മതത്തെ സംരക്ഷിക്കാന്‍ ഒരോ ഹിന്ദുവും 8 കുട്ടികളെ ഉണ്ടാക്കണമെന്ന് ഹിന്ദു ഗുരു
പറ്റ്‌ന: ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ ഓരോ ഹിന്ദുവും എട്ടു കുട്ടികളെവീതം ഉണ്ടാക്കണമെന്ന ഉപദേശവുമായി ഒരു ഹിന്ദു ഗുരു. സനാതന്‍ ധര്‍മ മഹാസംഘ് ദേശീയ പ്രസിഡന്റുകൂടിയായ സ്വാമി പ്രബോദാനന്ദ ഗിരിയാണ് വിചിത്രമായ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ലഖിപൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രബോദാനന്ദ.
നിലവില്‍ ഇന്ത്യയില്‍ ഹിന്ദുത്വം ഏറെ വെല്ലുവിളി നേരിടുന്നുണ്ടെന്ന് പ്രബോദാനന്ദ പറഞ്ഞു. അതുകൊണ്ട് ഓരോ ഹിന്ദുവും എട്ടു കുട്ടികളെ വീതം ഉണ്ടാക്കണം. സമൂഹത്തെയും ഹിന്ദുക്കളെയും സംരക്ഷിക്കാന്‍ അവരെ പ്രാപ്തരാക്കണമെന്നും ഗുരു പറഞ്ഞു. നാം രണ്ട് നമുക്ക് എട്ട് എന്നത് ഹിന്ദുക്കള്‍ പിന്തുടരണമെന്ന ഉപദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്.

ഹിന്ദു രക്ഷാ ദളിനെ സ്ഥാപിച്ചത് ഹിന്ദുക്കളെ സംരക്ഷിക്കാനാണ്. ഓരോ സംസ്ഥാനത്തും സംഘടനയ്ക്ക് ആളുകളുണ്ടാകണമെന്നും അദ്ദേഹം പറയുന്നു. പശുസംരക്ഷണത്തിനുവേണ്ടിയുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനത്തെ പ്രബോദാനന്ദ പുകഴ്ത്തി. രാജ്യത്ത് ആദ്യമാണ് ഒരു നല്ല പ്രധാനമന്ത്രിയുണ്ടാകുന്നതെന്ന് പറഞ്ഞ് നരേന്ദ്രമോദിയെ പുകഴ്ത്താനും പ്രബോദാനന്ദ മറന്നില്ല.












Click it and Unblock the Notifications