കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് ചെക്ക് വെയ്ക്കാൻ രാഹുലിന്റെ കിടിലൻ നീക്കം; അടിമുടി പുതുമ, മൻ കി ബാത്തിന് മറുപടി

  • By Desk
Google Oneindia Malayalam News

ദില്ലി; കൊവിഡ് കാലത്ത് പുതിയൊരു രാഹുൽ ഗാന്ധിയാണ് കളത്തിൽ. കേന്ദ്രസർക്കാരിന്റെ വീഴ്ചകളിൽ നിരന്തരം സർക്കാരിനെ വിമർശിച്ചും നിരവധി നിർദ്ദേശങ്ങൾ നൽകിയും സജീവമായ ഇടപെടലുകളാണ് രാഹുൽ ഗാന്ധി നടത്തുന്നത്. പുതിയ നീക്കങ്ങളിലൂടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ശക്തമായ തിരിച്ചുവരവിനാണ് രാഹുൽ ഗാന്ധി ഒരുങ്ങുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ മോദിയെ വെല്ലാൻ പുതിയ തന്ത്രങ്ങളും രാഹുൽ ഒരുക്കുകയാണ്.

 പക്വതയുള്ള നേതാവ്

പക്വതയുള്ള നേതാവ്

കൊവിഡ് കാലത്ത് പക്വതയുള്ള ഭരണാധികാരിയുടെ ലക്ഷണങ്ങൾ രാഹുൽ ഗാന്ധിയിൽ പ്രകടമാകുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മോദിക്ക് ഒരു എതിരാളി പോലും ആകാൻ കഴിയാതെ പോയ രാഹുൽ ആ കേടുകൾ നികത്തുകയാണെന്ന് പറയാതെ വയ്യ.

 ഏറെ ശ്രദ്ധിക്കപ്പെട്ടു

ഏറെ ശ്രദ്ധിക്കപ്പെട്ടു

കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദഗ്ദരുമായി രാഹുൽ ഗാന്ധി നടത്തിയ ചർച്ചകൾ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. മുൻ റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജനുമായിട്ടായിരുന്നു രാഹുൽ ഗാന്ധി ആദ്യം ചർച്ച നടത്തിയത്. തുടര്‍ന്ന് നോബല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയുമായും രാഹുല്‍ ഗാന്ധി സംവാദം നടത്തിയിരുന്നു.

 പത്രസമ്മേളനവും

പത്രസമ്മേളനവും

രാഹുലിന്റെ ഇത്തരം നീക്കങ്ങളെല്ലാം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. 7.5 കോടി പേരാണ് സോഷ്യൽ മീഡിയയിലൂടെ രാഹുൽ ഗാന്ധിയുടെ ഈ രണ്ട് സംവാദങ്ങളും കേട്ടതെന്ന് കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ഇതിന് പുറമെ ബിജെപിയെ ഞെട്ടിച്ച് ലൈവ് പത്രസമ്മേളനവും രാഹുൽ ഗാന്ധി നടത്തിയിരുന്നു.

 മോദിക്ക് കൊട്ട്

മോദിക്ക് കൊട്ട്

സൂമിലൂടെയായിരുന്നു രാഹുൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്. അധികാരത്തിലേറി ഒരിക്കൽ പോലും പത്രസമ്മേളനം നടത്താൻ മോദി തയ്യാറായിട്ടില്ലെന്ന വിമർശനങ്ങൾ ശക്തമാണ്. അതുകൊണ്ട് തന്നെ മോദിയെ ലക്ഷ്യം വെച്ചാണ് രാഹുൽ പത്രസമ്മേളനം നടത്തിയതെന്നാണ് വിലയിരുത്തപ്പെട്ടത്.

 മൻകി ബാത്തിന് പകരം

മൻകി ബാത്തിന് പകരം

ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിനെ വെല്ലാൻ പോഡ്കാസ്റ്റ് ആരംഭിക്കാൻ ഒരുങ്ങുകയാണ് രാഹുൽ എന്നാണ് സൂചന. രാഹുലിന്റെ യുട്യൂബ് ചാനലിന് വൻ സ്വീകാര്യത ലഭിച്ചതിന് പിന്നാലെയാണ് ഇത്. പോഡ്കാസ്റ്റിംഗ് സംബന്ധിച്ച് വിദഗ്ദരുമായി കൂടുതൽ ചർച്ചകള് പുരോഗമിക്കുകയാണെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

 വലിയ വെല്ലുവിളി

വലിയ വെല്ലുവിളി

ഇന്റർനെറ്റിലൂടെ ലഭ്യമാക്കപ്പെടുന്ന ഓഡിയോ വീഡിയോ ഫയലുകളുടെ പരമ്പരയാണ് പോഡ്കാസ്റ്റ്. ചർച്ചകൾ പൂർത്തീകരിച്ചാൽ മോദിയുടെ മൻ കി ബാത്തിന് വലിയ വെല്ലുവിളിയാകും രാഹുലിന്റെ പോഡ്കാസ്റ്റ് എന്ന് കോൺഗ്രസ് നേതാവ് പ്രതികരിച്ചു. നേരത്തേ തന്നെ രാഹുൽ തന്റെ യുട്യബ് ചാനൽ തുടങ്ങിയിരുന്നുവെങ്കിലും ലോക്ക് ഡൗൺ കാലത്താണ് ചാനൽ സജീവമായത്. നിലവിൽ 294,000 സബ്സ്ക്രൈബർമാർ ഉണ്ട് ചാനലിന്.

 മോദിയ്ക്കും രാഹുലിനും

മോദിയ്ക്കും രാഹുലിനും

പ്രധാനമന്ത്രിയുടെ യുട്യൂബ് ചാനലിന് 6.45 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്. ട്വിറ്ററിൽ 57.9 മില്യണും ഫേസ്ബുക്കിൽ 45 മില്യണും ഫോളോവേഴ്സ് ഉണ്ട്. ഗാന്ധിയ്ക്ക് ട്വിറ്ററിൽ 14.4 മില്യണും ട്വിറ്ററിൽ 3.2 മില്യണും ഫോളേവേഴ്സ് ഉണ്ട്. അതേസമയം ലിങ്ക്ഡിനിലും സാധ്യതകൾ പരിശോധിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

 വലിയ സ്വീകാര്യത

വലിയ സ്വീകാര്യത

കൊവിഡ് കാലത്ത് കോൺഗ്ഗസിന്റെ സോഷ്യൽ മീഡിയ ക്യാമ്പെയ്നുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്പീക്കപ് ഇന്ത്യ ക്യാമ്പെയ്ൻ 5.7 മില്യൺ പാർട്ടി നേതാക്കളും പ്രവർത്തകരുമാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെച്ചത്. ദിവസവേതനക്കാരുടേയും കുടിയേറ്റ തൊഴിലാളികളുടേയും വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ചെലത്താൻ ല്കഷ്യം വെച്ചുള്ളതായിരുന്നു ക്യാമ്പിൽ, പേര് വെളിപ്പെടുത്താത്ത കോൺഗ്രസ് നേതാവ് പറഞ്ഞു.

വിഎസിന് മറുപടിയുമായി ഉമ്മൻചാണ്ടി;'തൊഴിൽ തിന്നുന്ന ബകൻ' മറന്നിട്ടില്ല.. ക്രെഡിറ്റ് അടിച്ചെടുത്ത പോലെവിഎസിന് മറുപടിയുമായി ഉമ്മൻചാണ്ടി;'തൊഴിൽ തിന്നുന്ന ബകൻ' മറന്നിട്ടില്ല.. ക്രെഡിറ്റ് അടിച്ചെടുത്ത പോലെ

ബിജെപി നേതാക്കൾക്ക് തിരിച്ചടി;മന്ത്രിസ്ഥാനമില്ല.. പലരും ഔട്ട്! മുതലെടുക്കാൻ കോൺഗ്രസ്ബിജെപി നേതാക്കൾക്ക് തിരിച്ചടി;മന്ത്രിസ്ഥാനമില്ല.. പലരും ഔട്ട്! മുതലെടുക്കാൻ കോൺഗ്രസ്

 രണ്ടും കൽപ്പിച്ച് കോൺഗ്രസ്; ഭരണം പിടിക്കാൻ 'പികെ' എത്തും? ഇടപെട്ട് സോണിയ.. തന്ത്രങ്ങൾ മെനഞ്ഞ് മുഖ്യൻ രണ്ടും കൽപ്പിച്ച് കോൺഗ്രസ്; ഭരണം പിടിക്കാൻ 'പികെ' എത്തും? ഇടപെട്ട് സോണിയ.. തന്ത്രങ്ങൾ മെനഞ്ഞ് മുഖ്യൻ

English summary
To increase online reach Rahul gandhi may soon start Podcast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X