ആദ്യം കക്കൂസ്, അമ്പലം പിന്നെ:മോഡി
ദില്ലി: ആദ്യം കക്കൂസുകള്‍ പണിയാം, അമ്പലങ്ങള്‍ പിന്നെയാകട്ടെയെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി. താന്‍ ഒരു ഹിന്ദു ദേശീയ വാദിയാണെന്ന് മുമ്പ് പറഞ്ഞ മോഡിയുടെ ഇപ്പോഴത്തെ വാക്കുകള്‍ ഹിന്ദുത്വ വാദികളില്‍ അല്‍പം ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
ദില്ലിയില്‍ യുവാക്കള്‍ക്കായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേയാണ് മോഡി ഇങ്ങനെ പറഞ്ഞത്. ഒരു ഹിന്ദു നേതാവ് എന്ന തന്റെ ഇമേജ് അനുവദിക്കുന്നില്ലെങ്കില്‍ പോലും താന്‍ ഇങ്ങനെ പറയാന്‍ ധൈര്യപ്പെടുന്നുവെന്നും മോഡി പറഞ്ഞു. തന്റെ യഥാര്‍ത്ഥ ചിന്താഗതിയാണ് താന്‍ വ്യക്തമാക്കിയതെന്നും മോഡി പറഞ്ഞു.

മോഡിയുടെ പരാമര്‍ശം ബിജെപിക്കുളഅളിലും മറ്റ് ഹിന്ദു സഘംടനകളിലും വലിയ വിവാദത്തിനാണ് വഴി തെളിയിച്ചിരിക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ അയോധ്യയിലെ രാമക്ഷേത്ര പ്രശ്‌നം ഉയര്‍ത്തിക്കാട്ടാന്‍ തയ്യാറായിരിക്കുമ്പോള്‍ മോഡി ഇത്തരത്തില്‍ ഒരു കാര്യം പറഞ്ഞതിനെ പിന്‍താങ്ങാന്‍ അവര്‍ക്ക് കഴിയുന്നില്ല.
സമാനമായ രീതിയില്‍ കേന്ദ്ര ഗ്രാമവികസ മന്ത്രി ജയറാം രമേശ് നടത്തിയ ഒരു പരാമര്‍ശം മുമ്പ് വിവാദമായിരുന്നു. അമ്പലങ്ങളേക്കാള്‍ കൂടുതല്‍ രാജ്യത്തിന് വേണ്ടത് കക്കൂസുകളാണ് എന്നായിരുന്നു ജയറാം രമേശ് അന്ന് പറഞ്ഞത്. ഇതിനെതിരെ നിരവധി വനിത സംഘടനകളും സര്‍ക്കാരിതര സംഘടനകളും അന്ന് രംഗത്ത് വന്നിരുന്നു.
പലയിടങ്ങളിലും അമ്പലങ്ങള്‍ക്കായി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. എന്നാല്‍ അവിടെയൊന്നും ആവശ്യത്തിന് കക്കൂസുകള്‍ പോലും ഇല്ലെന്നും മോഡി പറഞ്ഞു. രാജ്യത്തെ സ്ത്രീകള്‍ തുറസ്സായി സ്ഥലങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടിവരുന്നത് കഷ്ടമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് മുന്നോട്ട് പോകുന്നതാണ് യഥാര്‍ത്ഥത്തിലുള്ള നേതൃഗുണമെന്നും നരേന്ദ്ര മോഡി പറഞ്ഞു.












Click it and Unblock the Notifications