'പ്രതിപക്ഷ ഐക്യത്തില്‍ സഹകരിക്കാത്തവര്‍ക്ക് നിലനില്‍പ്പുണ്ടാകില്ല'; ഈ ഐക്യം കാലം ആവശ്യപ്പെടുന്നതെന്ന് കാനം
തിരുവനന്തപുരം: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യമാണ് കാലം ആവശ്യപ്പെടുന്നത് എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബി ജെ പിക്കെതിരെ എല്ലാം മറന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം എന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ സ്വേച്ഛാധിപത്യ സര്‍ക്കാരിനെ കേന്ദ്ര ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തണം. അതിന് രാഷ്ട്രീയ കക്ഷികളെല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ ഇടത് പാര്‍ട്ടികള്‍ക്ക് യോജിക്കാനാവാത്ത പലതുമുണ്ടാകും. എന്നാല്‍ യോജിക്കാന്‍ കഴിയുന്ന മേഖലകള്‍ കണ്ടെത്തുക എന്നതാണ് പ്രായോഗിക രാഷ്ട്രീയം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളോട് മുഖം തിരിച്ച് നില്‍ക്കുന്ന കക്ഷികള്‍ക്ക് രാഷ്ട്രീയത്തില്‍ എത്ര കാലം നിലനില്‍പ്പുണ്ടാകും എന്നത് സംശയകരമാണെന്നും കാനം പറഞ്ഞു.

നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014 യേും 2019 ലേയും തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ വോട്ട് ചെയ്തവരായിരുന്നു കൂടുതല്‍. 60 ശതമാനത്തില്‍ അധികം പേരാണ് ബി ജെ പിക്കെതിരെ വോട്ട് ചെയ്തത്. എന്നിട്ടും ന്യൂനപക്ഷമായ ബി ജെ പിയാണ് അധികാരത്തില്‍ എത്തിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഈ ചോദ്യമാണ് ഉയര്‍ന്ന് നില്‍ക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ബിജെപി അധികാരത്തില്‍ വരാതിരിക്കാനും ജനാധിപത്യം സംരക്ഷിക്കാനും രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചു നില്‍ക്കുകയാണ് ഇപ്പോള്‍ വേണ്ടത്. സംസ്ഥാനങ്ങളുടെ പ്രത്യേക അവകാശങ്ങളോ രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളോ അല്ല ഈ സമയത്ത് നോക്കേണ്ടത്. പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിയുമോ എന്ന ചോദ്യമാണ് ഉയരേണ്ടത്', കാനം പറഞ്ഞു.
അതിന് സാധിച്ചാല്‍ ബി ജെ പിയെ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയും എന്നും അതാണ് കര്‍ണാടക തിരഞ്ഞെടുപ്പ് തെളിയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ മോദി തന്നെ നിരവധി തവണ പ്രചാരണം നടത്തിയിട്ടും ബി ജെ പിയെ ജനങ്ങള്‍ പരാജയപ്പെടുത്തുകയായിരുന്നു. അവിടെ കോണ്‍ഗ്രസാണ് ജയിക്കുന്നത്. അതിനര്‍ത്ഥം കോണ്‍ഗ്രസിന് എല്ലാ അര്‍ത്ഥത്തിലും അതിന് അര്‍ഹതയുണ്ട് എന്നതാണ് എന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തില്‍ എല്ലാ കക്ഷികളെയും ഒരുമിപ്പിക്കാനും ശാക്തീകരിക്കാനും പരസ്പരം സഹകരിക്കാനും തയ്യാറാകുന്ന ഘട്ടം വരും. ഇന്നത്തെ കാലം അതാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് പ്രാദേശിക ഭരണകൂടങ്ങളെ തകര്‍ക്കാന്‍ നോക്കുകയാണെന്നും കേരളത്തില്‍ ഈ ശ്രമം വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ അതിനാണ് ശ്രമിക്കുന്നതെന്നും കാനം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications