കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിക്ഷ യാചിച്ച അഞ്ച് വയസുകാരനെ ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ മരത്തില്‍ കെട്ടിയിട്ട് പണം കവര്‍ന്നു

  • By Desk
Google Oneindia Malayalam News

ചണ്ഡീഗഡ്: ലുധിയാനയിലെ ബാലഭിക്ഷാടകന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഭിക്ഷാടനം നടത്തുന്ന കുഞ്ഞിനെ മരത്തില്‍ കെട്ടിയിട്ട വീഡീയൊ ആണ് വ്യാപകമായി പ്രചരിക്കുന്നത്. അഞ്ച് വയസു തോന്നിക്കുന്ന കുഞ്ഞിനെ കെട്ടഴിച്ച് വിടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. വാഹന ഉടമകളാണ് കുഞ്ഞിനെ മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുഞ്ഞിനെ അഴിച്ചു വിടുകയായിരുന്നു.

<strong>മസൂദ് അസറിനെ സൈനിക ആശുപത്രിയില്‍ നിന്ന് നീക്കി: മാറ്റിയത് ജെയ്ഷെ ക്യാമ്പിലേക്കെന്ന്!!</strong>മസൂദ് അസറിനെ സൈനിക ആശുപത്രിയില്‍ നിന്ന് നീക്കി: മാറ്റിയത് ജെയ്ഷെ ക്യാമ്പിലേക്കെന്ന്!!

ടോള്‍ പ്‌ളാസ ജീവനക്കാരനായ രാഹുല്‍ എന്നയാളാണ് കുഞ്ഞിനെ കെട്ടിയിട്ടതെന്നാണ് പറയുന്നത്. ടോള്‍ പ്ലാസയിലെ വാഹനങ്ങള്‍ക്ക് പിന്നാലെ ഭിക്ഷയാചിച്ച് ഓടിയതിനാലാണ് മരത്തില്‍ കെട്ടിയിട്ടതെന്ന് പറയുന്നു. വാഹനങ്ങള്‍ക്ക് പിന്നാലെ ഓടുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പറയുന്നു. കുട്ടിയുടെ കൈയില്‍ കയറിന്റെ പാടുകളും വ്യക്തമായി കാണുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഭിക്ഷ യാചിച്ച പണവും കുഞ്ഞിന്റെ കയ്യില്‍ നിന്ന് അപഹരിച്ചതായും പറയുന്നുണ്ട്.

indian-rupee-oneindia-1


പരാതി ലഭിച്ചാല്‍ ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് ലുധിയാന ഡിസിപി ഗഗന്‍ അജിത് സിങ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ച് വരികയാണെന്നും ഇത് വരെ പരാതി വന്നിട്ടില്ലെന്നും പരാതി കിട്ടിയാലുടന്‍ നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് പോലീസ്. സംഭവത്ത കെുറിച്ച് പ്രതികരിക്കാന്‍ ടോള്‍ പ്‌ളാസ ജീവനക്കാര്‍ തയ്യാറായിട്ടില്ല.

English summary
Toll plaza employee ties beggar boy in tree and snatch money from him, video getting viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X