കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തർജാതി വിവാഹം പ്രോത്സാഹിപ്പിക്കാൻ ഒഡീഷ സർക്കാർ; പോർട്ടൽ തുടങ്ങി, പ്രോത്സാഹനത്തുകയും കൂട്ടി

Google Oneindia Malayalam News

ഭുവനേശ്വര്‍: ആളുകള്‍ ജാതിയിലേക്കും മതത്തിലേക്കും ചുരുങ്ങുന്ന ഒരുകാലമാണിത് എന്നത് വലിയൊരു ആക്ഷേപവും യാഥാര്‍ത്ഥ്യവും ആണ്. ജാതിയുടെ പേരില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല.

അതിനിടയിലാണ് പ്രതീക്ഷ പകരുന്ന ഒരു വാര്‍ത്തയെത്തുന്നത്. അന്തര്‍ജാതി വിവാഹം (ഇന്റര്‍ കാസ്റ്റ് മാര്യേജ്) പ്രോത്സാഹിപ്പിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചാണത്. ഇതിനായി നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ഒഡീഷ സര്‍ക്കാര്‍ ഒരു വെബ്‌പോര്‍ട്ടല്‍ തന്നെ അവതരിപ്പിച്ചിരിക്കുകയാണ്.

Naveen Patnaik

അന്തര്‍ജാതി വിവാഹങ്ങള്‍ സാമൂഹ്യ സൗഹാര്‍ദ്ദത്തെ മെച്ചപ്പെടുത്താന്‍ സഹായകമാകും എന്നാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ പ്രതീക്ഷ. ഇതിനായാണ് സുമംഗള്‍ പോര്‍ട്ടല്‍ തുടങ്ങിയിരിക്കുന്നത്. അന്തര്‍ജാതി വിവാഹം നടത്തിയ ദമ്പതിമാര്‍ക്ക് ഈ പോര്‍ട്ടലില്‍ അപേക്ഷിച്ചാല്‍ പ്രോത്സാഹനമായി ധനസഹായവും ലഭിക്കും.

അഭിനന്ദനെ വിട്ടയച്ച് ഇന്ത്യ ആക്രമിക്കുമെന്ന ഭയത്തില്‍, നേതാക്കളുടെ മുട്ടിടിച്ചുവെന്ന് പാക് എംപി!!അഭിനന്ദനെ വിട്ടയച്ച് ഇന്ത്യ ആക്രമിക്കുമെന്ന ഭയത്തില്‍, നേതാക്കളുടെ മുട്ടിടിച്ചുവെന്ന് പാക് എംപി!!

പട്ടികജാതി, പട്ടിക വര്‍ഗ്ഗ, ന്യൂനപക്ഷ പിന്നാക്ക ക്ഷേമ വകുപ്പാണ് പോര്‍ട്ടല്‍ വികസിപ്പിച്ചത്. ഇത്തരത്തില്‍ അന്തര്‍ജാതി വിവാഹത്തില്‍ ഏര്‍പ്പെടുന്ന ദമ്പതിമാര്‍ക്ക് നേരത്തെ ഒരുലക്ഷം രൂപയായിരുന്നു പ്രോത്സാഹനമായി നല്‍കിയിരുന്നത്. ഇത് 2018 ല്‍ 2.5 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. സുമംഗള്‍ പോര്‍ട്ടലില്‍ അപേക്ഷിച്ചാല്‍ 60 ദിവസത്തിനുള്ളില്‍ ഈ സമ്മാനത്തുക ലഭിക്കു.

ദേശസാത്കൃത ബാങ്കില്‍ ഭാര്യയുടേയും ഭര്‍ത്താവിന്റേയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുക. മൂന്ന് വര്‍ഷത്തിന് ശേഷം അവര്‍ക്ക് ഈ പണം പിന്‍വലിക്കാനും സാധിക്കും. ദമ്പതിമാരുടെ സാമ്പത്തിക, സാമൂഹുകാവസ്ഥകള്‍ ഒന്നും പരിഗണിക്കാതെയാണ് ഈ പ്രോത്സാഹന സമ്മാനം.

എല്ലാ അന്തര്‍ജാതി വിവാഹങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല. 1955 ലെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായവര്‍ക്കേ ലഭിക്കൂ. മാത്രമല്ല, പങ്കാളികളില്‍ ഒരാളെങ്കിലും പട്ടികജാതി വിഭാഗത്തില്‍ പെടുന്ന ആളായിരിക്കണം. ചുരക്കത്തില്‍ പറഞ്ഞാല്‍ ദമ്പതിമാരില്‍ ഒരാള്‍ ഉയര്‍ന്ന ജാതിയില്‍ പെട്ടയാളും മറ്റേയാള്‍ താഴ്ന്ന ജാതിയില്‍ പെട്ടയാളും ആകണം.

ആദ്യ വിവാഹത്തിന് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. അതേസമയം വിധവ/വിഭാര്യന്‍ എന്നിവര്‍ക്ക് രണ്ടാം വിവാഹത്തിനും ആനുകൂല്യം ലഭിക്കും. 2017-1028 സാമ്പത്തിക വര്‍ഷത്തില്‍ 543 ദമ്പതിമാര്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചത്. 2.65 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ചെലവഴിച്ചത്.

'പ്രിയങ്ക ഗാന്ധിയാണ് കാരണം', ഉത്തർ പ്രദേശിൽ കോൺഗ്രസിന് ഞെട്ടൽ, പാർട്ടിക്കുളളിൽ കലാപം'പ്രിയങ്ക ഗാന്ധിയാണ് കാരണം', ഉത്തർ പ്രദേശിൽ കോൺഗ്രസിന് ഞെട്ടൽ, പാർട്ടിക്കുളളിൽ കലാപം

പിസി ജോർജിനും പിസി തോമസിനും മുന്നിൽ വൻ കടമ്പ, പാർട്ടിയായി യുഡിഎഫിൽ വരേണ്ടെന്ന് കോൺഗ്രസ്, കണ്ടീഷൻപിസി ജോർജിനും പിസി തോമസിനും മുന്നിൽ വൻ കടമ്പ, പാർട്ടിയായി യുഡിഎഫിൽ വരേണ്ടെന്ന് കോൺഗ്രസ്, കണ്ടീഷൻ

Recommended Video

cmsvideo
Pfizer's vaccine could be ready by Christmas before Oxford-AstraZeneca's | Oneindia Malayalam

English summary
To promote Inter Caste Marriage, Odisha government launches Sumangal portal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X