കേവല ഭൂരിപക്ഷം ആർക്കുമില്ലേ? ആര് ഭരിക്കും കേരളം? ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്
കേരള നിയമസഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വിട്ട് ടുഡേയ്‌സ് ചാണക്യ. സംസ്ഥാനത്ത് തൂക്കുസഭയ്ക്കുളള സാധ്യതയാണ് സർവ്വേ മുന്നോട്ട് വെയ്ക്കുന്നത്. അതേസമയം യുഡിഎഫിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നതുമാണ് സര്‍വ്വേ ഫലം. 69 സീറ്റുകളില്‍ യുഡിഎഫ് വിജയിക്കുമെന്ന് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. അതേസമയം 9 സീറ്റുകള്‍ കുറയുകയോ കൂടുകയോ ചെയ്യാമെന്നും സര്‍വ്വേ ഫലത്തില്‍ പറയുന്നു.
അതേസമയം ഭരണകക്ഷിയായ എല്‍ഡിഎഫിന് 64 സീറ്റുകള്‍ ലഭിക്കാനാണ് സാധ്യതയെന്നും ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നു. ഇടതുപക്ഷത്തിനും 9 സീറ്റുകള്‍ കുറയാനോ കൂടാനോ സാധ്യതയുണ്ട്. ബിജെപിക്ക് 7 സീറ്റുകളും ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചിച്ചിട്ടുണ്ട്. 7ല്‍ നിന്ന് 4 സീറ്റുകള്‍ കുറയാനോ കൂടാനോ ഉളള സാധ്യതയും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

യുഡിഎഫിന് 40 ശതമാനം വോട്ടും എല്‍ഡിഎഫിന് 38 ശതമാനം വോട്ടും പ്രവചിക്കുമ്പോള്‍ ബിജെപിക്ക് 20 ശതമാനം വോട്ടാണ് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചിച്ചിരിക്കുന്നത്. മൂന്ന് മുന്നണികള്‍ക്കും ഈ വോട്ട് ശതമാനത്തില്‍ നിന്ന് 3 ശതമാനം കുറയാനോ കൂടാനോ ഉളള സാധ്യതയും സര്‍വ്വേ പറയുന്നുണ്ട്. മറ്റുളളവര്‍ക്ക് 1 സീറ്റും 2 ശതമാനം വോട്ടും ലഭിച്ചേക്കുമെന്നും ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.













Click it and Unblock the Notifications