കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറന്നിറങ്ങാന്‍ ഇന്ത്യക്ക് പുത്തന്‍ ആളില്ലാ വിമാനങ്ങള്‍... അങ്ങനെ ചൈന മാത്രം കേമനാകണ്ട..

  • By Anoopa
Google Oneindia Malayalam News

ദില്ലി: അമേരിക്കയില്‍ നിന്ന് നാവികസേനക്കായി പുത്തന്‍ ആളില്ലാ വിമാനങ്ങള്‍ ഇന്ത്യ വാങ്ങും. ഏഷ്യാ-പസഫിക് റീജിയണിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാനാണ് അമേരിക്കയില്‍ നിന്നും ഇന്ത്യ പുതിയ 22ഓളം ആളില്ലാ വിമാനങ്ങള്‍ വാങ്ങുന്നത്. ഗാര്‍ഡിയന്‍ ഡ്രോണുകള്‍ വാങ്ങാനാണ് നീക്കം. തിങ്കളാഴ്ച ഇന്ത്യയിലെത്തുന്ന യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസുമായി ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും.

9 രഹസ്യ സ്ഥലങ്ങളില്‍ പാകിസ്താന് അണ്വായുധങ്ങള്‍, രണ്ടും കല്‍പിച്ചു തന്നെ...9 രഹസ്യ സ്ഥലങ്ങളില്‍ പാകിസ്താന് അണ്വായുധങ്ങള്‍, രണ്ടും കല്‍പിച്ചു തന്നെ...

ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഇന്ത്യന്‍ നാവികസേനക്ക് പുതിയ മുതല്‍ക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിനായി 2 ബില്യന്‍ അമേരിക്കന്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രതിരോധം ശക്തമാക്കാന്‍ ഇന്ത്യ

പ്രതിരോധം ശക്തമാക്കാന്‍ ഇന്ത്യ

കര, നാവിക,വ്യോമ സേനകള്‍ക്കായി പുത്തന്‍ ഉപകരണങ്ങള്‍ വാങ്ങി പ്രതിരോധം ശക്തമാക്കാനാണ് ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നത്. റഷ്യയില്‍ നിന്നും അത്യാധുനിക യുദ്ധവിമാനങ്ങള്‍ വാങ്ങാനും അമേരിക്കയില്‍ നിന്നും പുതിയ അപ്പാച്ചേ ഹെലികോപ്റ്ററുകള്‍ വാങ്ങാനും പാനഗാര്‍ഹില്‍ പുതിയ വ്യോമസേനാ താവളം പണിയാനും ഇന്ത്യ തയ്യാറെടുക്കുകയാണ്.

വ്യോമസേനാതാവളം

വ്യോമസേനാതാവളം

C-130J വിഭാഗത്തില്‍ പെട്ട ആറ് സൂപ്പര്‍ ഹെര്‍ക്കുലീസ് സ്ട്രാറ്റജിക് എയര്‍ക്രാഫ്റ്റുകളാണ് പാനഗാര്‍ഹില്‍ സ്ഥാപിക്കുന്ന വ്യോമസേനയുടെ സൈനിക താവളത്തില്‍ ഉണ്ടാകുക. ഗാസിയാബാദിനു പുറമേ ഇ130ഖ ഹെലികോപ്റ്ററുകള്‍ സ്ഥാപിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വ്യോമസേനാ താവളമാണ് പാനഗാര്‍ഹിലേത്.

അപ്പാച്ചേ ഹെലികോപ്റ്റര്‍

അപ്പാച്ചേ ഹെലികോപ്റ്റര്‍

ആറ് യുഎസ് നിര്‍മ്മിത അപ്പാച്ചേ ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിന് 4,170 കോടി രൂപ ചിലവാകുമെന്നാണ് കരുതപ്പെടുന്നത്. 2021 ഓടെ സര്‍വ്വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 2015 ല്‍ 22 യുഎസ് നിര്‍മ്മിത അപ്പാച്ചേ ഹെലികോപ്റ്ററുകളും 15 ഹെവി ലിഫ്റ്റ് ചൈനൂക്ക് ഹെലികോപ്റ്ററുകളും ഇന്ത്യ വാങ്ങിയിരുന്നു.

അപ്പാച്ചേ

അപ്പാച്ചേ

1991 ലെ ഒന്നാം ഗള്‍ഫ് യുദ്ധത്തിന്റെ സമയത്ത് സംഹാര താണ്ഡവമാടിയ ഹെലികോപ്റ്ററാണ് അപ്പാച്ചേ. ഇറാഖി സൈന്യത്തിന് കനത്ത നാശമാണ് അപ്പാച്ചേ ഉണ്ടാക്കിയത്. കരയിലെ സൈനികരെയും കവചിത വാഹനങ്ങളെയും ആക്രമിക്കാന്‍ അപ്പാച്ചേക്ക് ശേഷിയുണ്ട്.

റഷ്യയുമായി കരാര്‍

റഷ്യയുമായി കരാര്‍

റഷ്യയില്‍ നിന്ന് 48 അത്യാധുനിക സൈനിക ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. റഷ്യന്‍ നിര്‍മ്മിത എംഐ-17 ശ്രേണിയില്‍ പെട്ട സൈനിക ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കമോവ്

കമോവ്

രാജ്യത്തെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയുടെ അത്യാധുനിക കമോവ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവിലുള്ള ഹെലികോപ്റ്ററുകളുടെ കാലാവധി ഏകദേശം അവസാനിക്കാറായ സാഹചര്യത്തിലാണിത്. അതിര്‍ത്തിയിലെ അതീവ സുരക്ഷയൊരുക്കാനും ഇതിലൂടെ ഇന്ത്യ ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മിസൈല്‍

മിസൈല്‍

ദക്ഷിണേക്ഷ്യയില്‍ നിന്ന് ചൈനയെ ലക്ഷ്യമാക്കി ഇന്ത്യ മിസൈല്‍ വിക്ഷേപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യ ചൈനയിലേയ്ക്ക് തൊടുത്തുവിടാവുന്ന മിസൈല്‍ വികസിപ്പിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

English summary
To counter China, India may purchase 22 'unarmed' Guardian Drones from US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X