കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭാ തിരഞ്ഞെടുപ്പ് 2019: അടിമുടി പരിഷ്കരിച്ച് സിഐഎസ്എഫ്, പ്രചാരണത്തിന് കടുത്ത സുരക്ഷ!

Google Oneindia Malayalam News

ദില്ലി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി സിഐഎസ്എഫ്. രാജ്യത്ത് വിവിഐപികള്‍ക്ക് സുരക്ഷയൊരുക്കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സാണ് ഹൈടെക് ആയുധങ്ങളുമായി മുഖം മിനുക്കുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളും വിവിഐപികളും രാജ്യസഭാ തിരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുമ്പോള്‍ സുരക്ഷ ഉറപ്പാക്കുകയാണ് സിഐഎസ്എഫിന്റെ ലക്ഷ്യം.

നിലവില്‍ 74 വിവിഐപികള്‍ക്കാണ് സിഐഎസ്എഫ് സുരക്ഷയൊരുക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, നിതിന്‍ ഗഡ്കരി, കിരണ്‍ റിജിജു എന്നിവരാണ് സിഐഎസ്എഫ് സുരക്ഷയൊരുക്കുന്നവരില്‍ ഉള്‍പ്പെടുന്നത്. വരും ദിവസങ്ങളില്‍ ഈ പട്ടികയിലുള്ളവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. നിലവില്‍ സിആര്‍പിഎഫും ഇന്തോ ടിബറ്റന്‍ പോലീസും സുരക്ഷയൊരുക്കുന്ന വിവിഐപികള്‍ക്ക് സിഐഎസ്എഫ് സുരക്ഷയൊരുക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരുതുന്നത്. എകെ 47, എംപി 5, കാര്‍ബൈന്‍ എന്നിങ്ങനെ ആധുനിക ആയുധങ്ങള്‍ വാങ്ങുന്നതിനാണ് സിഐഎസ്എഫ് ഉത്തരവിട്ടിട്ടുള്ളതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ കേന്ദ്ര പാരാമിലിട്ടറി സേനകളില്‍ സിആര്‍പിഎഫാണ് എക്സ് 95 അസോള്‍ട്ട് റൈഫിള്‍ ഉപയോഗിക്കുന്നത്.

cisf-03-149

വിവിഐപികള്‍ക്ക് സുരക്ഷയൊരുക്കുന്നതിന് പുറമേ സിഐഎസ്എഫിന് രാജ്യത്തെ 61 വിമാനത്താവളങ്ങളിലും ദില്ലി മെട്രോയിലും അത്യാധുനിക ആയുധങ്ങളോടെ ഉദ്യോസ്ഥരെ വിന്യസിക്കാനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഷൂട്ടിംഗ് റേഞ്ചുകളെ ആശ്രയിക്കുന്ന സിഐഎസ്എഫിന് പരിശീലനം നടത്തുന്നതിന് രണ്ട് ടര്‍ബുലര്‍ ഷൂട്ടിംഗ് റേഞ്ചുകളും സ്ഥാപിക്കും. ദില്ലിയില്‍ ഷൂട്ടിംഗ് റേഞ്ച് സ്ഥാപിക്കണമെന്ന ആവശ്യമാണ് സിഐഎസ്എഫ് മുന്നോട്ടുവക്കുന്നത്. 20 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

English summary
To guard VVIPs, CISF will get high-tech weaponry ahead of 2019 Lok Sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X