കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ എന്‍റെ മകള്‍ക്ക് നീതി ലഭിച്ചു: നിര്‍ഭയയുടെ ചിത്രം മാറോട് ചേര്‍ത്ത് അമ്മ ആശാദേവി

Google Oneindia Malayalam News

ദില്ലി: "എന്‍റെ മകളുടെ വിധി ഇനിയാര്‍ക്കും ഉണ്ടാകരുത്", നിര്‍ഭയ കേസിലെ നാല് പ്രതികളേയും തൂക്കിലേറ്റിയതിന് പിന്നാലെ നിര്‍ഭയുടെ അമ്മ ആശാ ദേവിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ഏഴ് വര്‍ഷത്തെ പോരാട്ടമാണ് ഫലം കണ്ടതെന്നും അവര്‍ പറഞ്ഞു. ' ഒടുവില്‍ അവരെ തൂക്കിലേറ്റിയിരിക്കുന്നു. ഇത് ഒരു നീണ്ട പോരാട്ടമായിരുന്നു. ഇന്ന് ഞങ്ങള്‍ക്ക് നീതി ലഭിച്ചു. ഈ ദിവസം ഞാന്‍ രാജ്യത്തെ പെണ്‍മക്കള്‍ക്കായി സമര്‍പ്പിക്കുന്നു'-ആശാദേവി പറഞ്ഞു.

അഭിഭാഷകര്‍ക്ക് ഒപ്പമായിരുന്നു പ്രതികളെ തൂക്കിലേറ്റിയതിന് പിന്നാലെ നിര്‍ഭയയുടെ അച്ഛനും അമ്മയും മാധ്യമങ്ങളെ കണ്ടത്. ഞങ്ങലെ മകള്‍ ഈ ഭൂമി വിട്ടു പോയി. അവളിനി തിരിച്ചു വരാന്‍ പോകുന്നില്ല, പക്ഷെ അവള്‍ക്ക് വേണ്ടിയുള്ള നീതി ഇന്ന് നടപ്പായിരിക്കുന്നു. ഈ നീതി നര്‍ഭയക്ക് വേണ്ടി മാത്രമുള്ളതല്ല, രാജ്യത്തെ എല്ലാ സ്ത്രീകളും അര്‍ഹിക്കുന്ന നീതിയാണ് ഇതെന്നും ആശാ ദേവി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

അവളിന്ന് ജീവനോടെയില്ല

അവളിന്ന് ജീവനോടെയില്ല

നിര്‍ഭയയുടെ അമ്മ എന്ന പേരിലാണ് ഞാനിന്ന് അറിയപ്പെടുന്നത്. അങ്ങനെയാണ് നിങ്ങള്‍ എനിക്കൊപ്പം നിന്നത്. അവളെ നിങ്ങള്‍ ഇപ്പോള്‍ നിര്‍ഭയ എന്ന് വിളിക്കുന്നില്ലേ, അതായിരുന്നു അവള്‍. പക്ഷെ അവളിന്ന് ജീവനോടെയില്ല. അവളെ രക്ഷിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. എന്നാല്‍ അവള്‍ക്ക് വേണ്ടിയും ഈ രാജ്യത്തെ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് വേണ്ടി ' ഒടുവില്‍ എന്‍റെ മകള്‍ക്ക് നീതി ലഭിച്ചു' എന്ന് ഞാന്‍ പറയുന്നു.

എനിക്കൊപ്പം ഉണ്ടയിരുന്നു

എനിക്കൊപ്പം ഉണ്ടയിരുന്നു

രാജ്യത്തെ നിയമ സംവിധനാത്തോട് നന്ദിയുണ്ട്. രാഷ്ട്രപതിയോടും സര്‍ക്കാറിനോടും നന്ദിയുണ്ട്. ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല ഈ പോരാട്ടം നടത്തിയിരുന്നു. രാജ്യത്തെ നിരവധി സ്ത്രീകള്‍ എനിക്കൊപ്പം ഉണ്ടയിരുന്നു. തീഹാര്‍ ജയിലില്‍ പ്രതികളെ തൂക്കിലേറ്റുപ്പോള്‍ നിര്‍ഭയയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് ഇരിക്കുകയായിരുന്നെന്നും ആശാദേവി പറഞ്ഞു.

നീതി ലഭിക്കുന്നു

നീതി ലഭിക്കുന്നു

മകൾക്ക് ഒടുവിൽ നീതി ലഭിക്കുന്നുവെന്നായിരുന്നു കേസ് പ്രതികളുടെ അവസാന ഹര്‍ജിയും സുപ്രീം കോടതി തള്ളിയതിന് പിന്നാലെ ആശാദേവി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്. "ഞങ്ങളുടെ മകൾക്ക് നീതി ലഭിച്ചതിനാൽ ഇന്ന് എനിക്ക് സംതൃപ്തി തോന്നുന്നു. ഈ കുറ്റകൃത്യത്തിൽ രാജ്യം മുഴുവന്‍ ലജ്ജിച്ചു, ഇന്ന് രാജ്യത്തിന് നീതി ലഭിച്ചിരിക്കുന്നു"-എന്നായിരുന്നു കോടതി വളപ്പില്‍ വെച്ച് ആശാദേവി പ്രതികരിച്ചത്.

ഹര്‍ജികളെല്ലാം തള്ളി

ഹര്‍ജികളെല്ലാം തള്ളി

ഒടുവിൽ പ്രതികളെ തൂക്കിക്കൊല്ലുകയാണ്. സുപ്രീം കോടതിയിലെ ഹര്‍ജികളെല്ലാം തള്ളി. സമൂഹത്തിലെ എല്ലാ ആളുകൾക്കും, പ്രത്യേകിച്ച് നമ്മുടെ പെൺമക്കൾക്കും സ്ത്രീകൾക്കും ഈ അവസരത്തില്‍ നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. വിജയ ചിഹ്നം ഉയര്‍ത്തിക്കാട്ടിയാണ് ആശാ ദേവി കോടതി വളപ്പില്‍ നിന്നും പുറത്തേക്ക് പോയത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

Recommended Video

cmsvideo
പ്രതികളുടെ അവസാന നിമിഷം ഇങ്ങനെ | Oneindia Malayalam
കോടതി പരിസരത്ത്

കോടതി പരിസരത്ത്

പുലര്‍ച്ചെ രണ്ടരയോടെ സുപ്രീം കോടതിയില്‍ വാദം തുടങ്ങിയപ്പോള്‍ ആശാ ദേവിയും മറ്റ് കുടുംബാംഗങ്ങളും കോടതി പരിസരത്ത് എത്തിയിരുന്നു. പിന്നീട് കോടതിയില്‍ വാദം പൂര്‍ത്തിയായി പ്രതികളുടെ ഹര്‍ജികളെല്ലാം തള്ളിയെന്ന് ഉറപ്പാക്കിയതിന് ശേഷമായിരുന്നു ആശാദേവിയും മറ്റ് കുടുംബാംഗങ്ങളും കോടതിക്ക് പുറത്തേക്ക് പോയത്.

തൂക്കിക്കൊല്ലും എന്ന് അറിയാം... പക്ഷേ, രണ്ടോ മൂന്നോ ദിവസം നിർത്തിവച്ചുകൂടെ...കെഞ്ചിപ്പറഞ്ഞ് അഭിഭാഷകൻതൂക്കിക്കൊല്ലും എന്ന് അറിയാം... പക്ഷേ, രണ്ടോ മൂന്നോ ദിവസം നിർത്തിവച്ചുകൂടെ...കെഞ്ചിപ്പറഞ്ഞ് അഭിഭാഷകൻ

 കോടതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍: പ്രതികളുടെ അഭിഭാഷകന്‍ എപി സിങിനെ മര്‍ദ്ദിക്കാന്‍ ശ്രമം കോടതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍: പ്രതികളുടെ അഭിഭാഷകന്‍ എപി സിങിനെ മര്‍ദ്ദിക്കാന്‍ ശ്രമം

English summary
Today we got justice, this day is dedicated to the daughters of the country says Asha Devi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X