കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിയുടെ മൃതദേഹം ഞായറാഴ്ച മുംബൈയിലെത്തും; വസതികളിലേക്ക് ആരാധകരുടെ പ്രവാഹം!

Google Oneindia Malayalam News

Recommended Video

cmsvideo
Srideviയുടെ മൃതദേഹം ഞായറാഴ്ച മുംബൈയിലെത്തും വസതികളിലേക്ക് ആരാധകരുടെ പ്രവാഹം!

മുംബൈ: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഞായറാഴ്ച മുംബൈയിൽ എത്തിക്കും. മൃതദേഹം ദുബായില്‍ നിന്നും പ്രത്യേക വിമാനത്തില്ലാണ് മുംബൈയില്‍ എത്തിക്കുക. ബാന്ദ്രയിലും അന്ധേരിയിലും ഇവര്‍ക്ക് വീടുകളുണ്ട്. ഇവിടേക്ക് രാവിലെയോടെ ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടേക്കാവും മൃതദേഹം കൊണ്ടുവരിക.

അതേസമയം സംസ്ക്കാര ചടങ്ങുകളുടെ വിവരങ്ങൾ കുടുംബം പുറത്ത് വിട്ടിട്ടില്ല. മുംബൈയിൽ തന്നെയാകും സംസ്ക്കാര ചടങ്ങുകൾ എന്നാണ് സൂചന. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാനാണ് ശ്രീദേവി റാസല്‍ ഖൈമയിലെത്തിയത്. അവിടെ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി 11.30 യോടെ ആയിരുന്നു മരണം.

ഇരുപത്താറോളം മലയാള സിനിമകൾ

ഇരുപത്താറോളം മലയാള സിനിമകൾ

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. നാലാം വയസ്സിൽ തുന്നൈവൻ എന്ന ചിത്രത്തിൽ ബാല താരമായി അഭിനയ രംഗത്തേക്ക് കടന്നുവന്ന ശ്രീദേവി കുമാരസംഭവം ഉൾപ്പെടെ ഇരുപത്താറോളം മലയാള സിനിമകലിൽ അഭിനയിച്ചിട്ടുണ്ട്. പൂമ്പാറ്റ എന്ന ചിത്രത്തിന് 1971 മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിരുന്നു.

നായിക അരങ്ങേറ്റം കമൽ ഹാസനൊപ്പം

നായിക അരങ്ങേറ്റം കമൽ ഹാസനൊപ്പം

ബാലതാരമായി സിനിമയില്‍ വന്ന ശ്രീദേവി ആദ്യമായി നായികയാവുന്നത് കമല്‍ഹാസന്‍ പ്രധാനവേഷത്തിലെത്തിയ മൂണ്ട്ര് മുടിച്ച് (1976) എന്ന ചിത്രത്തിലാണ്. പിന്നീട് ധാരാളം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. അതില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവുമിഷ്ടമായ സിനിമയായിരുന്നു മൂണ്ട്രാം പിറൈ. ഈ ചിത്രം സദ്മ എന്ന പേരില്‍ ഹിന്ദിയില്‍ ഈ ചിത്രം പിന്നീട് റീമേക്ക് ചെയ്തു. ഒരു കാലത്ത് ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു കമല്‍ഹാസനും ശ്രീദേവിയും.

കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി

കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി

രണ്ട് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. 1983 ലെ ഹിമ്മത് വാല ആണ് ആദ്യത്തെ ബോളിവുഡ് ചിത്രം. 1990കളില്‍ ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി മാറി.

പത്മശ്രീ പുരസ്ക്കാരം

പത്മശ്രീ പുരസ്ക്കാരം

1997ല്‍ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 15 വര്‍ഷത്തിന് ശേഷം 2012ല്‍ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. തുടര്‍ന്ന് 2013ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

അവസാന ചിത്രം 'സീറോ'

അവസാന ചിത്രം 'സീറോ'

2017ല്‍ പുറത്തിറങ്ങിയ മാം ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സീറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. മക്കളായ ജാഹ്നവിയും ഖുശിയുമൊത്ത് അടുത്തിടെയായി ബോളിവുഡിലെ ഒട്ടുമിക്ക ചടങ്ങുകളിലും സജീവമായിരുന്ന പ്രിയ താരത്തിന്റെ പെട്ടെന്നുള്ള വിടപറയലിൽ ഞെട്ടിയിരിക്കുകയാണഅ സിനിമ ലോകവും ആരാധകരും.

ഹൃദയാഘാതം, ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു... മരണം ദുബായിൽ!!ഹൃദയാഘാതം, ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു... മരണം ദുബായിൽ!!

ശ്രീദേവിയുടെ മരണം; ഞെട്ടൽ മാറാതെ രാജ്യം, ദു:ഖത്തിൽ പങ്കുചേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും...ശ്രീദേവിയുടെ മരണം; ഞെട്ടൽ മാറാതെ രാജ്യം, ദു:ഖത്തിൽ പങ്കുചേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും...

നടി ശ്രീദേവിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Today sridevis body will reach in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X