കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവജാത ശിശുകളുടെ മോഷണം തടയുന്നതിന് റേഡിയോ ഫ്രീക്വന്‍സി ടാഗുകള്‍

  • By Neethu
Google Oneindia Malayalam News

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും നവജാത ശിശുകള്‍ മോഷണം പോകുന്നത് തടയാന്‍ അടുത്ത മാസം മുതല്‍ ഹൈടെക് സജ്ജീകരണള്‍ ഒരുക്കാന്‍ പോകുന്നു. നവജാത ശിശുകളില്‍ റേഡിയോ ഫ്രീക്വന്‍സി ടാഗുകള്‍ ഘടിപ്പിക്കാനാണ് തീരുമാനം.

തമിഴ്‌നാട്ടിലുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. കുഞ്ഞുങ്ങളെ വാര്‍ഡില്‍ നിന്നും എടുക്കുന്ന നിമിഷത്തില്‍ കുഞ്ഞിന്റെ അമ്മയ്ക്കും സെക്യൂരിറ്റി ജീവനക്കാരനും പോലീസ് കണ്‍ട്രോള്‍ റൂമിലും ഒരേ സമയത്ത് അലാം അലര്‍ട്ട് വരും.

newborn

വാര്‍ഡില്‍ നിന്നും പുറത്ത് കടന്നാലും രക്ഷയില്ല, പോകുന്ന റൂട്ട് കൃത്യമായി റേഡിയോ ഫ്രീക്വന്‍സി ടാഗ് വഴി പോലീസ് കണ്ടുപിടിക്കും. സിസിടിവി ക്യാമറകള്‍ വഴി മോഷ്ടാക്കളെ തിരിച്ചറിയാം എന്നലാതെ തടയാന്‍ കഴിയില്ലായിരുന്നു.

2006 മുതല്‍ 42 നവജാത ശിശുകളാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും മോഷണം പോയത്. ഇതില്‍ 13 കുഞ്ഞുങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്നത് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 6.7 ലക്ഷം കുട്ടികളാണ് തമിഴ്‌നാട്ടില്‍ ഒരു വര്‍ഷത്തില്‍ ജനിക്കുന്നത്. കുഞ്ഞുങ്ങള്‍ മോഷണം പോകുന്നത് ഭയന്ന് സാധാരണക്കാര്‍ പോലും സര്‍ക്കാര്‍ ആശുപത്രികള്‍ തെരഞ്ഞെടുക്കാത്ത അവസ്ഥയാണ്.

ചെന്നൈയിലെ അന്ന യൂണിവേഴ്‌സിറ്റിയുടേതാണ് പുതിയ കണ്ടുപിടുത്തം. പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രികള്‍ തെരഞ്ഞെടുക്കുന്ന സാധാരക്കാര്‍ക്കാണ് ഇത് ഗുണം ചെയ്തത്.

English summary
to Check Child Theft in Tamil Nadu, Radio Frequency Tags for Newborns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X