ബീഫ് തിന്നുന്നവര്‍ക്ക് തൊഗാഡിയയുടെ താക്കീത്
ദില്ലി: ബീഫ് പ്രേമികള്‍ക്ക് വിശ്വ ഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ താക്കീത്. ഇന്ത്യന്‍ സംസ്കാരത്തിന്റെ പ്രതികരണം അനുഭവിക്കേണ്ടി വരുമെന്നാണ് രാജ്യത്തെ ബീഫ് പ്രേമികള്‍ക്ക് തൊഗാഡിയ മുന്നറിയിപ്പ് നല്‍കുന്നത്. ഏത് രാജ്യത്തായാലും ആ രാജ്യത്തെ സംസ്കാരത്തെ ബഹുമാനിക്കുക തന്നെ വേണം.
ആര്‍ക്കെങ്കിലും ഏതെങ്കിലും രാജ്യത്തെ സംസ്കാരത്തെ അവഹേളിക്കണം എന്ന് തോന്നിയാല്‍ അതിനുള്ള പ്രതികരണങ്ങള്‍ അനുഭവിക്കേണ്ടി വരും. ഇന്ത്യന്‍ സംസ്കാരം പ്രതികരിക്കുക തന്നെ ചെയ്യും. പള്ളി ആക്രമണങ്ങളുടെ പേരില്‍ ക്രിസ്തീയ മത വിശ്വാസികള്‍ തെറ്റായ അജണ്ട പ്രചരിപ്പിക്കുകയാണ് എന്നും തൊഗാഡിയ കുറ്റപ്പെടുത്തി.

പാകിസ്താനിലും സിറിയയിലും പള്ളികള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എല്ലാത്തിനും ഹിന്ദുക്കളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മറ്റ് സ്ഥലങ്ങളിലെ ആക്രമണങ്ങള്‍ക്കും വി എച്ച് പിയാണോ കാരണക്കാര്‍. നിങ്ങളുടെ പക്കല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്കെതിരെ നടപടി എടുക്കൂ. ഹിസാറില്‍ പള്ളി അനുവദിക്കുന്നതിന് പകരമായി വത്തിക്കാനില്‍ ഹനുമാന് ക്ഷേത്രം പണിയണമെന്നും തൊഗാഡിയ പറഞ്ഞു
ജമ്മു കാശ്മീരിലെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യീദ് രാജ്യ താല്പര്യങ്ങള്ക്ക് വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തൊഗാഡിയ കുറ്റപ്പെടുത്തി. തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിന് വേണ്ടി ദേശീയ യാത്രയ്ക്ക് ഒരുങ്ങുകയാണ് തൊഗാഡിയ. ഹിന്ദുമതത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ ഓരോ ദളിത് കുടുംബങ്ങളെയെങ്കിലും കൂട്ടുകാരായി കാണണമെന്നാണ് തൊഗാഡിയ പറയുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications