Get Updates
Get notified of breaking news, exclusive insights, and must-see stories!

കനയ്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കണമെന്ന് ജെഎന്‍യു അധികൃതരോട് പോലീസ്

ദില്ലി: കനയ്യ കുമാറിന് വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ശ്രദ്ധിക്കണമെന്ന് ദില്ലി പോലീസ് ജെഎന്‍യു അധികൃതരോട് ആവശ്യപെട്ടു. പോലീസ് ഡിസിപി പ്രേമനാഥ്, വസന്ത്കുഞ്ച് പോലീസ് സ്‌റ്റേഷന്‍ മുഖേനയാണ് അധികൃതരോട് കനയ്യയുടെ നീക്കങ്ങള്‍ അറിയിക്കാന്‍ ആവശ്യപെട്ടത്.

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് കനയ്യ കുമാറിന് അതീവ സുരക്ഷ നല്‍കാനാണ് ദില്ലി പോലീസ് തീരുമാനം. സര്‍വകലാശാലയില്‍ നിന്നും കനയ്യ പുറത്തിറങ്ങുന്ന സമയത്ത് പോലീസും സംഘവും കനയ്യകൊപ്പം സഞ്ചരിക്കും.

Kanhaiya Kumar

രാജ്യദ്രോഹ കേസുമായി ബന്ധമില്ലാത്ത ഒരാളെപ്പോലും അക്രമിക്കാന്‍ ഇടവരുത്തരുതെന്നും ഓരോ വിദ്യാര്‍ഥികളെയും സംരക്ഷിക്കണമെന്നും കോടതി വിധിയില്‍ പറഞ്ഞിരുന്നു. പാട്യാല കോടതിയില്‍ നടന്ന ആക്രമണത്തെ തുടര്‍ന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി ക്യാമ്പസിലെത്തുന്നതുവരെയും വ്യത്യസ്ത പോലീസ് സംഘങ്ങള്‍ കനയ്യക്ക് സംരക്ഷണമൊരുക്കിയിരുന്നു.

അതേസമയം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍ നഷ്ടപെട്ടുകൊണ്ടിരിക്കുന്ന സത്യസന്ധതയുംനേര്‍മ്മയുള്ള വാക്കുകളും കനയ്യ കുമാറില്‍ കാണാമെന്ന് ശശി തരൂര്‍ പറഞ്ഞു. സിപിഐക്ക് വരാന്‍ പോകുന്ന കേരള, ബംഗാള്‍ തിരഞ്ഞെടുപ്പുകളില്‍ വലിയ പ്രചരണത്തിന് കനയ്യ കുമാറിന്റെ സാനിധ്യം ഗുണം ചെയ്യുമെന്നും ശശി തരൂര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+