അന്തർജാതി വിവാഹം പ്രോത്സാഹിപ്പിക്കാൻ ഒഡീഷ സർക്കാർ; പോർട്ടൽ തുടങ്ങി, പ്രോത്സാഹനത്തുകയും കൂട്ടി
ഭുവനേശ്വര്‍: ആളുകള്‍ ജാതിയിലേക്കും മതത്തിലേക്കും ചുരുങ്ങുന്ന ഒരുകാലമാണിത് എന്നത് വലിയൊരു ആക്ഷേപവും യാഥാര്‍ത്ഥ്യവും ആണ്. ജാതിയുടെ പേരില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല.
അതിനിടയിലാണ് പ്രതീക്ഷ പകരുന്ന ഒരു വാര്‍ത്തയെത്തുന്നത്. അന്തര്‍ജാതി വിവാഹം (ഇന്റര്‍ കാസ്റ്റ് മാര്യേജ്) പ്രോത്സാഹിപ്പിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചാണത്. ഇതിനായി നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ഒഡീഷ സര്‍ക്കാര്‍ ഒരു വെബ്പോര്‍ട്ടല്‍ തന്നെ അവതരിപ്പിച്ചിരിക്കുകയാണ്.

അന്തര്‍ജാതി വിവാഹങ്ങള്‍ സാമൂഹ്യ സൗഹാര്‍ദ്ദത്തെ മെച്ചപ്പെടുത്താന്‍ സഹായകമാകും എന്നാണ് മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ പ്രതീക്ഷ. ഇതിനായാണ് സുമംഗള്‍ പോര്‍ട്ടല്‍ തുടങ്ങിയിരിക്കുന്നത്. അന്തര്‍ജാതി വിവാഹം നടത്തിയ ദമ്പതിമാര്‍ക്ക് ഈ പോര്‍ട്ടലില്‍ അപേക്ഷിച്ചാല്‍ പ്രോത്സാഹനമായി ധനസഹായവും ലഭിക്കും.
പട്ടികജാതി, പട്ടിക വര്‍ഗ്ഗ, ന്യൂനപക്ഷ പിന്നാക്ക ക്ഷേമ വകുപ്പാണ് പോര്‍ട്ടല്‍ വികസിപ്പിച്ചത്. ഇത്തരത്തില്‍ അന്തര്‍ജാതി വിവാഹത്തില്‍ ഏര്‍പ്പെടുന്ന ദമ്പതിമാര്‍ക്ക് നേരത്തെ ഒരുലക്ഷം രൂപയായിരുന്നു പ്രോത്സാഹനമായി നല്‍കിയിരുന്നത്. ഇത് 2018 ല്‍ 2.5 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. സുമംഗള്‍ പോര്‍ട്ടലില്‍ അപേക്ഷിച്ചാല്‍ 60 ദിവസത്തിനുള്ളില്‍ ഈ സമ്മാനത്തുക ലഭിക്കു.
ദേശസാത്കൃത ബാങ്കില്‍ ഭാര്യയുടേയും ഭര്‍ത്താവിന്റേയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുക. മൂന്ന് വര്‍ഷത്തിന് ശേഷം അവര്‍ക്ക് ഈ പണം പിന്‍വലിക്കാനും സാധിക്കും. ദമ്പതിമാരുടെ സാമ്പത്തിക, സാമൂഹുകാവസ്ഥകള് ഒന്നും പരിഗണിക്കാതെയാണ് ഈ പ്രോത്സാഹന സമ്മാനം.
എല്ലാ അന്തര്‍ജാതി വിവാഹങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല. 1955 ലെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായവര്ക്കേ ലഭിക്കൂ. മാത്രമല്ല, പങ്കാളികളില്‍ ഒരാളെങ്കിലും പട്ടികജാതി വിഭാഗത്തില്‍ പെടുന്ന ആളായിരിക്കണം. ചുരക്കത്തില്‍ പറഞ്ഞാല്‍ ദമ്പതിമാരില്‍ ഒരാള്‍ ഉയര്‍ന്ന ജാതിയില്‍ പെട്ടയാളും മറ്റേയാള്‍ താഴ്ന്ന ജാതിയില്‍ പെട്ടയാളും ആകണം.
ആദ്യ വിവാഹത്തിന് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. അതേസമയം വിധവ/വിഭാര്യന് എന്നിവര്‍ക്ക് രണ്ടാം വിവാഹത്തിനും ആനുകൂല്യം ലഭിക്കും. 2017-1028 സാമ്പത്തിക വര്‍ഷത്തില്‍ 543 ദമ്പതിമാര്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചത്. 2.65 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ചെലവഴിച്ചത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications