കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടലില്‍ നിന്ന് വലിച്ചുവാരി തിന്നാമെന്ന് കരുതണ്ട; കൂച്ചുവിലങ്ങുമായി മോഡി സര്‍ക്കാര്‍

എത്ര ഭക്ഷണമാണ് ഓരോ ആളുകളും കളയുന്നതെന്നും അതിന് അറുതി വരുത്തിയാല്‍ ആ ഭക്ഷണം കഴിക്കാനില്ലാത്തവര്‍ക്ക് നല്‍കാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Google Oneindia Malayalam News

ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാന്‍ പുതിയ തീരുമാനങ്ങളുമായി സര്‍ക്കാര്‍ രംഗത്ത്. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഇനി ഭക്ഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ഭക്ഷണ വിഭവങ്ങളുടെ കാര്യത്തിലാണ് പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ ആലോചിക്കുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി രാംവിലാസ് പസ്‌വാനാണ് ഈ കാര്യം ഹിന്ദുസ്ഥാന്‍ ടൈംസിനോട് വെളിപ്പെടുത്തിയത്. ഒരു വ്യക്തിക്ക് രണ്ട് കൊഞ്ചാണ് കഴിക്കാന്‍ പറ്റുന്നത് എങ്കില്‍ എന്തിനാണ് ആറ് കൊഞ്ച് കൊടുക്കുന്നത്. അതുപോലെ ഒരു വ്യക്തിക്ക് രണ്ട് ഇഡ്ഡലിയാണ് കഴിക്കാന്‍ കഴിയുന്നതെങ്കില്‍ എന്തിനാണ് നാല് ഇഡ്ഡലി കൊടുക്കുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്. അതില്‍ ഭക്ഷണം പാഴാക്കുന്ന പ്രശ്‌നം മാത്രമല്ല, കഴിക്കാത്ത ഭക്ഷണത്തിനു വേണ്ടി ആളുകള്‍ പണം മുടക്കുന്നതും നല്ലതല്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 x17-1429269799

ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും ഒഴികെയുള്ളവയിക്കൊന്നും ഈ നിയമം ബാധകമല്ല എന്നദ്ദേഹം അറിയിച്ചു. മാര്‍ച്ച് 26 ന് നടന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ റേഡിയോ പ്രോഗ്രാമായ മന്‍ കീ ബാതിലൂടെയാണ് ഇങ്ങനെ ഒരു പ്രശ്‌നം ചര്‍ച്ചയ്‌ക്കെത്തിയത്. മന്‍ കീ ബാതിന്റെ മാര്‍ച്ച് പതിപ്പില്‍ രാജ്യത്താകമാനം ഭക്ഷണം പാഴാക്കുന്നതിനെ സംബന്ധിച്ച് നരേന്ദ്ര മോഡി ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. എത്ര ഭക്ഷണമാണ് ഓരോ ആളുകളും കളയുന്നതെന്നും അതിന് അറുതി വരുത്തിയാല്‍ ആ ഭക്ഷണം കഴിക്കാനില്ലാത്തവര്‍ക്ക് നല്‍കാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നമ്മുടെ അമ്മമാര്‍ നമ്മളെ പഠിപ്പിച്ചതും നമ്മുക്ക് കഴിക്കാന്‍ പറ്റുന്നത് മാത്രം എടുത്ത് കഴിക്കുക എന്നല്ലേ, ഭക്ഷണം പാഴാക്കുന്ന പ്രശ്‌നത്തെ അവഗണിക്കുന്നത് സാമൂഹിക വിരുദ്ധതയും ദരിദ്രരോട് കാണിക്കുന്ന അനീതിയും ആണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ഭക്ഷണം പാഴാക്കല്‍ കുറയ്ക്കുന്നത് സ്വകാര്യ സമ്പാദ്യം കൂട്ടാന്‍ ഉപകരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
He also said that the Dhabas which serve thalis will not come under this rule. The rules will be applicble to only standard hotels and restaurants. The issue was brought up by Prime Minister Narendra Modi during his radio programme, Mann Ki Baat, on March 26.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X