കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മൂക്കിലൂടെ കടുകെണ്ണയൊഴിച്ചാല്‍ കൊറോണയെ തുരത്താം; ശ്വാസം പിടിച്ചാല്‍ രോഗം തിരിച്ചറിയാം'വിചിത്ര വാദം

  • By News Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗത്തിനെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുകയാണ്. രാജ്യത്ത് ഇതുവരേയും 24506 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 5063 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.അതില്‍ 18668 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ത്യയില്‍ ഇന്നേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് ഒരുമാസം പിന്നിടുകയാണ്.

അതിനിടെ കൊറോണ പ്രതിരോധത്തിനായി വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാബ രാംദേവ്. ആജ് തക്കില്‍ നടന്ന ജി-അജണ്ടയിലാണ് ബാബ രാംദേവിന്റെ പരാമര്‍ശം.

പ്രശസ്ത സിനിമാ താരം രവി വളളത്തോൾ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ വീട്ടിൽ വെച്ച്പ്രശസ്ത സിനിമാ താരം രവി വളളത്തോൾ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ വീട്ടിൽ വെച്ച്

ഗള്‍ഫ് രാജ്യങ്ങളിലുള്ളവരെ നാട്ടിലെത്തിക്കുന്നതിനായി ശശി തരൂര്‍ രംഗത്ത്; നിര്‍ദേശങ്ങള്‍ഗള്‍ഫ് രാജ്യങ്ങളിലുള്ളവരെ നാട്ടിലെത്തിക്കുന്നതിനായി ശശി തരൂര്‍ രംഗത്ത്; നിര്‍ദേശങ്ങള്‍

ഒരു മിനിറ്റ് ശ്വാസം പിടിക്കുക

ഒരു മിനിറ്റ് ശ്വാസം പിടിക്കുക

ഒരു മിനിറ്റ് ശ്വാസം പിടിച്ചു നിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കൊറോണ വൈറസ് രോഗം ഇല്ലെന്നാണ് അര്‍ത്ഥമാക്കേണ്ടതെന്ന് രാംദേവ് പറയുന്നു. ഇത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരിലും അല്ലാത്തവരിലും ഒരു പോലെ സത്യമായിരിക്കുമെന്നുമാണ് രാംദേവിന്റെ വാദം.

ഉജ്ജെയിനി

ഉജ്ജെയിനി

'കൊറോണ വൈറസിനായി ഒരു പ്രത്യേകം പ്രാണയാമമുണ്ട്. ഉജ്ജെയിനിയെന്നാണ് അതിനെ വിളിക്കുന്നത്. അതില്‍ നിങ്ങള്‍ തൊണ്ട അടച്ച ശേഷം ശബ്ദത്തോടെ വായു ഉള്ളിലേക്ക് എടുക്കുക. കുറച്ച് നേരം അതിനെ പിടിച്ചുവെക്കുകയും ക്രമേണ പുറത്തേക്ക് വിടുകയും ചെയ്യുക.' ബാബ രാംദേവ് പറഞ്ഞു. ഇത് കൊറോണ രോഗം ഉണ്ടോയെന്ന് സ്വയം പരിശോധിക്കാനുള്ള മാര്‍ഗമാണെന്നും രാംദേവ് പറഞ്ഞു.

രാംദേവ് തത്സമയം

രാംദേവ് തത്സമയം

രക്തസമ്മര്‍ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഡയബറ്റിസ് ഉള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ശ്വാസം മുപ്പത് സെക്കന്റ് വരേയും യുവാക്കള്‍ക്ക് ഒരുമിനിറ്റും പിടിച്ചു നിര്‍ത്താന്‍ കഴിയും. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് കൊറോണ രോഗം ഇല്ലയെന്നാണെന്നും രാംദേവ് പറഞ്ഞു. ഇത് ലൈവായി കാണിച്ചുകൊണ്ടായിരുന്നു രാംദേവിന്റെ വിശദീകരണം. എന്നാല്‍ ഇത്തരം അശാസ്ത്രീയമായ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

 കടുകെണ്ണ

കടുകെണ്ണ

ഇതിനോടൊപ്പം തന്നെ കൊറോണയെ പ്രതിരോധിക്കുന്നതിനായി മൂക്കിലൂടെ കടുകെണ്ണയൊഴിക്കുന്നതും മികച്ചതാണെന്ന് രാംദേവ് പറഞ്ഞു. ഉജ്ജയ് ചെയ്യുന്നതിനൊടൊപ്പം മൂക്കിലൂടെ കടുകെണ്ണയൊഴിക്കാനാണ് രാംദേവ് ആവശ്യപ്പെടുന്നത്. 'ഉജ്ജയ് ചെയ്യുന്നതിനൊടൊപ്പം തന്നെ മൂക്കിലൂടെ നിങ്ങള്‍ കടുകെണ്ണ ഒഴിക്കുകയാണെങ്കില്‍ ശ്വാസകോശത്തിലുള്ള ഏത് കൊറോണ വൈറസും ആമാശയത്തിലേക്ക് എത്തുകയും അവിടെയുള്ള ആസിഡുകള്‍ അതിനെ നശിപ്പിക്കുകയും ചെയ്യും.' ബാബ രാം ദേവ് പറഞ്ഞു.

Recommended Video

cmsvideo
നരേന്ദ്രമോദിയെ പാടെ തള്ളി ബിജെപി MLA | Oneindia Malayalam
അശ്വഗന്ധ

അശ്വഗന്ധ

നേരത്തെ തങ്ങള്‍ അശ്വഗന്ധയെന്ന ആയൂര്‍വേദ സസ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കൊറോണ പ്രോട്ടീന്‍ മനുഷ്യ ശരീരത്തിലെ പ്രോട്ടീനുമായി കൂടിചേരാന്‍ അനുവദിക്കില്ലെന്നുമുള്ള ബാബ രാം ദേവിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അതിനെതിരെ രാജ്യത്തെ ഹെല്‍ത്ത് കെയര്‍ സംഘങ്ങള്‍ രംഗത്തെത്തിയിരുന്നു.

English summary
To Prevent Coronavirus Put Mustard Oil Through Your Nose Said Baba Ramdev
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X