റ് ലഭിക്കുമെന്നും പ്രവചിച്ചു. വോട്ടെണ്ണി തീര്‍ന്നപ്പോള്‍ ഇന്ത്യ ടുഡെയുടെ പ്രവചനം അതുപോലെ ഫലിച്ചിരിക്കുകയാണ്.

ചാനലിൽ ഡാൻസ്

ചാനലിൽ ഡാൻസ്

ആം ആദ്മി പാര്‍ട്ടി 62 സീറ്റുകളില്‍ വിജയം കണ്ടു. ബിജെപി രണ്ടക്കം തികയ്ക്കാനാവാതെ 8 സീറ്റില്‍ ഒതുങ്ങി. വോട്ടെടുപ്പ് ദിവസമായ ഫെബ്രുവരി 8ന് ആയിരുന്നു ഇന്ത്യ ടുഡെ എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വിട്ടത്. ചാനലില്‍ തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യുന്നതിനിടെ പ്രശസ്തനായ അവതാരകന്‍ രാജ്ദീപ് സര്‍ദേശായിയും ആക്‌സിസ് മൈ ഇന്ത്യ എന്ന സര്‍വേ ഏജന്‍സിയുടെ സിഎംഡിയായ പ്രദീപ് ഗുപ്തയും സ്റ്റുഡിയോയില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ വൈറലാണ്.

'ബാദ്ഷ ഹം ബാദ്ഷ'

'ബാദ്ഷ ഹം ബാദ്ഷ'

ഷാരൂഖ് ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ബാദ്ഷയിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ 'ബാദ്ഷ ഹം ബാദ്ഷ' എന്ന ഗാനത്തിനൊപ്പമാണ് പ്രദീപും രാജ്ദീപും ചുവട് വെച്ചത്. ആ ഗാനം തന്നെ വേണം എന്ന് രാജ്ദീപ് സര്‍ദേശായി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്റ്റുഡിയോയിലേക്ക് എത്തിയ പ്രദീപ് ഗുപ്ത നൃത്തം വെച്ചു. പിന്നാലെ രാജ്ദീപ് സര്‍ദേശായിയും ഒപ്പം ചേരുകയായിരുന്നു.

കൃത്യമാകുന്നത് അഞ്ചാം തവണ

കൃത്യമാകുന്നത് അഞ്ചാം തവണ

ഡാന്‍സിന് ശേഷം സ്റ്റുഡിയോയില്‍ ഉളളവര്‍ക്ക് രാജ്ദീപ് സര്‍ദേശായി മധുരവും വിതരണം ചെയ്തു. ഇത് തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഇന്ത്യ ടുഡെയുടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ അച്ചട്ടായിരിക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 339 മുതല്‍ 365 വരെ സീറ്റുകള്‍ നേടുമെന്നും യുപിഎ 77 മുതല്‍ 108 വരെ സീറ്റുകള്‍ നേടുമെന്നും ഇന്ത്യ ടുഡെ ഗ്രൂപ്പ്- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ

ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ

ഫലം വന്നപ്പോള്‍ എന്‍ഡിഎ 353 സീറ്റുകളും യുഡിഎ 91 സീറ്റുകളും നേടി. തീര്‍ന്നില്ല അതിന് ശേഷം നടന്ന മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇന്ത്യ ടുഡെയുടെ പ്രവചനങ്ങള്‍ ഫലിച്ചിരുന്നു. പ്രവചനം ഫലിച്ചതിന്റെ ആഘോഷമാണ് ഇന്ത്യ ടുഡെയെ വൈറലാക്കിയത് എങ്കില്‍ റിപ്പബ്ലിക് ടിവിയും സീ ന്യൂസും വൈറലായത് മറ്റ് ചില കാര്യങ്ങള്‍ക്കാണ്.

അർണബും വൈറൽ

അർണബും വൈറൽ

ബിജെപിയോട് കടുത്ത ചായ്വുളള വാര്‍ത്താ ചാനലുകളാണ് റിപ്പബ്ലിക് ഭാരതും സീ ന്യൂസും. റിപ്പബ്ലികിലെ അര്‍ണബ് ഗോസ്വാമിയും സീ ന്യൂസിലെ അവതാരകന്‍ സുധീര്‍ ചൗധരിയും ബിജെപി സ്‌നേഹത്തിന്റെ പേരില്‍ നിരന്തരം കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. സ്റ്റുഡിയോയില്‍ അച്ചടക്കമില്ലാത്തതും മാന്യത വിട്ടുളളതും അസഹിഷ്ണുതാപൂര്‍ണവുമാണ് അര്‍ണബ് ഗോസ്വാമിയുടെ അവതരണം എന്ന് ആക്ഷേപം ഉയരാറുണ്ട്.

അമിത ആവേശത്തിൽ

അമിത ആവേശത്തിൽ

വോട്ടെണ്ണല്‍ ദിനത്തില്‍ അര്‍ണഗ് ഗോസ്വാമി സ്റ്റുഡിയോയില്‍ അങ്ങിങ്ങ് ഓടി നടക്കുന്ന കാഴ്ചയായിരുന്നു. അതിഥികള്‍ക്ക് പിറകെ പോയി നിന്ന് വരെ അര്‍ണബ് അവതരണം നടത്തി. എന്ന് മാത്രമല്ല വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ കടുത്ത മത്സരം നടക്കുമ്പോള്‍ അര്‍ണബ് അമിത ആവേശത്തിലുമായിരുന്നു. 27 സീറ്റുകളില്‍ വോട്ട് വ്യത്യാസം 1000ത്തില്‍ താഴെയാണ് എന്നതാണ് അര്‍ണബിനെ ആവേശഭരിതനാക്കിയത്.

cmsvideo
  5 reasons why BJP Lost Delhi Election To AAP | Oneindia Malayalam
  'ഇമ്രാൻ ഖാന് വരെ ജയിക്കാം'

  'ഇമ്രാൻ ഖാന് വരെ ജയിക്കാം'

  എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും ആപ് കൃത്യമായ മുന്നേറ്റമുണ്ടാക്കിയത് അര്‍ണബിന്റെ ആവേശം കുറച്ചു. സീ ന്യൂസില്‍ സുധീര്‍ ചൗധരിയുടെ വിവാദ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൗജന്യങ്ങള്‍ വാരിക്കോരി നല്‍കിയാല്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐക്ക് പോലും ദില്ലിയില്‍ ജയിക്കാം എന്നാണ് സുധീര്‍ ചൗധരി ചാനല്‍ ചര്‍ച്ചയ്ക്കിടെ അഭിപ്രായപ്പെട്ടത്. സുധീറിനെ സോഷ്യല്‍ മീഡിയ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

  വൈറൽ വീഡിയോ

  രാജ്ദീപ് സർദേശായിയും പ്രദീപ് ഗുപ്തയും നൃത്തം ചെയ്യുന്ന വൈറൽ വീഡിയോ കാണാം

  English summary
  To celebrate accurate exit poll results of Delhi Election, Rajdeep danced in studio
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X