കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാർദിക് പട്ടേൽ കോൺഗ്രസുമായി കൈകോർക്കുന്നു? പെരുംകള്ളന്മാരെ തകർക്കാൻ കള്ളന്മാരുമായി കൂട്ടുകൂടാം

ഈ വർഷം നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കുമെന്നുള്ള സൂചനയാണ് ഹാർദ്ദിക് നൽകിയിരിക്കുന്നത്

  • By Ankitha
Google Oneindia Malayalam News

ദില്ലി: ബിജെപിയെ തകർക്കാനായി കോൺഗ്രസുമായി കൂട്ടുകൂടുന്നതിൽ തെറ്റില്ലെന്ന് പാട്ടിദാർ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ. ഈ വർഷം നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കുമെന്നുള്ള സൂചനയാണ് ഹാർദിക് നൽകിയിരിക്കുന്നത് . കഴിഞ്ഞ ദിവസം രാത്രി ഗുജറാത്തിലെ കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂട്ടിക്കാഴ്ചയ്ക്ക് മുൻപ് ഗുജറാത്തിലെ പൊതു റാലിയിൽ സംസാരിക്കുമ്പോഴാണ് കോൺഗ്രസിനെ പിന്തുണക്കുമെന്ന് നേതാവ് വ്യക്തമാക്കിയത്.

hardik patel

മെർസൽ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു, സെൻസർ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണം, പൊതുതാല്‍പ്പര്യ ഹര്‍ജിമെർസൽ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു, സെൻസർ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണം, പൊതുതാല്‍പ്പര്യ ഹര്‍ജി

എന്നാൽ രാഹുൽ ഗാന്ധിയും ഹാർദിക് പട്ടേലും അഹമ്മദാബാദിലെ ആഢംബര ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ബിജെപി ആരോപിച്ചിരുന്നു. ഹാർദ്ദിക് ഹോട്ടലിൽ പോയ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ ഇതിനെതിരെ പട്ടേൽ രംഗത്തെത്തിയിട്ടുണ്ട്. താൻ ഹോട്ടൽ സന്ദർശിച്ചുവെന്നുള്ളത് സത്യമാണ് എന്നാൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ക്ഷണപ്രകാരമാണ് താൻ അവിടെ പോയതെന്നും എന്നാൽ നേരം വൈകിയതിനാൽ ഹോട്ടലിൽ താമസിക്കുകയായിരുന്നെന്നും ഹാർദിക് വ്യക്തമാക്കി.

 ഉത്തരകൊറിയക്ക് ഇപ്പോഴും ചൈനയുടെ സഹായം? യുഎന്നിന്റെ പ്രധാനപ്പെട്ട രണ്ട് നിർദേശങ്ങൾ ചൈന വിഴുങ്ങി ഉത്തരകൊറിയക്ക് ഇപ്പോഴും ചൈനയുടെ സഹായം? യുഎന്നിന്റെ പ്രധാനപ്പെട്ട രണ്ട് നിർദേശങ്ങൾ ചൈന വിഴുങ്ങി

എന്നാൽ ഇത് ബിജെപി ദൃശ്യങ്ങൾ ചോർത്തി പുറത്തുവിടുകയായിരുന്നു. അർധരാത്രി മോദിയും നവാസ് ഷെരീഫും തമ്മിൽ കൂടിക്കാഴ്ച നടത്തിയതുപോലെ താൻ ചെയ്തിട്ടില്ലെന്നും ഹാർദ്ദിക് പറഞ്ഞു. ഹാർദ്ദിക് പട്ടേലിനേയും . ജിഗ്നേഷ് മേവാനിയേയും അൽപേഷ് താക്കൂറിനേയും രാഹുൽ ഗാന്ധി കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ചിരുന്നു. താക്കൂറും ഹാർദ്ദിക് പട്ടേലും ക്ഷണം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ജിഗ്നേഷ് മേവാനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Patidar stir leader Hardik Patel on Monday called the Congress a “chor” (thief) and ruling Bharatiya Janata Party a “mahachor” (super thief) and said he will support the grand old party in order to defeat the saffron outfit in Gujarat, where the crucial assembly elections are due later this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X