കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

110 മണിക്കൂര്‍ കുഴല്‍ക്കിണറില്‍; പഞ്ചാബില്‍ രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

  • By S Swetha
Google Oneindia Malayalam News

ചണ്ഡിഗഡ്: 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കഴിഞ്ഞ 110 മണിക്കൂറായി കുടുങ്ങിക്കിടന്ന രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ 5 മണിയോടെ പഞ്ചാബിലെ സാംഗൂര്‍ ജില്ലയില്‍ നിന്നും രക്ഷപ്പെടുത്തിയ കുട്ടിയാണ് രാവിലെയോടെ മരിച്ചത്. കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത കുട്ടിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. ആംബുലന്‍സില്‍ ചണ്ഡീഗഡിലെ പിജിഐഎംഇആറിലേക്ക് മാറ്റുമ്പോഴായിരുന്നു അന്ത്യം.

സിന്ധ്യ തോറ്റതോടെ മഹേഷിന്റെ പ്രതികാരവുമായി കോൺഗ്രസ് പ്രവർത്തകൻ, 5 വർഷത്തേക്ക് കഠിന ശപഥംസിന്ധ്യ തോറ്റതോടെ മഹേഷിന്റെ പ്രതികാരവുമായി കോൺഗ്രസ് പ്രവർത്തകൻ, 5 വർഷത്തേക്ക് കഠിന ശപഥം

തിങ്കളാഴ്ച രണ്ട് വയസ്സ് തികഞ്ഞ ഫത്തേവിര്‍ സിങ് ജൂണ്‍ ആറിന് വൈകീട്ട് 4 മണിയോടെ സാംഗൂരിലെ ഭഗവാന്‍പുറ ഗ്രാമത്തിലെ തന്റെ വീടിനടുത്ത് കളിക്കുന്നതിനിടയെയാണ് ഏഴ് ഇഞ്ച് വീതിയിലുള്ള കുഴല്‍ക്കിണറില്‍ വീണത്.

-1slide-22-

കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയുടെ മുഖത്ത് ജൂട്ട് ബാഗ് കുടുങ്ങിയതിനാല്‍ അനങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. കുഴിയിലേക്ക് കാല്‍ തെന്നി വീഴുമ്പോഴാണ് ജൂട്ട് ബാഗും കുട്ടിക്കൊപ്പം കുഴിക്കകത്തെത്തിയത്. കുഴല്‍ കിണര്‍ ഒരു തുണി കൊണ്ട് മൂടിയതിനാല്‍ കുട്ടി അബദ്ധത്തില്‍ ചവിട്ടിയാണ് അകത്തേക്ക് വീണത്.കുഞ്ഞിന് കുഴിയിലേക്ക് ഓക്‌സിജന്‍ നല്‍കിയെങ്കിലും കുഴല്‍ കിണറില്‍ വീണതിന് ശേഷം ഭക്ഷണമോ വെള്ളമോ നല്‍കാനായില്ല. 36 ഇഞ്ച് വ്യാസമുള്ള കുഴല്‍ സമാന്തരമായി കുഴിച്ചെങ്കിലും സാധ്യമാകാത്തതിനെ തുടര്‍ന്ന് കുഞ്ഞിന്റെ കൈകളില്‍ കയറിട്ട് കെട്ടിയാണ് രക്ഷിച്ചത്.

അതേസമയം അഞ്ചുദിവസത്തെ രക്ഷാ പ്രവര്‍ത്തനത്തിന് ശേഷം പുറത്തെടുത്ത കുട്ടി മരിച്ചിരുന്നതായും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ട് പോയത് വെറുതെയാണെന്നും ആരോപിച്ച് കുട്ടിയുടെ മുത്തച്ഛന്‍ രംഗത്തെത്തി. ചരടുപയോഗിച്ച് കുട്ടിയെ പുറത്തെടുത്തതിനാല്‍ ശരീരത്തില്‍ ഗുരുതരമായ മുറിവുകളുണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നാലു ദിവസത്തിനു ശേഷവും കുട്ടിയെ പുറത്തുകൊണ്ടുവരാന്‍ സാധിക്കാത്ത ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ഗ്രാമവാസികള്‍ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് സ്ഥലത്ത് ശക്തമായ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
Toddler 110 hours trapped in borewell, and dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X