കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്റു സ്ത്രീലമ്പടൻ; നെഹ്റുവിനെ ഹാർദിക് പട്ടേലിനോട് ഉപമിച്ചു, ചിത്രങ്ങൾ പ്രചരിപ്പിച്ചു, കുടുങ്ങി!

  • By Desk
Google Oneindia Malayalam News

ദില്ലി: പെൺ‌ വിഷയങ്ങലിലൂടെയാണ് എന്നും ജനപ്രതിനിധികളെയും മഹതച് വ്യക്തികളെയും എല്ലായ്പ്പോഴും ശത്രുക്കൾ തേജോവധം ചെയ്തത്. ഒരാളെ തളർത്താൻ ഏറ്റവും നല്ല വഴി പെൺ വിഷയങ്ങളിൽപെടുത്തി വിവാദങ്ങൾ ഉണ്ടാക്കുക എന്നതാണ്. ബിജെപി ഐടി സെൽ മേധാവി അമതി മാളവ്യ ചെയ്യുന്നതും അതു തന്നെയാണ്. എന്നാൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന നേതാവിനെയല്ല എന്നതാണ് ഇവിടെ പ്രസക്തമാകുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ സ്ത്രീലമ്പടനായി ചിത്രീകരിച്ച് ബിജെപി ഐടിസെൽ മേധാവി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മോശം പരാമർശങ്ങളോടെ ചില ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു. സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനേയും അവരുടെ മകളേയും നെഹ്‌റു വാത്സല്യത്തോടെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങളാണ് അമിത് മാളവ്യ മോശമായി ചിത്രീകരിച്ചത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നു വരുന്നത്.

മോദിയുടെ ജിഎസ്ടി തുണച്ചു; മൂഡീസ് ഇന്ത്യയുടെ റാങ്ക് ഉയർത്തി, വിശ്വാസ്യത ഉയർന്നെന്ന് റിപ്പോർട്ട്!മോദിയുടെ ജിഎസ്ടി തുണച്ചു; മൂഡീസ് ഇന്ത്യയുടെ റാങ്ക് ഉയർത്തി, വിശ്വാസ്യത ഉയർന്നെന്ന് റിപ്പോർട്ട്!

ഭാര്യക്ക് വോട്ട് ചെയ്യണം, അല്ലെങ്കിൽ എല്ലാം മുസ്ലീങ്ങളും അനുഭവിക്കും! ബിജെപി നേതാവിന്റെ ഭീഷണി!ഭാര്യക്ക് വോട്ട് ചെയ്യണം, അല്ലെങ്കിൽ എല്ലാം മുസ്ലീങ്ങളും അനുഭവിക്കും! ബിജെപി നേതാവിന്റെ ഭീഷണി!

ഗുജറാത്തിലെ പട്ടേല്‍ വിഭാഗത്തിന്റെ യുവ നേതാവ് ഹാര്‍ദിക് പട്ടേലിനോട് നെഹ്റുവിനെ ഉപമിക്കാനായിരുന്നു മാളവ്യയുടെ ശ്രമം. നെഹ്റുവിന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവച്ച അമിത് മാളവ്യ അതിന് താഴെ ഹാര്‍ദിക് പട്ടേലിന് നെഹ്റുവിന്റെ ചില ഡിഎന്‍എ സവിശേഷതകള്‍ ലഭിച്ചിട്ടുണ്ടെന്നും കുറിച്ചു വച്ചു. എന്നാല്‍ റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റിനെ നെഹ്റു ദില്ലി എയര്‍പോര്‍ട്ടില്‍ സ്വാഗതം ചെയ്യുന്നതും, വിജയലക്ഷമി അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായി ജോലി ചെയ്തിരുന്ന കാലത്ത് അവിടെയെത്തിയ നെഹ്റുവിനെ അവര്‍ ആലിംഗനം ചെയ്ത് സ്വാഗതം ചെയ്യുന്നതുമായ ചിത്രങ്ങളും ചേര്‍ത്താണ് നെഹ്റു സ്ത്രീലമ്പടനാണെന്ന തരത്തില്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തത്. ഇത് വൻ വിവാദത്തിലായിരിക്കുകയാണ്.

മാളവ്യയ്ക്ക് തന്നെ തിരിച്ചടി

മാളവ്യയ്ക്ക് തന്നെ തിരിച്ചടി

സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലായതോടെ ബിജെപി ഹാര്‍ദിക്കിനെതിരെ വ്യാപകമായി കുപ്രചരണങ്ങള്‍ അഴിച്ചു വിടുകയായിരുന്നു. സ്ത്രീകളോടൊപ്പമുള്ള ഹാര്‍ദികിന്റെ ചിത്രം പുറത്ത് വിട്ടെങ്കിലും ചെറുപ്പക്കാര്‍ക്ക് കാമുകിമാരുണ്ടാകുന്നത് മോശം കാര്യമല്ല എന്ന് തിരിച്ചടിച്ച് ഹാര്‍ദിക് വാര്‍ത്തയിലിടം നേടിയിരുന്നു. നെഹ്രൂവിന്റെ അതേ സ്വഭാവമാണ് ഹാര്‍ദിക്കിനെന്ന് കാണിക്കാനായിരുന്നു അമിത് മാളവ്യയുടെ ശ്രമം. എന്നാൽ മാളവ്യയുടെ ശ്രമം പാളിയിരിക്കുകയാണ്, ഇത് മാളവ്യയ്ക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്.

വിവാദമായിട്ടും ട്വീറ്റ് നീക്കം ചെയ്തില്ല

വിവാദമായിട്ടും ട്വീറ്റ് നീക്കം ചെയ്തില്ല

ഹാര്‍ദിക് പട്ടേലിനെ തേജോവധം ചെയ്യാന്‍ അശ്ലീല വീഡിയോ സൃഷ്ടിച്ചത് ബിജെപിയാണെന്നും ഇനിയും ഇത്തരം 52 സെക്‌സ് വീഡിയോകള്‍ പുറത്തിറങ്ങാനുണ്ടെന്നും പാട്ടിദാർ അനാമത്ത് ആന്ദോളൻ സമിതി പറഞ്ഞിരുന്നു. ഇതേ രീതിയിൽ തന്നെ നെഹ്റുവിനെയും തേജോവധം ചെയ്യാനായിരുന്നു ബിജെപി ഐടി സെൽ മേധാവിയുടെ ശ്രമം. സംഭവം വിവാദമായിട്ടും അമിത് മാളവ്യ തന്റെ ട്വിറ്റര്‍ പേജില്‍ നിന്ന് ഈ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായിട്ടില്ല. എന്തുതന്നെയായാലും ഹര്‍ദികിനേയും കോണ്‍ഗ്രസിനേയും പരിഹസിക്കാനായി മാളവ്യ തൊടുത്ത ഒളിയമ്പ് അദ്ദേഹത്തിനും ബിജെപിക്കുമെതിരായ ആയുധമാക്കി മാറ്റിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

നെഹ്റു സ്ത്രീകൾക്കൊപ്പമുള്ള ചിത്രങ്ങൾ

നെഹ്റു സ്ത്രീകൾക്കൊപ്പമുള്ള ചിത്രങ്ങൾ

വിജയലക്ഷമി പണ്ഡിറ്റിനെ കൂടാതെ അവസാനത്തെ ഇന്ത്യന്‍ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യ എഡ്വീന മൗണ്ട്ബാറ്റണ്‍, അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ ഭാര്യ ജാക്വിലിന്‍ കെന്നഡി, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണറായിരുന്ന സൈമണിന്റെ ഭാര്യ, മൗണ്ട് ബാറ്റണ്‍-എഡ്വീന ദമ്പതികളുടെ മകള്‍ പതിനെട്ടുകാരി പമേല മൗണ്ട്ബാറ്റണ്‍ എന്നിവര്‍ക്കൊപ്പമുള്ള നെഹ്റുവിന്റെ ചിത്രങ്ങളും അമിത് മാളവ്യയുടെ ട്വീറ്റില്‍ കടന്നു കൂടിയിട്ടുണ്ട്. മനപൂർവ്വം തേജോവധം ചെയ്യാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് വളരെ വ്യക്തമാണ്.

നാല് തവണ വധ ശ്രമത്തിന് ഇരയായ വ്യക്തി

ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ ശിശുദിനം നവംബർ 14 ന് ആഘോഷിക്കുന്ന സന്ദർഭത്തിലാണ് ഇത്തരത്തിലുള്ള ട്വീറ്റുമായി അമിത് മാളവ്യ രംഗത്തെത്തിയിരിക്കുന്നത്. നാലു തവണയാണ് നെഹ്രുവിനുനേരെ വധശ്രമം ഉണ്ടായത്.1947 ൽ വിഭജനകാലത്താണ് നെഹ്രുവിനുനേരെ ആദ്യമായി വധശ്രമം ഉണ്ടായത്. കാറിൽ നോർത്ത് വെസ്റ്റ് ഫ്രണ്ടിയർ പ്രൊവിൻസ് (ഇപ്പോൾ പാകിസ്താനിലെ) സന്ദർശിക്കുന്ന സമയത്തായിരുന്നു ഇത്.രണ്ടാമത്തെത് 1955 ൽ മഹാരാഷ്ട്രയിൽ വെച്ച് കത്തിയുമായിട്ടുള്ള ഒരു റിക്ഷക്കാരനിൽ നിന്നായിരുന്നു. മൂന്നാം തവണയും മഹാരാഷ്ട്രയിൽ വെച്ചാണ് വധശ്രമം ഉണ്ടായത്.1956 ൽ ആയിരുന്നു ഇത്. നാലാം തവണ 1961 ൽ ​​മഹാരാഷ്ട്രയിലെ ട്രെയിൻ ട്രാക്കിൽ സ്ഫോടനം നടത്തിയും നെഹ്രുവിനെ അപായപെടുത്താൻ ശ്രമം നടത്തി. തന്റെ ജീവനു ഭീഷണി ഉണ്ടായിട്ടും തനിക്കു ചുറ്റുമുള്ള സുരക്ഷ വർദ്ധിപ്പിക്കാനൊ തന്റെ യാത്രകൾ മൂലം പൊതുഗതാഗതം തടസ്സപ്പെടുത്താനോ നെഹ്രു ആഗ്രഹിച്ചിരുന്നില്ല. ഇത്തരത്തിൽ ആത്മധൈര്യെ കൈവിടാതെ ജീവിച്ചിരുന്ന വ്യക്തിയെയാണ് മരിച്ചതിനുശേഷം സ്ത്രീലമ്പടനായി ചിത്രീകരിക്കാനുള്ള ശ്രമം ഉണ്ടായിരിക്കുന്നത്.

English summary
BJP’s IT cell head Amit Malviya made a huge goof-up on Wednesday after he posted a collage of Pandit Jawahar Lal Nehru sharing affectionate moments with his sister and niece."It seems Hardik has more of Nehru’s DNA, contrary to what @shaktisinhgohil claimed..," Malviya wrote while tweeting pictures of the first Prime Minister of India and linked Hardik Patel’s alleged sex CD to Nehru’s DNA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X