ഹോട്ടലില്‍ നിന്ന് വലിച്ചുവാരി തിന്നാമെന്ന് കരുതണ്ട; കൂച്ചുവിലങ്ങുമായി മോഡി സര്‍ക്കാര്‍
എത്ര ഭക്ഷണമാണ് ഓരോ ആളുകളും കളയുന്നതെന്നും അതിന് അറുതി വരുത്തിയാല്‍ ആ ഭക്ഷണം കഴിക്കാനില്ലാത്തവര്‍ക്ക് നല്‍കാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാന്‍ പുതിയ തീരുമാനങ്ങളുമായി സര്‍ക്കാര്‍ രംഗത്ത്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇനി ഭക്ഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ഭക്ഷണ വിഭവങ്ങളുടെ കാര്യത്തിലാണ് പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ ആലോചിക്കുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി രാംവിലാസ് പസ്വാനാണ് ഈ കാര്യം ഹിന്ദുസ്ഥാന്‍ ടൈംസിനോട് വെളിപ്പെടുത്തിയത്. ഒരു വ്യക്തിക്ക് രണ്ട് കൊഞ്ചാണ് കഴിക്കാന്‍ പറ്റുന്നത് എങ്കില്‍ എന്തിനാണ് ആറ് കൊഞ്ച് കൊടുക്കുന്നത്. അതുപോലെ ഒരു വ്യക്തിക്ക് രണ്ട് ഇഡ്ഡലിയാണ് കഴിക്കാന്‍ കഴിയുന്നതെങ്കില്‍ എന്തിനാണ് നാല് ഇഡ്ഡലി കൊടുക്കുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്. അതില്‍ ഭക്ഷണം പാഴാക്കുന്ന പ്രശ്നം മാത്രമല്ല, കഴിക്കാത്ത ഭക്ഷണത്തിനു വേണ്ടി ആളുകള്‍ പണം മുടക്കുന്നതും നല്ലതല്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും ഒഴികെയുള്ളവയിക്കൊന്നും ഈ നിയമം ബാധകമല്ല എന്നദ്ദേഹം അറിയിച്ചു. മാര്‍ച്ച് 26 ന് നടന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ റേഡിയോ പ്രോഗ്രാമായ മന് കീ ബാതിലൂടെയാണ് ഇങ്ങനെ ഒരു പ്രശ്നം ചര്‍ച്ചയ്ക്കെത്തിയത്. മന് കീ ബാതിന്റെ മാര്‍ച്ച് പതിപ്പില്‍ രാജ്യത്താകമാനം ഭക്ഷണം പാഴാക്കുന്നതിനെ സംബന്ധിച്ച് നരേന്ദ്ര മോഡി ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. എത്ര ഭക്ഷണമാണ് ഓരോ ആളുകളും കളയുന്നതെന്നും അതിന് അറുതി വരുത്തിയാല്‍ ആ ഭക്ഷണം കഴിക്കാനില്ലാത്തവര്‍ക്ക് നല്‍കാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നമ്മുടെ അമ്മമാര്‍ നമ്മളെ പഠിപ്പിച്ചതും നമ്മുക്ക് കഴിക്കാന്‍ പറ്റുന്നത് മാത്രം എടുത്ത് കഴിക്കുക എന്നല്ലേ, ഭക്ഷണം പാഴാക്കുന്ന പ്രശ്നത്തെ അവഗണിക്കുന്നത് സാമൂഹിക വിരുദ്ധതയും ദരിദ്രരോട് കാണിക്കുന്ന അനീതിയും ആണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ഭക്ഷണം പാഴാക്കല്‍ കുറയ്ക്കുന്നത് സ്വകാര്യ സമ്പാദ്യം കൂട്ടാന്‍ ഉപകരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
-
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications