സോളാര്‍ ഉപയോഗം ഉയര്‍ത്തണം, സുതാര്യത കൊണ്ടുവരണം: മാര്‍ഗ്ഗനിര്‍ദേശവുമായി ഊര്‍ജ്ജ മന്ത്രാലയം
നാഷണല്‍ സോളാര്‍ മിഷന് കീഴിലുള്ള പദ്ധതികള്‍ക്കാണ് ഈ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ബാധകമായിട്ടുള്ളത്
ദില്ലി: സോളാര്‍ പദ്ധതികളില്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം. ഗ്രിഡ് സോളാര്‍ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ളതായിരിക്കണം ഊര്‍ജ്ജരംഗത്തെ ലേലങ്ങള്‍ നടത്തേണ്ടതെന്നും ലേലങ്ങളില്‍ സുതാര്യത വരുത്തണമെന്നുമാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം മുന്നോട്ടുവച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍. നാഷണല്‍ സോളാര്‍ മിഷന് കീഴിലുള്ള പദ്ധതികള്‍ക്കാണ് ഈ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ബാധകമായിട്ടുള്ളത്. ഇതിന് പുറമേ റിന്യൂവബിള്‍ ഊര്‍ജ്ജ പദ്ധതികള്‍, കാറ്റാടിയില്‍ നിന്ന് ഉള്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം തുടങ്ങിയവയോടും ഇതേ സമീപനം തന്നെയായിരിക്കും ഊര്‍ജ്ജമന്ത്രാലയം സ്വീകരിക്കുക.
ഇലക്ട്രിസിറ്റി ആക്ടിലെ 63ാം വകുപ്പിലെ നിബന്ധനകള്‍ പ്രകാരമാണ് മാര്‍നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്. അഞ്ച് മെഗാവാട്ടിന് മുകളിലുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വിതരണ ലൈസന്‍സിന് ചില രേഖകള്‍ http://www.mnre.gov.in.
എന്ന ഊര്‍ജ്ജമന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യാനും ഊര്‍ജ്ജ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ പറയുന്നു.

ലോകത്ത് റിന്യൂവബിള്‍ പവര്‍ എക്സ്പാന്‍ഷന്‍ പ്രോഗ്രാം നടപ്പിലാക്കുന്ന ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. ഇതില്‍ നിര്‍ണായക ഘടകമാണ് സോളാര്‍ ഊര്‍ജ്ജം. സുതാര്യമായ നടപടികള്‍ വഴി സോളാര്‍ താരിഫില്‍ റെക്കോര്‍ഡ് (യൂണിറ്റിന് 2.44 രൂപ) കുറവുവരുത്താനാണ് സര്‍ക്കാര്‍ നീക്കം. സോളാര്‍ ഊര്‍ജ്ജത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നാലിരട്ടി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.
മാര്‍ഗ്ഗനിര്‍ദേശങ്ങള്‍
1. കുറഞ്ഞ താരിഫ് നിരക്ക് ഉറപ്പുവരുത്തുക, 25 വര്‍ഷമാണ് ഒരു പിപിഎയുടെ കാലാവധി. എന്നാല്‍ ഏകപക്ഷീയമായി പിപിഎ റദ്ദുചെയ്യാനോ ഭേദഗതി ചെയ്യാനോ അനുവദിക്കില്ല.
2 പേയ്മെന്‍റ് സെക്യൂരിറ്റി മെക്കാനിസം
3 ജനറേറ്ററുകള്‍, കരാറുകള്‍, നിക്ഷേപകര്‍ എന്നിവ സംബന്ധിച്ച നിയമത്തില്‍ വ്യക്തത വരുത്തുക.
4 പ്രൊജക്ടുകള്‍ അടിയന്തരമായി നടപ്പിലാക്കുന്നതിനായി നേരത്തെ കമ്മീഷനിംഗ് പൂര്‍ത്തിയാക്കുക.
5 വിവേചനാത്മകമായി പിഴ ഈടാക്കുക. എന്നിങ്ങനെ പത്തോളം മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് ഊര്‍ജ്ജമന്ത്രാലയം മുന്നോട്ടുവച്ചിട്ടുള്ളത്. കുറഞ്ഞ നിരക്കില്‍ ഊര്‍ജ്ജം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംക്ഷിക്കാനും ഊര്‍ജ്ജ മന്ത്രാലയം നിര്‍ദേശിക്കുന്നു.












Click it and Unblock the Notifications