കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ വീട്ടില്‍ ടോയ്‌ലറ്റ് നിര്‍ബന്ധം

  • By Neethu
Google Oneindia Malayalam News

മുംബൈ: തെരഞ്ഞെടുപ്പ് ചട്ടത്തില്‍ കേള്‍ക്കാത്ത ഒരു പുതിയ നിയമം കൂടി. മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെങ്കില്‍ വീട്ടില്‍ ടോയ്‌ലറ്റ് നിര്‍ബന്ധം. വീട്ടില്‍ ടോയ്‌ലറ്റ് നിര്‍മ്മിക്കുന്നതിന്റെ ആവശ്യകതയും ബോധവത്കരണവും നടക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര സര്‍ക്കാര്‍ ചൊവ്വാഴ്ച പാസാക്കിയ നിയമമാണിത്.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ വീട്ടില്‍ ടോയ്‌ലറ്റ് നിര്‍മ്മിച്ചിരിക്കണം. അല്ലാത്ത പക്ഷം മത്സരിക്കുന്നതിന് യോഗ്യരല്ല. പഞ്ചായത്തീ രാജ് ആക്ട് പ്രകാരമാണ് പുതിയ നിയമം ഉണ്ടാക്കിയിരിക്കുന്നത്.

toilet

ശുചിത്വമുള്ള ടോയ്‌ലറ്റുകള്‍ സംസ്ഥാനത്ത് കൊണ്ട് വരുന്നതിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്ണവിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം.

English summary
Toilets must for contesting Maharashtra urban civic polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X