മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് വരുമെന്ന് ടുഡേയ്‌സ് ചാണക്യ.... ഭൂരിപക്ഷം ഉറപ്പ്!!
ദില്ലി: മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിയുടെ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ പ്രവചനം. രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ കുതിപ്പുണ്ടാകുമെന്നാണ് ഇവരുടെ പ്രവചനം. കോണ്‍ഗ്രസ് മധ്യപ്രദേശില്‍ 125 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. ബിജെപി 103 സീറ്റുകള്‍ വരെ നേടുമെന്നും ഇവര്‍ പ്രവചിക്കുന്നു. മറ്റുള്ളവര്‍ ഇവിടെ അഞ്ച് സീറ്റുമെന്നും ഇവര്‍ പറയുന്നു. വോട്ട ശതമാനത്തിലും കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കും. 45 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിക്കും. ബിജെപിക്ക് 41 ശതമാനവും ലഭിക്കും. അതേസമയം ബിജെപിക്ക് അടുത്ത തിരിച്ചടിയാണ് ഈ എക്‌സിറ്റ് പോള്‍ ഫലം. അതേസമയം പോരാട്ടം കടുക്കുമെന്നും ഇവര്‍ പറയുന്നു.

ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന്റെ കുതിപ്പാണ് ഇവര്‍ പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് 50 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. ഇവിടെ ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റാണ്. അതേസമയം ബിജെപി 36 സീറ്റില്‍ ഒതുങ്ങുമെന്നും ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നു. അജിത് ജോഗിയുടെ പാര്‍ട്ടി അടക്കമുള്ളവര്‍ നാല് സീറ്റുകള്‍ നേടും. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 42 ശതമാനം വോട്ട് ലഭിക്കും. ബിജെപിക്ക് ഇത് 38 ശതമാനമായിരിക്കും. അതേസമയം ബിജെപിയുടെ വോട്ടിലും സീറ്റിലും ഒരു പോലെ കുറവ് വരുമെന്ന് ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നത്. അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഏറ്റവും കൃത്യത പാലിക്കുന്നത് ടുഡേയ്‌സ് ചാണക്യയാണ്. അതുകൊണ്ട് ബിജെപി ആശങ്കപ്പെടേണ്ട സര്‍വേ ആണിത്.












Click it and Unblock the Notifications