കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാം ചെയ്തത് മറ്റുള്ളവര്‍ ഇന്ന് പിന്തുടരുന്നു... ഈ വൈറസിനെ നമ്മള്‍ അതിജീവിക്കുമെന്ന് പ്രധാനമന്ത്രി!!

Google Oneindia Malayalam News

ദില്ലി: കൊറോണവൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിനിടെ സോഷ്യല്‍ മീഡിയ വഴി ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പോരാട്ടത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ലോക്ഡൗണിനോട് ജനങ്ങള്‍ നന്നായി സഹകരിക്കുന്നതില്‍ മോദി നന്ദി പറഞ്ഞു. ജനതാ കര്‍ഫ്യൂവില്‍ ആരോഗ്യ പ്രവര്‍ത്തകരെ പാത്രം കൊട്ടി അഭിനന്ദിച്ച പോലെ ഈ വരുന്ന ഞായറാഴ്ച്ച എല്ലാവരും വീടുകളില്‍ ദീപം തെളിയിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനാണ് ഇതെന്നും മോദി പറഞ്ഞു. അതേസമയം ലോക്ഡൗണ്‍ 10 ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.

1

വീടുകളിലെ വെളിച്ചം ഞായറാഴ്ച്ച രാത്രി എല്ലാവരും അണയ്ക്കുക. പകരം കത്തിച്ച മെഴുകുതിരികളുമായി വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുക. അതല്ലെങ്കില്‍ മൊബൈലിലെ ഫ്‌ളാഷ് ലൈറ്റുകളോ ടോര്‍ച്ച് വെളിച്ചമോ ഉപയോഗിക്കാമെന്നും മോദി നിര്‍ദേശിച്ചു. ഇന്ന് നമ്മള്‍ ലോക്ഡൗണിന്റെ പത്ത് ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നിങ്ങളുടെ അച്ചടക്കം വളരെ മികച്ചതാണ്. ഗൗരവമേറിയ കാര്യത്തെ വളരെ നല്ല രീതിയിലാണ് ജനങ്ങള്‍ കൈകാര്യം ചെയ്തത്. കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ നമ്മുടെ നടപടി ഇന്ന് പല രാജ്യങ്ങളും പിന്തുടരുകയാണ്. അത് അഭിമാനകരമാണെന്നും മോദി വ്യക്തമാക്കി.

ചില ആളുകള്‍ കരുതുന്നത് നമ്മള്‍ ഒറ്റയ്ക്ക് എങ്ങനെയാണ് കൊറോണയ്‌ക്കെതിരെ പോരാടുകയെന്നാണ്. ഇനിയും ഒരുപാട് ദിവസങ്ങള്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക, നമ്മള്‍ എല്ലാവരും വീടുകളിലാണ്. ഇക്കാര്യത്തില്‍ ഒരുമിച്ചാണ്. നമ്മള്‍ ഈ മഹാമാരിയെ അതിജീവിച്ച് പുതിയൊരു പുലരിയിലേക്ക് പോകും. ദരിദ്രരെയും പാവപ്പെട്ടവരെയും സമൂഹത്തിന്റെ അടിത്തട്ടില്‍ നില്‍ക്കുന്നവരെയും ഈ അവസരത്തില്‍ നാം സംരക്ഷിക്കണം. അവരെയും ഈ ദുരന്തത്തില്‍ നിന്ന് നാം കരകയറ്റണമെന്നും മോദി പഞ്ഞു. മാര്‍ച്ച് 22ന നമ്മുടെ രാജ്യത്തിലെ സുപ്രധാന ദിവസമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി ടോര്‍ച്ച് അടിക്കണം

ജനതാ കര്‍ഫ്യൂ ഇന്ന് പലര്‍ക്കും ആശ്വാസമാണ്. കൂടുതല്‍ രാജ്യങ്ങള്‍ അവ നടപ്പാക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പാത്രം കൊട്ടിയതും മണി മുഴക്കിയതും, നമ്മള്‍ ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഒറ്റക്കെട്ടാണെന്ന് തെളിയിച്ചു. ഇതിന്റെ അടുത്ത ഘട്ടമാണ് വെളിച്ചം തെളിയിക്കുന്നത്. ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ഓരോ വ്യക്തിയും വീടുകളില്‍ ഇത് നടപ്പാക്കണം. രാത്രി 9 മണിക്ക് ഒമ്പത് മിനുട്ടോളം നിങ്ങള്‍ വെളിച്ചം ഓഫാക്കുക. പകരം മെഴുകുതിരികള്‍ കത്തിക്കുക. വെളിച്ചത്തിനായി മൊബൈല്‍ ഫ്‌ളാഷുകള്‍ പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

English summary
today many countries are following our move of imposing a curfew says pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X