ലോക്സഭാ തിരഞ്ഞെടുപ്പ് 2019: അടിമുടി പരിഷ്കരിച്ച് സിഐഎസ്എഫ്, പ്രചാരണത്തിന് കടുത്ത സുരക്ഷ!
ദില്ലി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി സിഐഎസ്എഫ്. രാജ്യത്ത് വിവിഐപികള്‍ക്ക് സുരക്ഷയൊരുക്കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സാണ് ഹൈടെക് ആയുധങ്ങളുമായി മുഖം മിനുക്കുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളും വിവിഐപികളും രാജ്യസഭാ തിരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുമ്പോള്‍ സുരക്ഷ ഉറപ്പാക്കുകയാണ് സിഐഎസ്എഫിന്റെ ലക്ഷ്യം.
നിലവില്‍ 74 വിവിഐപികള്‍ക്കാണ് സിഐഎസ്എഫ് സുരക്ഷയൊരുക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, നിതിന്‍ ഗഡ്കരി, കിരണ്‍ റിജിജു എന്നിവരാണ് സിഐഎസ്എഫ് സുരക്ഷയൊരുക്കുന്നവരില്‍ ഉള്‍പ്പെടുന്നത്. വരും ദിവസങ്ങളില്‍ ഈ പട്ടികയിലുള്ളവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. നിലവില്‍ സിആര്‍പിഎഫും ഇന്തോ ടിബറ്റന്‍ പോലീസും സുരക്ഷയൊരുക്കുന്ന വിവിഐപികള്‍ക്ക് സിഐഎസ്എഫ് സുരക്ഷയൊരുക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരുതുന്നത്. എകെ 47, എംപി 5, കാര്‍ബൈന്‍ എന്നിങ്ങനെ ആധുനിക ആയുധങ്ങള്‍ വാങ്ങുന്നതിനാണ് സിഐഎസ്എഫ് ഉത്തരവിട്ടിട്ടുള്ളതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ കേന്ദ്ര പാരാമിലിട്ടറി സേനകളില്‍ സിആര്‍പിഎഫാണ് എക്സ് 95 അസോള്‍ട്ട് റൈഫിള്‍ ഉപയോഗിക്കുന്നത്.

വിവിഐപികള്‍ക്ക് സുരക്ഷയൊരുക്കുന്നതിന് പുറമേ സിഐഎസ്എഫിന് രാജ്യത്തെ 61 വിമാനത്താവളങ്ങളിലും ദില്ലി മെട്രോയിലും അത്യാധുനിക ആയുധങ്ങളോടെ ഉദ്യോസ്ഥരെ വിന്യസിക്കാനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഷൂട്ടിംഗ് റേഞ്ചുകളെ ആശ്രയിക്കുന്ന സിഐഎസ്എഫിന് പരിശീലനം നടത്തുന്നതിന് രണ്ട് ടര്‍ബുലര്‍ ഷൂട്ടിംഗ് റേഞ്ചുകളും സ്ഥാപിക്കും. ദില്ലിയില്‍ ഷൂട്ടിംഗ് റേഞ്ച് സ്ഥാപിക്കണമെന്ന ആവശ്യമാണ് സിഐഎസ്എഫ് മുന്നോട്ടുവക്കുന്നത്. 20 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
-
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം












Click it and Unblock the Notifications