ഇന്ന് കാര്‍ഗിൽ വിജയ് ദിവസ്; പാക് സൈനികർ കീഴടങ്ങിയ മഹാവിജയം, ജ്വലിക്കുന്ന യുദ്ധസ്മരണകൾക്ക് 21 വയസ്
ദില്ലി: നീണ്ട അറുപത് ദിവസത്തെ ചോര മരവിപ്പിക്കുന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ പാകിസ്താനില്‍ നിന്നും എത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തി ഇന്ത്യ വിജയം പിടിച്ചെടുത്ത ദിവസമാണ് ഇന്ന്. ജൂലായ് 26 കാര്‍ഗില്‍ വിജയ് ദിവസ്, അതിര്‍ത്തി കടന്നെത്തിയ പാക് സൈനികരെ തുരത്തി ഇന്ത്യ വിജയം നേടിയപ്പോള്‍ രാജ്യത്തിന്റെ പരമാധികാരത്തിനായി ഇന്ത്യ വില നല്‍കിയത് 527 സൈനികരെയാണ്. കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് ഇന്നേക്ക് കൃത്യം 21 വര്‍ഷങ്ങള്‍ തികയുന്നു. മൈനസ് 50 ഡിഗ്രി വരെ തണുത്ത കാലാവസ്ഥയിലും വിട്ടുകൊടുക്കാതെ പൊരുതി ജീവന് ബലി നല്കിയ യോദ്ധാക്കളെ ഇന്ത്യ കാര്‍ഗില്‍ വിജയ് ദിവസത്തില്‍ സ്മരിക്കുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധ മുന്നണി എന്നാണ് കാര്‍ഗില്‍ അറിയപ്പെടുന്നത്. ശത്രുക്കളോട് മാത്രമല്ല പ്രതികൂല കാലാവസ്ഥയോടും മല്ലടിച്ചാണ് ഇന്ത്യന്‍ സൈനികര്‍ പാകിസ്താന് കൈയ്യേറിയ അതിര്‍ത്തി പോസ്റ്റുകള്‍ തിരികെ പിടിച്ചത്. പാക് സൈനിക മേധ3ാവി പര്‍വേസ് മുഷറഫിന്റെ ഉത്തരവനുസരിച്ച് ഭീകരവാദികളുടെ വേഷത്തില്‍ സൈന്യം കാര്‍ഗിലിലെ തന്ത്രപ്രധാന മേഖലയില്‍ നുഴഞ്ഞു കയറിയതോടെയാണ് അതിര്‍ത്തി സംഘര്‍ഷമുഖരിതമാകുന്നത്. 1999 ല്‍ കൊടും ശൈത്യത്തില്‍ ഇന്ത്യ സൈനികരെ പിന്‍വലിച്ചിരുന്നു, ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്റെ ചതിപ്രയോഗം.
പാക്് സൈനികര്‍ അതിര്‍ത്തി കടക്കുന്നുണ്ടെന്ന് മനസിലാക്കിയ ഇന്ത്യ സൈന്യം മേഖലയില്‍ എത്തി പ്രതിരോധം തീര്‍ക്കുകയായിരുന്നു. മേയ് എട്ട് മുതല്‍ ജൂലൈ 26വരെ നടന്ന സായുധ പോരാട്ടമാണ് കാര്‍ഗില്‍ യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്. കാണാതായ തന്റെ ആടിനെ തേടിയിറങ്ങിയ താഷി നംഗ്യാള്‍ എന്ന ആട്ടിടയനാണ് കൂട്ടത്തോടെ അതിര്‍ത്തി കടന്നെത്തുന്ന പാക് പട്ടാളത്തെ ആദ്യം കണ്ടത്. സൈന്യത്തിന് ലഭിച്ച ആദ്യ ജാഗ്രതാ നിര്‍ദ്ദേശമായിരുന്നു അത്. ദ്രാസ് മേഖലയില്‍ വിഘടനവാദികള്‍ നടത്തുന്ന നുഴഞ്ഞുകയറ്റ ശ്രമമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അതിര്‍ത്തിയില്‍ പലഭാഗത്തും പാക് സൈന്യം നിയന്ത്രണരേഖ പിന്നിട്ടിരുന്നു.
നിയന്ത്രണരേഖ പിന്നിട്ട് കിലോമീറ്ററോളം കടന്ന് പാകിസ്താനി പട്ടാളവും കാശ്മീര്‍ തീവ്രവാദികളും ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞു കയറി. ഇവരെ തുരത്താന്‍ സൈന്യം ഓപ്പറേഷന് വിജയ് ആരംഭിച്ചു. കര, നാവിക, വ്യോമ സേനകള്‍ യുദ്ധത്തില്‍ പങ്കാളികളായി. വ്യോമസേനയുടെ സഫേദ് സാഗര്‍ എന്ന ഓപ്പറേഷന് കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണായകമായി. 32,000 അടി ഉയരത്തില്‍ നിന്നും പാക്കിസ്താന് പട്ടാളക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചു. 1999 ജൂലൈ 14 ന് ഇന്ത്യ പാക്കിസ്താന്റെ മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications