നടി ശാലു ചൗരസ്യയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; പരിക്കേറ്റ താരം ആശുപത്രിയില്‍
ഹൈദരാബാദ്: തെലുങ്ക് താരം ശാലു ചൗരസ്യയെ അഞ്ജാതര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ബഞ്ചാര ഹില്‍സിലെ കെബിആര്‍ പാര്‍ക്കിന് സമീപത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. നടിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു. ആക്രമണത്തില്‍ നടിയുടെ തലയ്ക്കും മുഖത്തും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടര മണിയോടെ നടി നടക്കാന്‍ ഇറങ്ങിയതോടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ബഞ്ചാര ഹില്‍സ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരു അജ്ഞാതന്‍ തന്റെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈമാറാന്‍ ശാലുവിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ എതിര്‍ത്തപ്പോള്‍ മുഖത്ത് അടിക്കുകയും കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്‌തെന്ന് താരം പറയുന്നു. തുടര്‍ന്ന് നടിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് അക്രമി ഓടി രക്ഷപ്പെട്ടു. ആക്രമണത്തെ ചെറുക്കുന്നതിനിടെയില്‍ കണ്ണിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് ശേഷം നടിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് ബഞ്ചാര ഹില്‍സ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമിയെ തിരിച്ചറിയാന്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ട്. നിരവധി സെലിബ്രിറ്റികളും പ്രമുഖകരും നടക്കാനെത്തുന്ന പാര്‍ക്കാണ് കെബിആര്‍ പാര്‍ക്ക്. ഇവിടെ നേരത്തെ മാല പൊട്ടിക്കല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications