"ഇന്ന് അമ്മയുടെ ജന്മദിനം" ; മകന് ജാമ്യമില്ല, 14 ദിവസത്തെ കസ്റ്റഡിയില്‍ ആര്യന്‍ ഖാന്‍
മുംബൈ: മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയ ആഢംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയ കേസില്‍ അറസ്റ്റിലായ സിനിമാ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെയും, മറ്റ് രണ്ടു പേരുടേയും ജാമ്യാപോക്ഷ മുംബൈ മജിസ്‌ട്രേറ്റ് കോടതി തള്ളി. മുംബൈ സെന്‍ട്രലിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ആര്യന്‍ ഖാന്‍ കഴിയുക.
കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയതിന് ശേഷം ആര്യന്‍ഖാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ആര്യന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ കോടതി എതിര്‍ക്കുകയായിരുന്നു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യുറോക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് ഹാജരായി. ജാമ്യ ഹരജിയില്‍ പറയുന്ന ന്യായീകരണത്തെ സംബന്ധിച്ച് വാദിക്കേണ്ടതുണ്ടെന്ന് അനില്‍ സിംഗ് കോടതയില്‍ പറഞ്ഞു.

മറ്റുള്ളവരുടെ കൈയില്‍ നിന്നും ലഹരിവസ്തുക്കള്‍ കണ്ടെത്തിയെന്ന് കരുതി ആര്യന്‍ ഖാന്‍ ഉത്തരവാദിയാവുകയില്ല എന്നാണ് ആര്യന്‍ഖാന്റെ അഭിഭാഷകന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആറില്‍ പേര് ചേര്‍ത്തിട്ടുണ്ടെങ്കില്‍ കേസ് നിലനില്‍ക്കുമെന്ന് സിംഗ് വാദിച്ചു.
ഒരു കുറ്റകൃത്യത്തില്‍ 10 പ്രതികളുണ്ടെങ്കില്‍, ആ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ചെറിയ അളവില്‍ പിടിക്കപ്പെട്ടാല്‍ പോലും അയാള്‍ കുറ്റക്കാരനായിരിക്കുമെന്നും സിംഗ് കോടതിയില്‍ പറഞ്ഞു.
തന്റെ കക്ഷിയുടെ ഭാഗത്ത് നിന്നും ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ആര്യന്‍ഖാന്റെ അഭിഭാഷകന്‍ മന്‍ഷിന്‍ഡെ പറഞ്ഞു. ചെറിയ അളവ് ലഹരി പിടിച്ചാല്‍ തന്നെ ഹൈക്കോടതി ജാമ്യം അനുവദിക്കുന്നുണ്ട്. മറ്റ് കോടതിയകളില്‍ വന്ന ഇത്തരം കേസുകളെ ഉദ്ധരിച്ച്‌കൊണ്ട് മന്‍ഷിന്‍ഡെ പറഞ്ഞു. എന്റെ കക്ഷിയില്‍ നിന്നും ഒരു ഗ്രാം പോലും കണ്ടെത്തിയിട്ടില്ലെന്നും മന്‍ഷിന്‍ഡെ പറഞ്ഞു.
'ഞാന്‍ 23 വയസ്സുകാരനാണ്, ഞാന്‍ മാന്യമായ കുടുംബത്തില്‍ നിന്നുള്ളയാളാണ്, എന്റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ ഇവിടെയുണ്ട്. എനിക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ട്. സമൂഹത്തില്‍ അറിയപ്പെടുന്നയാളാണ്, ഒളിച്ചോടാനാവില്ല. തെളിവുകളോ പ്രതികളോ നശിപ്പിക്കപ്പെടുന്ന പ്രശ്‌നമില്ല. സാഹചര്യത്തെളിവുകള്‍ തെളിവുകള്‍ എടുത്തിട്ടുണ്ട്, മറ്റ് പ്രതികള്‍ കസ്റ്റഡിയിലാണ്, ആര്യന്‍ഖാനു വേണ്ടി മനേഷിന്‍ഡെ തന്റെ അവസാന വാദങ്ങളില്‍ പറഞ്ഞു.
മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രഹസ്യമായി നടത്തിയ റെയ്ഡില്‍ ആര്യനെയും മറ്റ് ഏഴ് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ആര്യന്‍ഖാരെയുള്‍പ്പെടെയുള്ള ഏഴ് പേരെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒരു ദിവസത്തേക്ക് മാത്രമാണ് കസ്റ്റഡിയില്‍ വിട്ടത്. പിന്നീട് അത് ഒക്ടോബര്‍ ഏഴ് വരെ നീട്ടുകയായിരുന്നു.
മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള യാത്രാമധ്യേ കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നാര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് നടത്തിയത്. സംഭവത്തില്‍ അടുത്ത കോടതി വിധിയുണ്ടാകുന്നത് വരെ ആര്യന്‍ഖാന്‍ മറ്റ് പ്രതികളോടൊപ്പം മുംബൈ സെന്‍ട്രലിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയും.
പരിശോധന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ ആര്യന്‍ഖാന്റെ പക്കലില്‍ നിന്നും ഒന്നും കണ്ടെത്തയിരുന്നില്ല. അതേസമയം അദ്ദേഹത്തിന്റെ മൊബൈല്‍ കസ്റ്റഡിയിലെടുത്തിരുന്നു. കൂട്ടുപ്രതികളായ അര്‍ബാസ് മര്‍ച്ചന്റിന്റെ പക്കല്‍ നിന്നും അഞ്ച് ഗ്രാം ഹാഷിഷ്, മുന്ന ധമേച്ചയില്‍ നിന്നും ആറ് ഗ്രാം ഖന്നാബീസ് എന്നില കണ്ടെടുത്തിരുന്നു. ഇന്നലെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 11 വരെ നീട്ടണമെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി അത് നതള്ളുകയായിരുന്നു. അന്യായമായി ഒരാളെ കസ്റ്റഡിയില്‍ വെക്കുന്നത് അയാളുടെ സ്വാതന്ത്രത്തെ ഹനിക്കലാണെന്ന് കണ്ടാണ് എന്‍സിബിയുടെ അപേക്ഷ തള്ളിയത്.
ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ആര്യന്റെ അറസ്റ്റിന് ശേഷം അദ്ദേഹത്തിന്റെ പിതാവ് ഷാരൂഖ് ഖാന്‍, മാതാവ് ഗൗര്‍ ഖാന്‍ എന്നിവര്‍ പൊതുസ്ഥലത്തേക്കിറങ്ങിയിട്ടില്ല. അജയ് ദേവ്ഗണുമായി ഷൂട്ട് ചെയ്തിരുന്ന പരസ്യ ചിത്രം ഷാരൂഖ് ഖാന്‍ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ളവര്‍ ഷാരൂഖ് ഖാനും കുടുംബത്തിനും പിന്തുണ നല്‍കി രംഗത്ത് വരുന്നുണ്ട്. ശശി തരൂര്‍, സൂസന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, പൂജ ഭട്ട്, ഹന്‍സല്‍
മെഹ്ത എന്നിവര്‍ ഷാരൂഖ് ഖാന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications