കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂൾ കെട്ടിടമില്ല !!! മധ്യപ്രദേശിൽ കുട്ടികൾ പഠിക്കുന്നത് ശൗചാലയത്തിൽ!!

മധ്യപ്രദേശിലെ നീമു ജില്ലയിലെ മോകപുര ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

  • By Ankitha
Google Oneindia Malayalam News

നീമു: ഇടിഞ്ഞു പൊളിഞ്ഞു പോയ ക്ലാസു റൂമുകളുടേയും അടിസ്ഥാന സൗകര്യമില്ലാത്ത ശൗചലയങ്ങളുമുള്ള നിരവധി വിദ്യാലയങ്ങളുടെ കഥകൾ നാം കോട്ടിട്ടുണ്ട്. എന്നാൽ ഇതിന്നും പരിതാപകരമാണ് . മധ്യപ്രദേശിലെ നീമു ജില്ലയിലെ മോകപുര ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കെട്ടിടമില്ലാത്തത് മൂലം ജില്ലയിലെ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് കക്കൂസിലിരുന്നാണ്.

ഡൊണാൾഡ് ട്രംപ് യുവതിയുടെ കുടുംബം കലക്കി!! കാരണം കോട്ടാൽ ഞെട്ടും!!ഡൊണാൾഡ് ട്രംപ് യുവതിയുടെ കുടുംബം കലക്കി!! കാരണം കോട്ടാൽ ഞെട്ടും!!

34 വിദ്യാര്‍ഥികളും ഒരു അധ്യാപകന്‍ മാത്രമാണ് ഇവിടെയുള്ളത്. 2012ലാണ് ഈ സ്‌കൂള്‍ സ്ഥാപിച്ചത്. വേനല്‍ക്കാലത്തും മഞ്ഞുകാലത്തും കുട്ടികള്‍ മരത്തിന് ചുവട്ടിലിരുന്നാണ് പഠിക്കുന്നത്. എന്നാല്‍ മഴക്കാലത്ത് അത് നടക്കാത്തതിനാല്‍ ഇവരെ കക്കൂസിലിരുത്തി പഠിപ്പിക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്ന് അധ്യാപകന്‍ കൈലാഷ് ചന്ദ്ര പറയുന്നു. വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളുടെ ഈ ദുരിതം മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് കൈലാഷ് പരാതിപ്പെടുന്നു. എന്നാല്‍ സ്കൂളിന്റെ ദുരിതാവസ്ഥയെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് പ്രതിനിധി കെ.സി ശര്‍മ്മ പറഞ്ഞു.

bathroom

സ്കൂളിന്റെ തുടക്കത്തിൽ വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവര്‍ത്തിച്ചിരുന്നത്. പിന്നിട് കെട്ടിടം നഷ്ടപ്പെടുകയായിരുന്നു. അതിന് ശേഷമാണ് കുട്ടികളുടെ പഠനം ഗവണ്‍മെന്റ് സ്ഥാപിച്ച കക്കൂസിലേക്ക് മാറ്റേണ്ടി വന്നത്. എന്നാല്‍ ഇത്തരമൊരു വിദ്യാലയം ഇവിടെയുണ്ടെന്ന് തനിക്കറിയില്ലെന്നാണ് പ്രദേശത്തെ എംഎല്‍എ കൈലാഷ് ചൗള പറയുന്നു.

English summary
If a picture is worth a thousand words, this one tells much more than that.A photograph of a group of primary school students studying in a toilet instead of a classroom in Neemuch district belies the tall claims of the Madhya Pradesh government about its efforts to improve education in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X