കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ജമ്മു കാശ്‌മീരിലേക്ക്‌ സൈക്കിള്‍ യാത്ര നടത്താന്‍ 22കാരന്‍ മലയാളി

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മൂന്ന്‌ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ രാജ്യത്തെ കര്‍ഷകര്‍ രാജ്യ തലസ്ഥാനമായ ദില്ലിയുടെ അതിര്‍ത്തികളില്‍ നടത്തുന്ന സമരം 50 ദിവസങ്ങള്‍ പിന്നിടുകയാണ്‌. രാജ്യത്താകമാനമുള്ള സിനിമ പ്രവര്‍ത്തകര്‍, സംഗീതജ്ഞര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേരാണ്‌ ഇതുവരെ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്‌.

കര്‍ഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ വ്യത്യസ്‌തമായ ഒരു യാത്രക്കൊരുങ്ങുകയാണ്‌ 22കാരനായ ജിബിന്‍ ജോര്‍ജ്‌. ശംഖുമുഖം സ്വദേശിയായ ജിബിന്‍ കര്‍ഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ തിരുവനന്തപുരത്ത്‌ നിന്നും ജമ്മു കാശ്‌മീര്‍ വരെ സൈക്കിളില്‍ യാത്ര ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ്‌. യാത്രക്കിടയില്‍ ദില്ലിയില്‍ എത്തുമ്പോള്‍ ജിബിന്‍ സമരത്തില്‍ പങ്കാളിയാവും. ആറ്റിങ്ങല്‍ രാജധാനി ഇന്‍സ്റ്റ്യൂട്ട്‌ ഓഫ്‌ ഹോട്ടല്‍ മാനേജേമെന്റ്‌ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്‌ ജിബിന്‍.

jibin

രാജ്യത്തെ തെക്കന്‍ ഭാഗങ്ങളിലെ ആളുകള്‍ കര്‍ഷക സമരത്തെ ക്കുറിച്ച്‌ ചെറിയ ശതമാനം മാത്രമേ ബോധവാന്‍മാരായിട്ടുള്ളു. അവര്‍ കര്‍ഷക സമരത്തെ അവഗണിക്കുകയാണ്‌ ചെയ്യുന്നത്‌. കര്‍ഷക സമരത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളേ ബോധ്യവാന്‍മാരാക്കുക എന്നതാണ്‌ രാജ്യം മുഴുവനുമുള്ള സൈക്കിള്‍ യാത്രകൊണ്ട്‌ ലക്ഷ്യമിടുന്നതെന്ന്‌ ജിബിന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.
രാജ്യത്തിന്റെ നട്ടെല്ലാണ്‌ കര്‍ഷകര്‍ അവര്‍ക്ക്‌ വേണ്ടത്‌ അനുകമ്പയല്ല ബഹുമാനമാണ്‌.തന്റെ യാത്രയിലൂടെ പുതിയ കാര്‍ഷക ബില്ലുകള്‍ എങ്ങനെയാണ്‌ കര്‍ഷകരെ ബാധിക്കുന്നതെന്ന്‌ ജനങ്ങളെ ബോധാവാന്‍മാരാക്കാന്‍ ശ്രമിക്കുമെന്നും ജിബിന്‍ പറയുന്നു. തീരദേശ പാത വഴി ഗോവയിലെത്തുന്ന ജിബിന്‍ പിന്നീട്‌ മഹാരാഷ്ട്ര വഴി ദില്ലിയിലെത്തി കര്‍ഷക സമരത്തില്‍ പങ്കെടുക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ജമ്മു കാശ്‌മീരില്‍ യാത്ര അവസാനിപ്പിക്കും. ഇതുവരെയുള്ള യാത്രയില്‍ വളരെ സ്വാഗതാര്‍ഹമായ രീതിയിലാണ്‌ ആളുകള്‍ തന്നെ സ്വീകരിച്ചതെന്നും ജിബിന്‍ പറയുന്നു.
ഇന്ന്‌ ഒമ്പതാം വട്ടം കേന്ദ്ര സര്‍ക്കാരും കര്‍ഷകരുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതായാണ്‌ റിപ്പോര്‍ട്ടുകള്‍.സര്‍ക്കാര്‍ മുന്നോട്ട്‌ വെച്ച വാഗ്‌ദാനങ്ങള്‍ സ്വീകരിക്കാത്ത കര്‍ഷകസംഘടനാ പ്രതിനിധികള്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ്‌. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ താല്‍കാലികമായി സ്റ്റേ ചെയ്‌ത സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരും കര്‍ഷകരുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നാംലംഗ സമിതിയെ നിയെഗിച്ചിട്ടുണ്ട്‌.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

English summary
to support protesting farmers 22 year old jibin George start cycle journey Trivandrum to Jammu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X