Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിക്കുന്നത് തടഞ്ഞു; 40 മരങ്ങള്‍ മുറിച്ചുനീക്കി മദ്യപാനികളുടെ പ്രതികാരം

ഗുഡ്ഗാവ്: ഗുഡ്ഗാവിലെ ഫിറോസ്ഗാന്ധി കോളനി പാര്‍ക്കില്‍ കഴിഞ്ഞദിവസം രാവിലെ നടക്കാനായി എത്തിയവരെ വരവേറ്റത് ഹൃദയം തര്‍ക്കുന്ന കാഴ്ചയായിരുന്നു. വര്‍ഷങ്ങളായി വെള്ളവും വളവും നല്‍കി പരിപാലിച്ചുപോന്ന 40 മരങ്ങളാണ് പാര്‍ക്കില്‍ തലങ്ങും വിലങ്ങും വെട്ടിമാറ്റപ്പെട്ടനിലയില്‍ കണ്ടത്. സെക്ടര്‍ 9 റസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ പരിധിയില്‍ വരുന്നതായിരുന്നു പാര്‍ക്ക്.

സംഭവത്തെക്കുറിച്ച് പ്രദേശവാസി പറയുന്നത് മദ്യപാനികള്‍ നടത്തിയ പ്രതികാരമാണ് ഇതെന്നാണ്. കാരണം അതിന് തൊട്ടു മുന്‍പുള്ള ദിവസം പാര്‍ക്കില്‍വെച്ച് മദ്യപിക്കുന്നത് റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ തടഞ്ഞിരുന്നു. പാര്‍ക്കില്‍വെച്ചുള്ള പരസ്യ മദ്യപാനമാണ് തടഞ്ഞത്. ഇതേ തുടര്‍ന്ന് പാര്‍ക്കില്‍ നാശനഷ്ടമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയതെന്ന് സ്ഥലവാസി പറഞ്ഞു.

alcohol

ഭീഷണിപ്പെടുത്തിയതുപോലെ നിര്‍ദ്ദയമായി മരങ്ങള്‍വെട്ടിവീഴ്ത്തി പ്രതികാരം ചെയ്യുകയും ചെയ്തു. തേക്ക്, അരയാല്‍, അശോകം തുടങ്ങിയ വര്‍ഷങ്ങള്‍ പഴക്കമുള്ള മരങ്ങളാണ് വെട്ടിവീഴ്ത്തിയത്. സ്ഥിരമായി സ്ഥലത്തെത്തി മദ്യപിക്കുകയും മദ്യക്കുപ്പികള്‍ വലിച്ചെറിയുകയും ചെയ്തത് ചോദ്യം ചെയ്തതിന് ഇത്തരമൊരു ക്രൂരത ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നാണ് കോളിനിയിലെ താമസക്കാര്‍ പറയുന്നത്.

ഫോറസ്റ്റ് സ്ഥലങ്ങളില്‍ മരങ്ങള്‍ വെട്ടിവീഴ്ത്തുന്നത് വലിയ തലക്കെട്ടോടെ പത്രങ്ങളില്‍ വരും. എന്നാല്‍, നഗരപ്രദേശങ്ങളില്‍ മരം മുറിച്ചാല്‍ ആരും തിരിഞ്ഞു നോക്കില്ലെന്ന് സ്ഥലവാസി കുല്‍ദീപ് ജംഗു പറയുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+